ഈച്ചരവാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈച്ചരവാരിയർ
ഈച്ചരവാരിയർ (ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം) [1]
ഈച്ചരവാരിയർ (ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം) [1]
Born1921 ഒക്‌ടോബർ 28
തൃശൂർ
Died2006 ഏപ്രിൽ 13[2]
തൃശൂർ
Nationality India
Citizenshipഇന്ത്യൻ
Notable worksഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
Spouseരാധാ വാരസ്യാർ
Childrenരാജൻ, രമ, ചാന്ദ്‌നി

അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായ ഈച്ചരവാരിയർ 1921 ഒക്‌ടോബർ 28-ന്‌ തൃശൂരിൽ ചേർപ്പിലായിരുന്നു ജനിച്ചത്. ഇദ്ദേഹം ആദ്യം കൊച്ചി രാജ്യപ്രജാമണ്‌ഡലത്തിന്റെ പ്രവർത്തകനായിരുന്നു. പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സഹയാത്രികനായി. തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌, എറണാകുളം മഹാരാജാസ് കോളജ്, ചിറ്റൂർ ഗവൺമെന്റ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ഈച്ചരവാര്യർ ശ്രദ്ധേയനായി.

ജീവിതരേഖ[തിരുത്തുക]

കൃഷ്‌ണവാരിയരും കൊച്ചുകുട്ടി വാരസ്യാരുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ പത്നി രാധാ വാരസ്യാർ 2000 മാർച്ച് മൂന്നിന് അന്തരിച്ചു[2]. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെ കൂടാതെ രമ, ചാന്ദ്‌നി എന്നിവരും മക്കളാണ്‌.

ഭരണകൂടമേധാവിത്വത്തിനെതിരേ ഇടതുപക്ഷത്തിന്റെ കൂടെനിന്നുപൊരുതിയ സഖാവായിരുന്നു ഈച്ചരവാര്യർ എന്നാണ് ഇദ്ദേഹത്തെപ്പറ്റി വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടത് [2].

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.[5][6].

അവലംബം[തിരുത്തുക]

  1. "ഈച്ചര വാര്യർ ഡെഡ്". ദി ഹിന്ദു. 14 ഏപ്രിൽ 2006. മൂലതാളിൽ നിന്നും 2006-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 മാർച്ച് 2013.
  2. 2.0 2.1 2.2 ദി ഹിന്ദു ഓൺലൈൻ എഡിഷൻ Archived 2006-09-21 at the Wayback Machine. ഈച്ചര വാരിയർ ഡെഡ്.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-16.
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. ശേഖരിച്ചത് 2013 മാർച്ച് 12. Check date values in: |accessdate= and |date= (help)
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-16.
  6. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈച്ചരവാരിയർ&oldid=3651691" എന്ന താളിൽനിന്ന് ശേഖരിച്ചത്