ഇ.എം.എസും പെൺകുട്ടിയും (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.എം.എസും പെൺകുട്ടിയും
സംവിധാനം റഫീഖ് റാവുത്തർ
നിർമ്മാണം സന്തോഷ് ഓട്ടപ്പള്ളി
കഥ ബെന്യാമിൻ
തിരക്കഥ എ.ജെ. മുഹമ്മദ് ഷഫീർ
ആസ്പദമാക്കിയത് ഇ.എം.എസും പെൺകുട്ടിയും –
ബെന്യാമിൻ
അഭിനേതാക്കൾ
സംഗീതം ഇളയരാജ
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
സുരേഷ് രാജൻ
ഗാനരചന റഫീക്ക് അഹമ്മദ്
ഇളയരാജ (തമിഴ് ഗാനം)
ചിത്രസംയോജനം സംജിത്ത് മുഹമ്മദ്
സ്റ്റുഡിയോ ക്രിസ് സിനിമാസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

റഫീഖ് റാവുത്തർ ആദ്യമായി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് ഇ.എം.എസും പെൺകുട്ടിയും. ബെന്യാമിന്റെ ഇ.എം.എസും പെൺകുട്ടിയും എന്ന ചെറുകഥ ആസ്പദമാക്കിയാണ്[1] ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു. അതോടൊപ്പം ചിത്രത്തിലെ തമിഴ് ഗാനങ്ങൾ ഇളയരാജ തന്നെയാണ് രചിച്ചിരിക്കുന്നത്. സന്തോഷ് ഓട്ടപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. നരേൻ, ശ്രീനിവാസൻ, കനിഹ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലൊക്കെ അഭയാർഥികളായി കഴിയുന്ന ശ്രീലങ്കൻ തമിഴ്‌വംശജരുടെ കഥയാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. യുദ്ധത്തിനെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന ചലച്ചിത്രമാണ് ഇഎംഎസും പെൺകുട്ടിയും. ശ്രീലങ്കൻ തമിഴ് അഭയാർഥിയായ ഒരു പെൺകുട്ടി അമേരിക്കയിൽ ജോലി ചെയ്യുന്ന മധ്യതിരുവിതാംകൂർ ക്രിസ്ത്യൻ കുടുംബത്തിലേക്ക് കടന്നുവരുന്നതാണു കഥ. ചിത്രത്തിന്റെ നാല്പതു ശതമാനം ഭാഗം തമിഴിലാണ് ചിത്രീകരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]