ഇ.കെ. മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു മുസ്‌ലിം പണ്ഡിതനായിരുന്നു ഇ.കെ. മൗലവി എന്നറിയപ്പെടുന്ന ഇല്ലത്ത് കണ്ടി കുഞ്ഞഹമ്മദ് കുട്ടി മൗലവി. കേരള മുസ്‌ലിം പരിഷ്കർത്താകളിലൊരാളായി[1][2] അറിയപ്പെടുന്ന ഇ.കെ. മൗലവി നിരവധി പ്രസിദ്ധീകരണങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി. അറബി ഭാഷാപണ്ഡിതനായിരുന്ന മൗലവി പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും[3] സിലബസ് പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

തലശ്ശേരിയിലെ കടവത്തൂരിൽ അബ്ദുല്ല-ബിയ്യാത്തുമ്മ ദമ്പതികളുടെ മകനായി 1879-ലാണ് കുഞ്ഞഹമ്മദ് കുട്ടിയുടെ ജനനം[4], വാഴക്കാട് ദാറുൽ ഉലൂമിൽ നിന്ന് വിദ്യാഭ്യാസം നേടി. 1974-ൽ അന്തരിച്ചു[4].

കൊടുങ്ങല്ലൂരിൽ[തിരുത്തുക]

മലബാർ കലാപത്തിന്റെ അന്ത്യത്തോടെ നാടുവിട്ട മൗലവി കൊടുങ്ങല്ലൂരിൽ താമസമാക്കി[4]. എന്നാൽ അതിന് മുൻപ് 1918-ൽ തന്നെ മൗലവിയെ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കൊടുങ്ങല്ലൂരിലേക്കയച്ചതായും രേഖകളുണ്ട്. കൊടുങ്ങല്ലൂർ കേന്ദ്രമായി വളർന്നുവന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും ഇ.കെ. മൗലവി പങ്കുവഹിച്ചു. 1947 വരെ മൗലവി കൊടുങ്ങല്ലൂരിൽ തുടർന്നു.

പ്രവർത്തനങ്ങൾ[തിരുത്തുക]

പത്രപ്രവർത്തനം[തിരുത്തുക]

1923-ൽ പ്രസിദ്ധീകരണമാരംഭിച്ച അൽ ഇർഷാദ് മൗലവിയുടെ പത്രാധിപത്യത്തിലായിരുന്നു. പതിനാല് ലക്കങ്ങൾ മാത്രമേ അൽ ഇർഷാദ് പുറത്തിറങ്ങിയുള്ളൂ. 1950-ൽ അൽ ഇത്തിഹാദ് എന്ന പേരിൽ പ്രസിദ്ധീകരണമാരംഭിച്ച അറബി മലയാളം മാസികയുടെ പത്രാധിപരായിരുന്നു ഇ.കെ. മൗലവി[5]. നിസാഉൽ ഇസ്‌ലാം, അൽ മനാർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മൗലവി എഴുതിവന്നു[6]

രചനകൾ[തിരുത്തുക]

  • കേരള മുസ്‌ലിം ഐക്യസംഘവും നവോത്ഥാനവും
  • ശൈഖ് ജീലാനി
  • അൽ ഇസ്ലാം
  • ഇസ്ലാമും കമ്മ്യൂണിസവും
  • ഇസ്ലാമും HG വെൽസും
  • ഇസ്ലാം മത വിശ്വാസങ്ങൾ
  • കിതാബുന്നഹ്‌വ്
  • കിതാബുൽ ഈമാൻ
  • തുഹ്‌ഫത്തുത്താലിബീൻ

വിദ്യാഭ്യാസരംഗം[തിരുത്തുക]

1940-ൽ നാലാം തരം മുതൽ ആറാം തരം വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അറബി പാഠപുസ്തകമായി തുഹ്‌ഫത്തുത്താലിബീൻ എന്ന പുസ്തകം മൗലവി തയ്യാറാക്കി. തിരൂരങ്ങാടി യതീംഖാന സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു[7][2].

അവലംബം[തിരുത്തുക]

  1. Abraham, Jose (2014-12-09). Islamic Reform and Colonial Discourse on Modernity in India: Socio-Political and Religious Thought of Vakkom Moulavi (in ഇംഗ്ലീഷ്). Springer. p. 99, 244, 330, 393, 421. ISBN 978-1-137-37884-2.
  2. 2.0 2.1 Miller, Roland E. (2015-04-27). Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity (in ഇംഗ്ലീഷ്). SUNY Press. p. 244. ISBN 978-1-4384-5601-0.
  3. Alex, Shiju (2019-11-11). "1940 – തുഹ്‌ഫത്തുത്താലിബീൻ – അറബി പാഠപുസ്തകം" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
  4. 4.0 4.1 4.2 Miller, Roland E. (2015-04-27). Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity (in ഇംഗ്ലീഷ്). SUNY Press. p. 99. ISBN 978-1-4384-5601-0.
  5. "അറബി-മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങൾ". Archived from the original on 2020-12-13. Retrieved 2020-12-13.
  6. "നൂറ്റാണ്ടുകളുടെ പഴക്കമുള്ള അറബിമലയാള വനിതാ മാഗസിൻ മലയാളത്തിൽ പുസ്തകമാകുന്നു" (in ഇംഗ്ലീഷ്). Retrieved 2020-12-13.[പ്രവർത്തിക്കാത്ത കണ്ണി]
  7. R.E. Miller. Encyclopaedia Dictionary Islam Muslim World Etc. p. 462. Retrieved 13 ഡിസംബർ 2020. Khatib Muhammad Maulavi (1886-1964) in the religious field. A Malabar scholar respected for his skill in tafsir and fikh, for his important fatwas, and for his efforts to establish the all-Kerala Jamiat-ul-Ulema, Khatib Muhammad's integrity and personality enabled him to transmit the southern reform to the more traditional north. To help express the spirit of the reform, "K.M." also joined with his colleagues, E. K. Maulavi and M. K. Haji, in establishing the major Mappila orphanage at Tirurangadi.


"https://ml.wikipedia.org/w/index.php?title=ഇ.കെ._മൗലവി&oldid=3801552" എന്ന താളിൽനിന്ന് ശേഖരിച്ചത്