ഈജിപ്‌റ്റിലെ വിശുദ്ധ ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഈജിപ്‌റ്റിലെ വിശുദ്ധ ജോൺ. ഇരുപത്തിയഞ്ചാം വയസ്‌ വരെ ഇദ്ദേഹം ഒരു ആശാരിയായി പിതാവിന് വിധേയപ്പെട്ട്‌ ജീവിച്ചു. വിധേയത്വം, വിനയം, പരസ്‌നേഹം എന്നിവ ജോണിന്റെ പ്രത്യേകതകളായിരുന്നു. ജോണിന്റെ പ്രസംഗങ്ങളിലെ പ്രധാന പ്രമേയം പൊങ്ങച്ചം എന്ന തിന്മയ്‌ക്കെതിരെയായിരുന്നു.

ഒരു സന്യാസിയായ പല്ലാഡിയസ്‌ ഒരിക്കൽ ജോണിനെ സന്ദർശിക്കാനെത്തിയപ്പോൾ പല്ലാഡിയസ്‌ ബിഷപ്പാകുമെന്ന് ജോൺ അദ്ദേഹത്തെക്കുറിച്ച്‌ ഒരു പ്രവചനം നടത്തിയിരുന്നു. എന്നാൽ ആശ്രമത്തിലെ അടുക്കളയുടെ ചുമതലക്കാരനായിരുന്ന അദ്ദേഹം അത് ഗൗനിച്ചില്ല പക്ഷേ, വർഷങ്ങൾക്ക്‌ ശേഷം പല്ലാഡിയസ്‌ ബിഷപ്പായി. പിന്നീട് തിയോഡോഷ്യസ്‌ ഒന്നാമന്റെ പട്ടാളവിജയത്തെക്കുറിച്ച് ജോൺ മറ്റൊരു പ്രവചനവും നടത്തി.

പതിനാറ് വർഷക്കാലം നീണ്ട പരിശീലനത്തിനൊടുവിൽ ഒരു കുന്നിൻ മുകളിൽ ജോൺ ദൈവികമായ ചിന്തകളാൽ കഴിഞ്ഞു. നിരന്തരമായ ദൈവിക ഐക്യപ്പെടലിലൂടെ പ്രവചനവരവും രോഗശാന്തിവരവും ജോൺ നേടിയെടുത്തു. പരഹൃദയജ്ഞാനം ഇദ്ദേഹത്തിന്റെ പ്രത്യേക സിദ്ധിയായിരുന്നു. ആശ്രമവാതിൽക്കൽ ജോൺ എല്ലാ ആഴ്ചയിലും സുവിശേഷപ്രസംഗം നടത്തിയിരുന്നു. ഇതിലൂടെ ജനങ്ങൾക്ക് മാനസാന്തരവും രോഗശാന്തിയും ലഭിച്ചു.

ഏ.ഡി. 394-ൽ ഇദ്ദേഹം അന്തരിച്ചു. മുട്ടുകുത്തി പ്രാർത്ഥിക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അവലംബം[തിരുത്തുക]

  • Butler, Alban. Lives of the Saints. Rock Island, Illinois: Tan, 1955.