ഇ. പത്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇ.പത്മനാഭൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇ. പത്മനാഭൻ
ഇ. പത്മനാഭൻ
ഏഴാമത് കേരള നിയമസഭ
ഓഫീസിൽ
1982- 1987
മുൻഗാമികെ. ശങ്കരനാരായണൻ
പിൻഗാമിപി. ബാലൻ
മണ്ഡലംശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-03-31)മാർച്ച് 31, 1934
മലപ്പുറം, കേരളം,
മരണം1990 സെപ്റ്റംബർ 18
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ഏഴാമത് കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഇ. പത്മനാഭൻ (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).[1]കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ കേരള എൻ.ജി.ഒ. യൂണിയൻന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എൻ.ജി.ഒ.പത്മനാഭൻ എന്നുകൂടി അറിയപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. FSETO (ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് & റ്റീച്ചേഴ്സ് ഓർഗനൈസേഷൻസ് ) ജനറൽ സെക്രട്ടറി ആയി 1973 മുതൽ 1982 വരെയും, AISGEF (ഓൾ ഇൻഡ്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ)സോണൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990 സെപ്റ്റംബർ 18 ന് ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.[2]

അവലംബം[തിരുത്തുക]

  1. "E. Padmanabhan". www.niyamasabha.org. Retrieved 14 ഏപ്രിൽ 2014.
  2. "ഇ പത്മനാഭൻ അനുസ്‌മരണം നാളെ". Retrieved 2022-05-11.
"https://ml.wikipedia.org/w/index.php?title=ഇ._പത്മനാഭൻ&oldid=3929316" എന്ന താളിൽനിന്ന് ശേഖരിച്ചത്