ഈഡിസ്‌ ഈജിപ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈഡിസ്‌ ഈജിപ്തി
Aedes aegypti.jpg
വളർച്ച എത്തിയ കൊതുക്
Aedes aegypti larva.jpg
കൂത്താടി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
A. aegypti
Binomial name
Aedes aegypti
Dengue06.png
Distribution in 2006 of Aedes aegypti (blue) and epidemic dengue (red)
Synonyms [1]
  • Culex aegypti Linnaeus in Hasselquist, 1762
  • Culex fasciatus Fabricius, 1805
  • Culex bancrofti Skuse, 1889
  • Mimetomyia pulcherrima Taylor, 1919

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്ന കൊതുകിനെ ഈഡിസ്‌ ഈജിപ്തി (Aedes aegypti) എന്നാ ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഈഡിസ്‌ ജനുസ്സിൽ ഉൾപ്പെട്ട ഈ കൊതുകിനെ, മഞ്ഞപ്പനി കൊതുക് (Yellow fever mosquito), കടുവ കൊതുക് (Tiger mosquito) എന്ന പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്കയിൽ ജനനം കൊണ്ട ഈ കൊതുകുകൾ [2] ഇന്ന് ലോകത്തിലെ എല്ലാ ഉഷ്ണ മേഖല പ്രദേശങ്ങളിലും, സമശീതോഷ്ണ പ്രദേശങ്ങളിലും കാണപ്പെടുന്നു [3]കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ള വരകളും , മുതുകിൽ ലയറിന്റെ (Lyre : മൂർശംഖു ) ആകൃതിയിൽ ഉള്ള വെള്ള വരകളും കൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാം.


പൂർണ്ണവളർച്ചയെത്തിയ ഒരു ഈഡിസ് ഈജിപ്തി കൊതുകിന്റെ ശരാശരി ആയുസ്സ് രണ്ടു മുതൽ നാലുവരെ ആഴ്ച്ചയാണു്[4] പക്ഷേ, വരണ്ട കാലാവസ്ഥയിൽ പോലും ഇവയുടെ മുട്ടകൾ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതിനാൽ, മഴക്കാലം തുടങ്ങുന്നതോടെ, ഇത്തരം കൊതുകിന്റെ പ്രജനനവും തന്മൂലമുള്ള പകർച്ചവ്യാധികളും വർദ്ധിക്കുന്നു[5].

അവലംബം[തിരുത്തുക]

  1. 1.0 1.1 Neal L. Evenhuis & Samuel M. Gon III (2007). "22. Family Culicidae". എന്നതിൽ Neal L. Evenhuis. Catalog of the Diptera of the Australasian and Oceanian Regions (PDF). Bishop Museum. pp. 191–218. ശേഖരിച്ചത്: February 4, 2012.
  2. Laurence Mousson, Catherine Dauga, Thomas Garrigues, Francis Schaffner, Marie Vazeille & Anna-Bella Failloux (2005). "Phylogeography of Aedes (Stegomyia) aegypti (L.) and Aedes (Stegomyia) albopictus (Skuse) (Diptera: Culicidae) based on mitochondrial DNA variations". Genetics Research. 86 (1): 1–11. doi:10.1017/S0016672305007627. PMID 16181519.CS1 maint: Multiple names: authors list (link)
  3. M. Womack (1993). "The yellow fever mosquito, Aedes aegypti". Wing Beats. 5 (4): 4.
  4. Catherine Zettel & Phillip Kaufman. "Yellow fever mosquito Aedes aegypti". University of Florida, Institute of Food and Agricultural Sciences. ശേഖരിച്ചത്: 2010-08-27.
  5. Roland Mortimer. "Aedes aegypti and Dengue fever". Onview.net Ltd, Microscopy-UK. ശേഖരിച്ചത്: 2010-08-27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈഡിസ്‌_ഈജിപ്തി&oldid=2281034" എന്ന താളിൽനിന്ന് ശേഖരിച്ചത്