ഈറി, പെൻസിൽവാനിയ
ഈറി, പെൻസിൽവാനിയ | ||||||||
---|---|---|---|---|---|---|---|---|
From top, left to right: Erie skyline; Presque Isle Light in Presque Isle State Park, statue of Oliver Hazard Perry, Bicentennial Tower, US Brig Niagara, Boston Store | ||||||||
| ||||||||
Nicknames: The Bay City, The Flagship City, The Gem City, The Lake City | ||||||||
![]() Location in Erie County and the U.S. state of Pennsylvania. | ||||||||
Coordinates: 42°7′46″N 80°5′6″W / 42.12944°N 80.08500°W | ||||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||||
സംസ്ഥാനം | പെൻസിൽവാനിയ | |||||||
County | Erie | |||||||
First settled | 1753 | |||||||
Founded | ഏപ്രിൽ 18, 1795[1] | |||||||
Incorporated | ഏപ്രിൽ 14, 1851 | |||||||
നാമഹേതു | ഈറി ജനത | |||||||
• Mayor | Joe Schember (D) | |||||||
• City | 19.37 ച മൈ (50.17 ച.കി.മീ.) | |||||||
• ഭൂമി | 19.14 ച മൈ (49.58 ച.കി.മീ.) | |||||||
• ജലം | 0.23 ച മൈ (0.58 ച.കി.മീ.) about 1.04%% | |||||||
ഉയരം | 728 അടി (222 മീ) | |||||||
(2020) | ||||||||
• City | 94,831 | |||||||
• ജനസാന്ദ്രത | 4,900/ച മൈ (1,900/ച.കി.മീ.) | |||||||
• മെട്രോപ്രദേശം | 266,096 (Erie Metro) | |||||||
Demonym(s) | Erieite(s) | |||||||
സമയമേഖല | UTC−5 (EST) | |||||||
• Summer (DST) | UTC−4 (EDT) | |||||||
ZIP Codes | 16501−16512, 16514−16515, 16522, 16530−16534, 16538, 16541, 16544, 16546, 16550, 16553−16554, 16563, 16565 | |||||||
ഏരിയകോഡ് | 814 and 582 | |||||||
FIPS code | 42-24000 | |||||||
വെബ്സൈറ്റ് | www |
ഈറി (/ˈɪəri/; EER-ee) ഈറി തടാകത്തിന്റെ തെക്കൻ തീരത്തെ ഒരു നഗരവും അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഈറി കൗണ്ടിയുടെ കൗണ്ടി സീറ്റുമാണ്. ഫിലാഡെൽഫിയ, പിറ്റ്സ്ബർഗ്, അലെൻടൗൺ, റീഡിംഗ് എന്നിവയ്ക്ക് ശേഷം പെൻസിൽവാനിയ സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ നഗരമായ ഈറി, വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയയിലെ [3][4] ഏറ്റവും വലിയ നഗരംകൂടിയാണ്. 2020 ലെ സെൻസസ് പ്രകാരം 94,831 ആണ് ഈ നഗരത്തിലെ ജനസംഖ്യ.[5] 2021-ൽ ജനസംഖ്യ കണക്കാക്കിയപ്പോൾ ഇത് 93,928 ആയി കുറഞ്ഞിരുന്നു.[6]ഈറി കൗണ്ടിയുടെ എല്ലാ ഭാഗത്തിനും തുല്യമായ ഈറി മെട്രോപൊളിറ്റൻ ഏരിയയിൽ ഏകദേശം 266,096 നിവാസികൾ ഉൾപ്പെടുന്നു. ഈറി-മീഡ്‌വില്ലെ സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്ത് 2010 ലെ സെൻസസ് പ്രകാരം 369,331 ജനസംഖ്യയുണ്ടായിരുന്നു.
ബഫല്ലോയിൽ നിന്നും ക്ലീവ്‌ലാൻഡിൽ നിന്നും ഏകദേശം 100 മൈൽ (160 കിലോമീറ്റർ) അകലെയായി സ്ഥിതിചെയ്യുന്ന ഈറി നഗരത്തിലേയ്ക്ക് ഈ നഗരങ്ങളിൽനിന്ന് സമദൂരമാണുള്ളത്.[7] ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സേവന വ്യവസായങ്ങൾ, വിനോദസഞ്ചാരം എന്നിവ നഗരത്തിൻറെ പ്രധാന സാമ്പത്തിക സ്രോതസായി വളർന്നു വരുന്നുണ്ടെങ്കിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഈറിയിലെ നിർമ്മാണ മേഖല പ്രമുഖമായിത്തന്നെ തുടരുന്നു. പ്രെസ്‌ക്യൂ ഐൽ സ്റ്റേറ്റ് പാർക്ക്, വാൾഡമീർ പാർക്ക്, ഈറി മൃഗശാല തുടങ്ങിയ ആകർഷണങ്ങളുള്ള നഗരം വിനോദത്തിനായി ഓരോ വേനൽക്കാലത്തും നാല് ദശലക്ഷത്തിലധികം ആളുകൾ സന്ദർശിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ പകുതി വരെ ഈ പ്രദേശത്ത് താമസിച്ചിരുന്ന തദ്ദേശീയ അമേരിക്കൻ ഈറി ജനതയുടെ പേരിലാണ് നഗരം അറിയപ്പെടുന്നത്. ഒലിവർ ഹസാർഡ് പെറിയുടെ പ്രധാനകപ്പലായിരുന്ന നയാഗ്രയുടെ ഹോം പോർട്ട് എന്ന പദവി കാരണം ഇത് "ഫ്ലാഗ്ഷിപ്പ് സിറ്റി" എന്നറിയപ്പെടുന്നു.[8] അസ്തമയത്തിൽ ഇവിടുത്തെ ജലം രത്നം പോലെയുള്ള അവസ്ഥയിൽ കാണപ്പെടുന്നതിനാൽ ഇത് "ജെം സിറ്റി" എന്നുമറിയപ്പെടുന്നു. 1972-ൽ ഈറി നഗരം ഓൾ-അമേരിക്ക സിറ്റി അവാർഡ് നേടി. 1812-ലെ യുദ്ധം, ഈറി ലേക്ക് യുദ്ധം എന്നിവയ്ക്ക് ശേഷം ബ്രിട്ടനും അമേരിക്കയും കാനഡയും തമ്മിലുള്ള 200 വർഷത്തെ സമാധാനം ആഘോഷിക്കുന്ന ഒരു അനുസ്മരണമായ പെറി 200നും[9] 2012-ൽ ഈറി നഗരം ആതിഥേയത്വം വഹിച്ചിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Chapter MDCCCXLIV", p. 240
- ↑ "2019 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 28, 2020.
- ↑ "Erie drops to fifth largest city in Pennsylvania". YourErie.com. August 12, 2021. ശേഖരിച്ചത് August 15, 2021.
- ↑ "Interesting Facts about Erie County". Erie County Government. മൂലതാളിൽ നിന്നും September 27, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 21, 2007.
- ↑ "Erie drops to fifth largest city in Pennsylvania". YourErie.com. August 12, 2021. ശേഖരിച്ചത് August 15, 2021.
- ↑ "Erie, Pennsylvania Population 2021". ശേഖരിച്ചത് June 12, 2021.
- ↑ "All About Erie, PA - Erie Regional Chamber & Growth Partnership".
- ↑ "About Erie". The City of Erie. 2010. മൂലതാളിൽ നിന്നും January 11, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 3, 2011.
- ↑ Speggen, Ben (May 2, 2012). "Out of the Mist: The Perry 200 Commemoration Begins". വാള്യം. 2 ലക്കം. 9. Erie Reader. ശേഖരിച്ചത് January 1, 2017.