ഈക്വൽ-ഫീൽഡ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോർത്തേൺ വെയ് രാജവംശം മുതൽ ടാങ് രാജവംശം വരെയുള്ള കാലയളവിൽ ചൈനയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെയും വിതരണത്തിന്റെയും ഒരു സംവിധാനമായിരുന്നു ഈക്വൽ-ഫീൽഡ് സിസ്റ്റം (ചൈനീസ്: 均田 制度;) അല്ലെങ്കിൽ ലാൻഡ്-ഈക്വലൈസേഷൻ സിസ്റ്റം.

മിക്ക ഭൂമിയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്, അത് വ്യക്തിഗത കുടുംബങ്ങൾക്ക് ഭരണാധികാരികൾ നൽകും. അടിമകൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും, അധ്വാനിക്കാനുള്ള അവരുടെ കഴിവിനെ ആശ്രയിച്ച്, ഒരു നിശ്ചിത അളവിലുള്ള ഭൂമി, ഈ സംവിധാനത്തിലൂടെ നൽകും. ഈ ഭൂമി വിതരണ നയം നടപ്പിലാക്കുന്നതിന്, കുടുംബങ്ങൾക്ക് ഒരു അളവ് ഭൂമി നൽകി, പിന്നീട്, ആ പ്രദേശത്തെ ജനസംഖ്യയുടെ വലുപ്പം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഭൂമി പുനർവിതരണം നടത്തി. ഉദാഹരണത്തിന്, പ്രാപ്തിയുള്ള പുരുഷന്മാർക്ക് 40 mu (ഏകദേശം 1.1 ഹെക്ടർ അല്ലെങ്കിൽ 2.7 ഏക്കർ) ഭൂമി നൽകിയപ്പോൾ, സ്ത്രീകൾക്ക് അതിലും കുറവാണ് ലഭിച്ചത്, കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാളയുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ഭൂമി അനുവദിച്ചു. അവർ മരിച്ചതിനുശേഷം, ഭൂമിയുടെ ഉടമസ്ഥത തിരിച്ച് ഭരണകൂടത്തിലേക്ക് മടങ്ങും, പക്ഷേ മൾബറി മരങ്ങളുടെ കൃഷിയിടങ്ങൾ (പട്ടുനൂലുകൾക്ക്) പോലെ ദീർഘകാല വികസനം ആവശ്യമുള്ള ഭൂമിയുടെ അനന്തരാവകാശത്തിന് വ്യവസ്ഥകൾ അനുവദിക്കപ്പെട്ടു.

തുല്യമായ ഭൂമി വിതരണം, കൂടുതലായി നടപ്പാക്കുന്നത് സമ്പന്ന സാമ്രാജ്യത്തിലേക്ക് നയിക്കുമെന്ന വിശ്വാസത്താൽ നോർത്തേൺ വെയ് രാജവംശം തുടങ്ങിയ ഈ ആശയം ആദ്യകാല ടാങ് ചക്രവർത്തിമാരും കടമെടുത്തു. അത് നടപ്പാക്കാനുള്ള ബുദ്ധിമുട്ട്, ഈ നയത്തിന്റെ സ്വാധീനം പരിമിതപ്പെടുത്തിയെന്നതിൽ സംശയമില്ല, അങ്ങിനെ, ഭൂമി പുനർവിതരണത്തിനുള്ള പ്രതിബദ്ധത, പത്താം നൂറ്റാണ്ടോടെ ക്ഷയിച്ചു. എങ്കിലും, കിഴക്കൻ ഏഷ്യയിലുടനീളം ഈ ആശയം ഒരു മാതൃകയായി നിലനിന്നു.

"https://ml.wikipedia.org/w/index.php?title=ഈക്വൽ-ഫീൽഡ്_സിസ്റ്റം&oldid=3816606" എന്ന താളിൽനിന്ന് ശേഖരിച്ചത്