ഇ എൽ സി ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ELCB Panasonic 30A type 2P2E

ഇ എൽ സി ബി(ELCB) (Earth leakage circuit breaker) എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേയ്ക്കർ വീടുകളിലും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി സുരക്ഷാ ഉപകരണമാണ്.

ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഇ എൽ സി ബി, ഫെയ്സിലൂടെയും, ന്യൂട്ടറിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹത്തെ ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. സാധാരണയായി 5 A കറന്റ് ഒരു ലൈനിലൂടെ കടന്നു വരികയും പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ഇതേ 5 A കറന്റ് തിരികെ പോവുകയും ചെയ്യുന്നതിനാൽ ഇ എൽ സി ബി സമാധാനമായി കഴിയുന്നു. എന്നാൽ ഏതെങ്കിലും കാരണത്താൽ നാം ഉപയോഗിക്കുന്ന ഉപകരണങ്ങൾ കേടാവുകയോ ഇൻസുലേറ്റർ തകരാറിലായി ഉപകരണത്തിന്റെ ചാലക കവചങ്ങളിൽ (പുറംചട്ട) വഴി തെറ്റി ഇലക്ട്രോണുകൾ എത്തിച്ചേർന്നാൽ, ആ കവചങ്ങളിൽ തൊടുന്ന മനുഷ്യരിലൂടെയോ മൃഗങ്ങളിലൂടെയോ കവചങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന എർത്ത് വഴിയോ, ജോലി ( പ്രവർത്തി)യെല്ലാം കഴിഞ്ഞ് ഇലക്ട്രോണുകൾ ഭൂമിയിൽ എത്തുകയും ഭൂമിയിലെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് അത് ഇഎൽ സി ബി യിലൂടെ അല്ലാതെ അതിന്റെ ഉറവിടത്തിലേക്ക് തിരികെ പോവുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്ന നിമിഷം തന്നിലൂടെ കടന്നുപോയ ഇലക്ട്രോണുകൾ തിരികെ വന്നില്ല എന്ന സത്യം ഇഎൽ സി ബി തിരിച്ചറിയുകയും ഇ എൽ സി ബി ഉടൻ ഓഫാവുകയും അതുവഴി വീടുകളിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. 29 മില്ലിആംപിയർ വരെ ശരീരചലനങ്ങളുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാം. എന്നാൽ 30 mA മുതൽ വൈദ്യുത പ്രവാഹം ശരീരത്തെ താളം തെറ്റിക്കുവാൻ കഴിവുള്ളവയാണ് അതിനാൽ വീടുകളിൽ ആവശ്യം 30mA ഇ എൽ സി ബി ആണ് .വീടുകളിലും മറ്റും എർത്ത് സംവിധാനങ്ങളിലെ അപാകത മൂലം വൈദ്യുതി അപകടങ്ങൾ ഒരു പരിധി വരെ ഇ.എൽ.സി.ബി സംവിധാനത്തിലൂടെ ഇല്ലാതാക്കാൻ കഴിയും.ഇതിൽ നിന്നും വ്യത്യസ്തമായ ഉപകരണമാണ് എം.സി.ബി(മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ.MCB(Miniature Circuit Breaker)

"https://ml.wikipedia.org/w/index.php?title=ഇ_എൽ_സി_ബി&oldid=3342698" എന്ന താളിൽനിന്ന് ശേഖരിച്ചത്