ഇ ചാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഴ്ച ശക്തി, അഥവാ കാഴ്ചയുടെ കൂർമത അളക്കാൻ ഉപയോഗിക്കുന്ന ഒരു നേത്രചികിത്സാ ചാർട്ട് ആണ് ഇ ചാർട്ട്, ഇത് ടംബ്ലിംഗ് ഇ ചാർട്ട് എന്നും അറിയപ്പെടുന്നു.

ഒരു സാധാരണ ഇ ചാർട്ട്

ഉപയോഗങ്ങൾ[തിരുത്തുക]

അക്ഷരങ്ങളോ നമ്പറുകളോ വായിക്കാൻ കഴിയാത്ത രോഗികൾക്ക് ഈ ചാർട്ട് ഉപയോഗപ്രദമാണ് (ഉദാഹരണത്തിന്, വളരെ ചെറിയ കുട്ടികൾ). ആളുകൾ അവരുടെ മാതൃഭാഷയിൽ അക്ഷരമാല ഉപയോഗിക്കാത്ത രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നു (ഉദാഹരണത്തിന്, ചൈനയിൽ).

വിവിധ ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന "E" എന്ന അക്ഷരത്തിന്റെ പല വലുപ്പത്തിലുള്ള വരികൾ ആണ് ഈ ചാർട്ടിൽ ഉള്ളത്. ഇ എങ്ങോട്ട് തിരിഞ്ഞിരിക്കുന്നുവെന്ന് (മുകളിലേക്ക്, താഴേക്ക്, ഇടത്തോട്ട്, വലത്തോട്ട്) ചൂണ്ടിക്കാണിക്കാൻ രോഗിയോട് ആവശ്യപ്പെടുന്നു. രോഗിക്ക് എത്രത്തോളം വായിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ച്, അവന്റെ അല്ലെങ്കിൽ അവളുടെ കാഴ്ച ശക്തി കണക്കാക്കുന്നു. സ്നെല്ലൻ ചാർട്ടിന്റെ അതേ തത്വത്തിലാണ് ഈ ചാർട്ടും പ്രവർത്തിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  • Basak, Samar K. Ophthalmology Oral and Practical (3rd ed.). ISBN 81-86793-66-6. Basak, Samar K. Ophthalmology Oral and Practical (3rd ed.). ISBN 81-86793-66-6. Basak, Samar K. Ophthalmology Oral and Practical (3rd ed.). ISBN 81-86793-66-6.
"https://ml.wikipedia.org/w/index.php?title=ഇ_ചാർട്ട്&oldid=3449053" എന്ന താളിൽനിന്ന് ശേഖരിച്ചത്