Jump to content

ഇൽഹാൻ ഉമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൽഹാൻ ഉമർ
Member of the U.S. House of Representatives
from മിനസോട്ട's 5th district
പദവിയിൽ
ഓഫീസിൽ
ജനുവരി 3, 2019
മുൻഗാമികീത്ത് എല്ലിസൺ
Member of the [[മിനസോട്ട House of Representatives|മിനസോട്ട House of Representatives]]
from the 60B district
ഓഫീസിൽ
ജനുവരി 2, 2017 – ജനുവരി 3, 2019
മുൻഗാമിഫിലിസ് കാഹൻ
പിൻഗാമിമുഹമ്മദ് നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
ഇൽഹാം അബ്ദുല്ലാഹി ഉമർ[1]

(1982-10-04) ഒക്ടോബർ 4, 1982  (41 വയസ്സ്)
മൊഗാദിഷു, സോമാലിയ
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളികൾ
അഹ്‌മദ് നൂർ ഇൽമി[i]
(m. 2009; div. 2017)
അഹ്‌മദ് അബ്ദിസ്സലാം[ii]
(m. 2018; div. 2019)
Tim Mynett
(m. 2020)
കുട്ടികൾ3
വിദ്യാഭ്യാസംബാച്ചലർ ഓഫ് ആർട്ട്സ്
വെബ്‌വിലാസംHouse website

അമേരിക്കയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയാണ് ഇൽഹാൻ അബ്ദുല്ലാഹി ഉമർ (ജനനം ഒക്ടോബർ 4, 1982). അമേരിക്കൻ കോൺഗ്രസിൽ 2019 മുതൽ മിനസോട്ടയിലെ അഞ്ചാം നമ്പർ ജില്ലയെ ഇൽഹാൻ ഉമർ പ്രതിനിധീകരിച്ച് വരുന്നു. ഡെമോക്രാറ്റിക് മുന്നണിയിലെ മിനസോട്ട ഡെമോക്രാറ്റിക്- ഫാർമർ- ലേബർ പാർട്ടിയിൽ അംഗമായ ഇൽഹാൻ ഉമർ[6], 2017 മുതൽ 2019 വരെ മിനസോട്ട ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ മിന്നിയപൊളിസിനെ പ്രതിനിധീകരിച്ചിരുന്നു. മിന്നിയപൊളിസും പ്രാന്തപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് അവരുടെ മണ്ഡലം.

കൺഗ്രഷണൽ പ്രോഗ്രസ്സീവ് കോക്കസിൽ വിപ് ആയി സേവനമനുഷ്ഠിച്ച് വന്ന ഇൽഹാൻ ഉമർ മിനിമം വേതനം 15 ഡോളർ ആക്കണമെന്ന് വാദിച്ചുവന്നു. സാർവത്രിക ആരോഗ്യ സേവനം, വിദ്യാർത്ഥികളുടെ കടം എഴുതിത്തള്ളൽ തുടങ്ങി ജനകീയ മുദ്രാവാക്യങ്ങൾ ഇവർ ഏറ്റെടുത്തു വന്നു. പലസ്തീൻ വിഷയത്തിൽ ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇൽഹാൻ ഉമർ[7][8][9] ബി.ഡി.എസ് പ്രസ്ഥാനത്തെ പിന്തുണച്ചു വരുന്നു.


അമേരിക്കൻ കോൺഗ്രസ്സിലെ ആദ്യത്തെ സോമാലി വംശജ, പുറത്ത് നിന്ന് വന്ന് പൗരത്വം നേടിയ വ്യക്തി എന്നീ നിലകളിൽ പ്രസക്തയാണ് ഇൽഹാൻ ഉമർ. മിനസോട്ടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വെള്ളക്കാരല്ലാത്ത വനിതയാണ് ഇവർ. കോൺഗ്രസ്സിലെത്തുന്ന ആദ്യ രണ്ട് മുസ്‌ലിം വനിതകളിൽ ഒരാളാണ് ഇവർ. റാഷിദ് തുലൈബ് ആണ് മറ്റൊരാൾ[10][11]. നിരവധി തവണ വധ ഭീഷണികളും അപവാദ പ്രചരണങ്ങളും രാഷ്ട്രീയ എതിരാളികളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള[12][13] ഇൽഹാൻ ഉമറിന് നേരെ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് വരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്[14][15].

ജീവിതരേഖ[തിരുത്തുക]

സോമാലിയയിലെ മൊഗാദിഷു നഗരത്തിൽ 1982 ഒക്ടോബർ 4-നാണ് ഇൽഹാൻ ഉമർ ജനിക്കുന്നത്[16][17][18][19]. ബൈദോവ എന്ന പ്രദേശത്താണ് ചെറുപ്പകാലത്ത് ജീവിച്ചിരുന്നത്. ഏഴ് മക്കളിലെ ഇളയ മകളായാണ് ഇൽഹാൻ വളർന്നത്. സോമാലിയയിലെ മജീർതീൻ വംശത്തിൽ പെട്ട നൂർ ഉമർ മുഹമ്മദ് ആണ് പിതാവ്[20][21][22]. മാതാവ് ഫദൂമ അബ്‌കാർ ഹാജി ഹുസൈൻ ഇൽഹാന്റെ രണ്ടാം വയസ്സിൽ അന്തരിച്ചു[23][24][25][26]. പിതാവും പിതാമഹനുമാണ് പിന്നീട് ഇൽഹാനെയും സഹോദരങ്ങളെയും വളർത്തിയത്[27][28].

സോമാലിയയിലെ അഭ്യന്തര യുദ്ധത്തിന്റെ സാഹചര്യത്തിൽ അഭയാർത്ഥികളായി കെനിയയിലെത്തിയ കുടുംബം നാല് വർഷത്തോളം അവിടെ കഴിച്ചുകൂട്ടി[29][30][31].

1995-ൽ അമേരിക്കയിൽ അഭയം തേടിയ കുടുംബം ന്യൂയോർക്കിലെത്തിച്ചേർന്നു[32][33]. കുറച്ചുകാലം വെർജീനിയയിലെ ആർലിങ്ടണിൽ താമസിച്ച ശേഷം മിനിയപോളിസിൽ താമസമാക്കി[34]. പിതാവ് ടാക്സി ഡ്രൈവറായി ജോലി ആരംഭിച്ചു. തുടർന്ന് ഒരു തപാൽ ഓഫീസിൽ ജോലിയിലെത്തി.

ജനാധിപത്യത്തിന്റെ സവിശേഷതകൾ പിതാവും പിതാമഹനും ഇൽഹാൻ ഉമറിന് പറഞ്ഞു കൊടുത്തിരുന്നു. പിതാമഹന്റെ ദ്വിഭാഷിയായി പതിനാലാം വയസ്സിൽ തന്നെ കോക്കസ് യോഗങ്ങളിൽ ഇൽഹാൻ പോയിത്തുടങ്ങി[35][36]. വെർജീനിയയിലെ സ്കൂൾ കാലത്ത് സ്കൂളിൽ നേരിടേണ്ടി വന്ന വിവേചനങ്ങൾ[34] അവർ ഈ യോഗങ്ങളിൽ വ്യക്തമാക്കിയിരുന്നു. പതിനേഴാം വയസ്സിൽ ഇൽഹാൻ ഉമറിന് അമേരിക്കൻ പൗരത്വം ലഭിച്ചു[37][34].


തോമസ് എഡിസൺ ഹൈസ്കൂളിൽ പഠിച്ച ഇൽഹാൻ ഉമർ, 2001-ൽ ബിരുദം നേടി. വിദ്യാർത്ഥി സംഘാടകയായി അവർ സന്നദ്ധസേവനം നടത്തിവന്നു[38]. നോർത്ത് ഡെക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് & ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദം നേടി[39][40]. മിനസോട്ട യൂണിവേഴ്സിറ്റി, ഹംഫ്രി സ്കൂൾ ഓഫ് പബ്ലിക് അഫയേഴ്സ് എന്നിവയിൽ പോളിസി ഫെലോ ആയിരുന്നു ഇൽഹാൻ ഉമർ[41][42][43].

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. Omar and Elmi were married in 2009. Omar has stated that the couple divorced within their faith tradition in 2011. They remained legally married until 2017.[2]
 2. Omar has stated that she and Hirsi married within their faith tradition in 2002. The couple had two children. Omar has stated that she and Hirsi divorced within their faith tradition in 2008. They reconciled and had a third child in 2012.[3] Omar and Hirsi were legally married in 2018.[2] Their divorce was finalized on November 5, 2019.[4][5]

അവലംബം[തിരുത്തുക]

 1. Ilhan Omar [IlhanMN] (October 17, 2020). "#MyNameIs Ilham, I prefer Ilhan. I never liked the M sound. It means "Inspiration" in Arabic. My father named me Ilham and inspired me to lead a life of service to others. In his honor I am voting for an inspirational ticket over desperate and maddening one" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
 2. 2.0 2.1 Forliti, Amy (June 11, 2019). "Rep. Omar filed joint tax returns before she married husband". Yahoo News. Associated Press. Retrieved June 12, 2019.
 3. Sheehy, Kate (August 28, 2019). "Inside Ilhan Omar's tangled web of relationships".
 4. Van Oot, Torey (November 5, 2019). "Minnesota U.S. Rep. Ilhan Omar finalizes divorce". Star Tribune.
 5. "US Rep. Ilhan Omar divorces husband in Minnesota". Associated Press. November 5, 2019. Retrieved December 26, 2020.
 6. Golden, Erin (November 7, 2018). "Ilhan Omar makes history, becoming first Somali-American elected to U.S. House". Star Tribune. Minneapolis, Minn. Archived from the original on February 2, 2019.
 7. Stolberg, Sheryl Gay (April 16, 2019). "For Democrats, Ilhan Omar Is a Complicated Figure to Defend". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved December 23, 2019.
 8. Kotch, Alex (February 13, 2019). "Ilhan Omar is right about the influence of the Israel lobby". The Guardian (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved December 24, 2019.
 9. Sasley, Brent (February 12, 2019). "What the controversy over Ilhan Omar's tweets tells us about AIPAC today". The Washington Post (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved December 24, 2019.
 10. O'Grady, Siobhán (November 7, 2018). "Trump demonized Somali refugees in Minnesota. One of them just won a seat in Congress". The Washington Post. Archived from the original on January 4, 2019.
 11. "NDSU Fall 2011 Graduates" (PDF). Archived from the original (PDF) on December 28, 2018.
 12. Gessen, Masha (April 15, 2019). "The Dangerous Bullying of Ilhan Omar". The New Yorker (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved December 24, 2019.
 13. "Ilhan Omar reveals racist threat to shoot her at state fair". BBC News (in അമേരിക്കൻ ഇംഗ്ലീഷ്). August 29, 2019. Retrieved December 24, 2019.
 14. LeMire, Jonathan; Woodward, Calvin (July 14, 2019). "Leave the US, Trump tells liberal congresswomen of color". Associated Press. Retrieved July 19, 2019.
 15. Rogers, Katie; Fandos, Nicholas (July 14, 2019). "Trump Tells Congresswomen to 'Go Back' to the Countries They Came From". the New York Times. Retrieved July 20, 2019.
 16. United States Congress. "ഇൽഹാൻ ഉമർ (id: O000173)". Biographical Directory of the United States Congress.
 17. Montemayor, Stephen (October 27, 2018). "On the edge of making history, Ilhan Omar confronts fresh wave of scrutiny". Star Tribune. Minneapolis.
 18. Reinl, James (November 15, 2016). "Ilhan Omar: First female Somali American lawmaker". Al Jazeera. Archived from the original on March 8, 2019.
 19. Omar, Ilhan (June 16, 2016). "Questions from a 5th grader". Neighbors for Ilhan. Archived from the original on December 31, 2017.
 20. Marlowe, Ann (March 22, 2019). "We Should Be Paying More Attention to Somalia". The Bulwark (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on March 28, 2019. Retrieved August 17, 2019.
 21. Hirsi, Ibrahim (June 20, 2020). "'He was loved by everyone': Somali community remembers Nur Omar Mohamed, who died of COVID-19". Sahan Journal.
 22. Zurowski, Cory (November 7, 2016). "Ilhan Omar's improbable journey from refugee camp to Minnesota Legislature". City Pages. Minneapolis: Star Tribune Media Company. Archived from the original on March 7, 2019.
 23. Yimer, Solomon (November 7, 2018). "Ilhan Omar Just Became the First Muslim Women Elected to US Congress". ethio.news. news.et. Archived from the original on 2021-03-09. Retrieved March 19, 2019.
 24. Iqbal, Zainab (February 4, 2019). "Ilhan Omar On Being Unapologetically Muslim". Retrieved March 17, 2019.
 25. Stolberg, Sheryl Gay (December 30, 2018). "Glorified and Vilified, Representative-Elect Ilhan Omar Tells Critics: 'Just Deal'". The New York Times. ISSN 0362-4331. Archived from the original on February 2, 2019. Retrieved December 30, 2018.
 26. Adam, Anita Sylvia. "Benadiri People of Somalia" (PDF). Archived from the original (PDF) on April 1, 2019. Retrieved March 17, 2019.
 27. Nichols, John (May 21, 2019). "Ilhan Omar: 'There's a Reason That I Got Elected to Be in Congress, and It Has Nothing to Do With the Fact That I'm a Refugee'". The Nation.
 28. Holpuch, Amanda (February 29, 2016). "'This is my country': Muslim candidate aims to break boundaries in Minnesota". The Guardian. London. Archived from the original on January 5, 2019.
 29. Schaub, Michael (January 19, 2019). "Rep. Ilhan Omar, Somali refugee turned congresswoman, to publish memoir in 2020". LA Times. ...in Somalia, which she left as a child with her family after the outbreak of the Somali civil war.
 30. "Ilhan Omar elected first Somali-American legislator in the US". Al Arabiya English. November 9, 2016. Archived from the original on July 9, 2018.
 31. Bhalla, Nita (November 7, 2018). "Ex-Somali refugee's U.S. Congress win sparks debate in former home Kenya". Reuters. Archived from the original on November 7, 2018. Retrieved March 11, 2019.
 32. Jaffe, Greg; Mekhennet, Souad (July 6, 2019). "Ilhan Omar's American story: It's complicated". The Washington Post.
 33. Luckhurst, Toby (February 15, 2019). "Ilhan Omar: Who is Minnesota's Somalia-born congresswoman?". BBC News. Retrieved December 28, 2020.
 34. 34.0 34.1 34.2 Stolberg, Sheryl Gay (December 30, 2018). "Glorified and Vilified, Representative-Elect Ilhan Omar Tells Critics: 'Just Deal'". The New York Times. ISSN 0362-4331. Archived from the original on February 2, 2019. Retrieved December 30, 2018.
 35. Holpuch, Amanda (February 29, 2016). "'This is my country': Muslim candidate aims to break boundaries in Minnesota". The Guardian. London. Archived from the original on January 5, 2019.
 36. Omar, Mahamad (November 1, 2016). "From Refugee to St. House Race, Ilhan Omar Looks to Break New Ground". Arab American Institute. Archived from the original on November 14, 2016.
 37. Forliti, Amy (October 17, 2018). "Minnesota House hopeful calls marriage, fraud claims 'lies'". Associated Press. Retrieved January 30, 2019.
 38. Duarte, Lorena (October 21, 2015). "'Done Wishing': Ilhan Omar on why she's running for House District 60B". MinnPost. Minneapolis. Retrieved August 18, 2016.
 39. "Excerpts". NDSU Magazine. Vol. 14, no. 1. North Dakota State University. Winter 2017. Retrieved April 6, 2019.
 40. Omar, Mahamad (November 1, 2016). "From Refugee to St. House Race, Ilhan Omar Looks to Break New Ground". Arab American Institute. Archived from the original on November 14, 2016.
 41. "Ilhan's Story". Neighbors for Ilhan. Archived from the original on November 6, 2016.
 42. "Omar, Ilhan". Minnesota Legislative Reference Library (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved December 24, 2019.
 43. "Editorial: The Minnesota Daily's endorsement for Minnesota's 5th Congressional District". The Minnesota Daily (in അമേരിക്കൻ ഇംഗ്ലീഷ്). October 31, 2018. Retrieved December 24, 2019.
"https://ml.wikipedia.org/w/index.php?title=ഇൽഹാൻ_ഉമർ&oldid=3918457" എന്ന താളിൽനിന്ന് ശേഖരിച്ചത്