ഇ. നാരായണൻ
അനുഷ്ഠാന കലാരൂപമായ മരക്കലപ്പാട്ടിന്റെ അവതാരകനാണ് ഇ. നാരായണൻ. ആചാരക്കുട നിർമാണത്തിലും പ്രാഗല്ഭ്യമുണ്ട്. നാടകനടനും സംവിധായകനുമായി പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ കെ.എം.കെ. കലാസമിതി, എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബ്, ഉദയ ചൊവ്വേരി എന്നിവയുടെ പ്രവർത്തകനായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും എട്ടോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]അമ്പു കണിശന്റെയും മാധവിയുടെയും മകനാണ്. ആര്യരാജാവിന്റെ മകളായ പൂമാല ആര്യനാട്ടിൽനിന്ന് ആയിരം തോഴിമാരോടൊപ്പം കടലിലൂടെ മരക്കലത്തിൽ കയറി മലനാട് കാണാൻ നൂറ്റെട്ട് അഴികൾ കടന്നു വന്നെന്നാണ് വിശ്വാസം. രാമന്തളി കുറുവന്തട്ടയിലെത്തിയ പൂമാലയുടെ കഥയാണ് മരക്കലപ്പാട്ടിൽ പാടുന്നത്. പൂമാലയുടെ ചരിത്രമായ മരക്കലപ്പാട്ട് പൂർണമായും പാടുന്ന കലാകാരനാണ് നാരായണൻ. പതിനേഴാം വയസ്സിലാണ് മരക്കലപ്പാട്ട് പാടാൻ തുടങ്ങിയത്. അച്ചൻ അമ്പു കണിശനിൽനിന്നാണ് പാട്ട് പഠിച്ചത്. കൊയോങ്കര പൂമാലക്കാവ്, കുന്നച്ചേരി പൂമാലഭഗവതിക്ഷേത്രം, തലയേന്നരി പൂമാലക്കാവ്, കൊയോങ്കര പയ്യക്കാൽ ഭഗവതിക്ഷേത്രം, കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ ജന്മാവകാശിയാണ്.[2]
ലീലയാണ് ഭാര്യ. സന്തോഷ്, സുമേഷ്, സീന, ഷൈമ, ഹരീഷ് എന്നിവർ മക്കളാണ്
ആചാരക്കുട നിർമ്മാണം
[തിരുത്തുക]ക്ഷേത്രങ്ങളിൽ പാട്ടുത്സവത്തിനും പൂരത്തിനും മറ്റത്സവങ്ങളിലും ഓലക്കുട സമർപ്പിക്കേണ്ടതും ജന്മാവകാശിയാണ്. ആചാരസ്ഥാനികർ ഉപയോഗിച്ചുവരുന്ന ആചാരക്കുടയുടെ നിർമാണത്തിലും നാരായണൻ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. പനയോലകൾ കൊണ്ടും ഓടകൾ കൊണ്ടുമാണ് ആചാരക്കുടകൾ നിർമിക്കുന്നത്. ക്ഷേത്രച്ചടങ്ങുകളിൽ കുടവെക്കൽ പ്രധാനമാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "മരക്കലപ്പാട്ടിലൂടെ നാരായണന് അംഗീകാരം". mathrubhumi.com. mathrubhumi.com. 19th July 2017. Retrieved 25th December 2025.
{{cite web}}:|first=missing|last=(help); Check date values in:|access-date=and|date=(help) - ↑ https://archives.mathrubhumi.com/kannur/kazhcha/-qbn1jojn