ഇ.ഡി. ജെമ്മിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലുവത്തിങ്കൽ ദേവസ്സി ജെമ്മിസ്
ജനനം (1951-10-31) 31 ഒക്ടോബർ 1951  (72 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, കാൺപൂർ
പ്രിൻസ്റ്റൺ സർവകലാശാല
കോർണൽ സർവകലാശാല
അറിയപ്പെടുന്നത്Jemmis ring-cap orbital overlap criteria[1]
Jemmis mno rules
പുരസ്കാരങ്ങൾപത്മശ്രീ (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംApplied theoretical chemistry
സ്ഥാപനങ്ങൾഹൈദരാബാദ് സർവകലാശാല

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച്, തിരുവന്തപുരം
ഡോക്ടർ ബിരുദ ഉപദേശകൻപോൾ വോൺ റേഗ് ഷ്ലെയർ

എലുവത്തിങ്കൽ ദേവസ്സി ജെമ്മിസ് അഥവാ ഇ.ഡി. ജെമ്മിസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സൈദ്ധാന്തിക രസതന്ത്ര വിഭാഗത്തിലെ അധ്യാപകനാണ്[2] . ഇതിനുമുമ്പ് അദ്ദേഹം തിരുവന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചിലെ (IISER) ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രയുക്ത സൈദ്ധാന്തിക രസതന്ത്രമാണ് ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല. അരോമാറ്റിക് കാർബൺ സംയുക്തങ്ങളുടെ ഘടനയെ കുറിക്കുന്ന ഹക്കൽ നിയമത്തിനു സമാനമായി ബോറോൺ സംയുക്തങ്ങളുടെ ഘടന വിശദീകരിക്കാനുള്ള ജെമ്മിസ് MNO നിയമം ഇദ്ദേഹം രൂപപ്പെടുത്തി[3] . ശാസ്ത്ര-സാങ്കേതിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ കേന്ദ്ര സർക്കാർ 2014ൽ പത്മശ്രീ നൽകി ആദരിച്ചു[4] .

പഠനം[തിരുത്തുക]

1951 ഒക്ടോബർ 31-ന് തൃശ്ശൂരിനടുത്ത് ചെവ്വൂരിൽ ജനിച്ച ജെമ്മിസ് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദവും IIT കാൺപൂരിൽ നിന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ അദ്ദേഹം പ്രിൻസ്റ്റൺ സർവകലാശാലയിൽ ഡോക്റ്ററേറ്റ് ബിരുദത്തിനായി ചേർന്നു. അവിടെ പോൾ വോൺ റോഗ് ഷ്ലേയറിന്റെയും ജോൺ പോപിളിന്റെയും (1998 നോബൽ സമ്മാനിതൻ) കീഴിൽ 1978 ൽ ഡോക്റ്ററേറ്റ് ബിരുദം പൂർത്തിയാക്കി. അതിനു ശേഷം അദ്ദേഹം രണ്ടു വർഷം റൊവാൾഡ് ഹോഫ്മാന്റെ (1981 നോബൽ സമ്മാനിതൻ)കീഴിൽ കോർണൽ സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്റ്ററേറ്റ് പഠനം പൂർത്തിയാക്കി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1990ൽ ഹൈദരാബാദ് സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിസ്ട്രിയിൽ അദ്ദേഹം അധ്യാപകനായി ചേർന്നു. പിന്നീട് 2002 ൽ അദ്ദേഹം കലാശാലാ അധികാരിയായി. 2005ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇനോർഗാനിക് ആന്റ് ഫിസിക്കൽ കെമിസ്ട്രി വിഭാഗത്തിൽ ചേർന്നു. 2008 - 2013 കാലയളവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചിലെ (IISER) ഡയറക്ടറായി സേവനമനുഷ്ഠിച്ചശേഷം തിരികെ വന്നു.

ഗവേഷണം[തിരുത്തുക]

ജെമ്മിസ് തന്മാത്രകളടെ ഘടനകളേയും പ്രവർത്തനക്ഷമതയേയും സൈദ്ധാന്തിക രസതന്ത്രമുപയോഗിച്ച് പഠിക്കുന്നു. ട്രാൻസിഷൻ മെറ്റാലിക് ഓർഗാനോ മെറ്റാലിക്സ് , ഹൈഡ്രജൻ ബന്ധനങ്ങൾ , അരോമാറ്റിക് സംയുക്തങ്ങളുടെ ത്രിമാന ഇലക്ട്രോണിക് ഘടന , ബൊറെയ്ൻ , കാർബൊറെയ്ൻ , സിൽബൊറെയ്ൻ, പോളികണ്ടൻസേഷൻ ഇലക്ട്രോൺ എണ്ണൽ നിയമം , ബോറോൺ ബഹുരൂപതകളുടെ ഘടന തുടങ്ങിയവയാണ് അദ്ദേഹത്തന്റെ പ്രധാന ഗവേഷണ മേഖലകൾ. ജെമ്മിസ് MNO നിയമം ലോകത്തിലെ പല സർവകലാശാല ധാതുരസായനവിദ്യാ പാഠപുസ്തകങ്ങളിൽ ഇടം പിടിച്ചു. അദ്ദേഹത്തിന്റെ പല സൈദ്ധാന്തിക പ്രവചനങ്ങളും പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. അദ്ദേഹം ഏകദേശം ഇരുപത് പി എച്ച് ഡി വിദ്യാർത്ഥികളുടേയും നിരവധി പോസ്റ്റ് ഡോക് വിദ്യാർത്ഥികളുടേയും മാർഗഗർശിയായി വർത്തിച്ചു. എതാണ്ട് ഇരുനൂറ് ഗവേഷണലേഖനങ്ങൾ അദ്ദേഹത്തിന്റേതായിട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Jemmis, E. D. (1982). "Overlap control and stability of polyhedral molecules. closo-Carboranes". J. Am. Chem. Soc.,. 104: 7017–7020. doi:10.1021/ja00382a008.{{cite journal}}: CS1 maint: extra punctuation (link)
  2. "E D Jemmis , IISc". Archived from the original on 2014-06-07. Retrieved 2014-11-22.
  3. Jemmis, ED (December 19, 2001). "Electronic requirements for macropolyhedral boranes". Chemical reviews. 102 (1): 93–144. doi:10.1021/cr990356x. PMID 11782130. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. "Padmashree Award recipients 2014".
"https://ml.wikipedia.org/w/index.php?title=ഇ.ഡി._ജെമ്മിസ്&oldid=3624724" എന്ന താളിൽനിന്ന് ശേഖരിച്ചത്