ഇർഫാൻ പഠാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇർഫാൻ ഖാൻ പഠാൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Irfan Khan Pathan
വിളിപ്പേര്Guddu
ഉയരം1.85 m (6 ft 1 in)
ബാറ്റിംഗ് രീതിLeft-hand bat
ബൗളിംഗ് രീതിLeft arm fast medium
റോൾBowling-All rounder
ബന്ധങ്ങൾയൂസുഫ് പഠാൻ (half-brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 248)12 December 2003 v Australia
അവസാന ടെസ്റ്റ്5 April 2008 v South Africa
ആദ്യ ഏകദിനം (ക്യാപ് 153)9 January 2004 v Australia
അവസാന ഏകദിനം04 Aug 2012 v Sri Lanka
പ്രാദേശിക തലത്തിൽ
വർഷംടീം
2000–presentBaroda
2005Middlesex
2008-2011Kings XI Punjab
2012-presentDelhi Daredevils
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC T20Is
കളികൾ 29 120 92 19
നേടിയ റൺസ് 1,105 1,544 3,098 133
ബാറ്റിംഗ് ശരാശരി 31.57 23.39 30.37 26.60
100-കൾ/50-കൾ 1/6 0/5 2/18 0/0
ഉയർന്ന സ്കോർ 102 83 111* 33*
എറിഞ്ഞ പന്തുകൾ 5,884 5,855 17,231 378
വിക്കറ്റുകൾ 100 173 322 23
ബൗളിംഗ് ശരാശരി 32.26 29.72 25.82 21.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 7 2 17 0
മത്സരത്തിൽ 10 വിക്കറ്റ് 2 0 3 n/a
മികച്ച ബൗളിംഗ് 7/59 5/27 7/35 3/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 8/– 21/– 26/– 2/–
ഉറവിടം: Cricinfo, 18 September 2012

ഒരു ഇന്ത്യൻ ക്രിക്കറ്ററാ‍ണ് ഇർഫാൻ ഖാൻ പഠാൻ . 1984 ഒക്ടോബർ 27ന് ഗുജറാത്തിലെ ബറോഡയിൽ ജനിച്ചു. 2003ന്റെ അവസാനം മുതൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം അംഗമാണ്. ഇടം കയ്യൻ ഫാസ്റ്റ്-മീഡിയം സ്വിങ് ബൗളറായി കരിയർ തുടങ്ങിയ ഇർഫാൻ പിന്നീട് തന്റെ ബാറ്റിങ്ങിലെ കഴിവ് മെച്ചപ്പെടുത്തിക്കൊണ്ട് ഒരു ബൗളിങ് ഓൾറൗണ്ടറായി. ചിലപ്പോഴെല്ലാം ബാറ്റിങ്ങിൽ ഇന്നിംഗ്സ് തുറക്കാറുമുണ്ട്. ഈ പ്രത്യേകതകൾ ഉള്ളതിനാൽ ഇർഫാനെ മുൻ ഇന്ത്യൻ ഓൾറൗണ്ടറായ കപിൽദേവുമായി വിമർശകർ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.

2003 ഡിസംബറിൽ ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡ് ഓവലിൽ നടന്ന് മത്സരത്തിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2004 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ തന്നെ മെൽബണിൽ നടന്ന മതസരത്തിൽ ഏകദിന അരങ്ങേറ്റവും നടത്തി. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പന്തിന്റെ വേഗത കുറയുന്നതിനും ബൗളിങ് പ്രകടനം മോശമാകുന്നതിനും കാരണമായി. 2006ന്റെ അവസാനത്തോടെ ഇർഫാൻ ദേശീയ ടീമിൽ നിന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് 2007 ട്വെന്റി20 ലോകകപ്പിലാണ് ദേശീയ ടീമിലേക്ക് മടക്കിവിളിക്കുന്നത്. ആ പരമ്പരയിൽ പാകിസ്താനെതിരെ നടന്ന കലാശക്കളിയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇർഫാൻ മാൻ ഓഫ് ദ മാച്ചായി.

നേട്ടങ്ങൾ[തിരുത്തുക]

  • ഒരു ടെസ്റ്റ് മാച്ചിലെ ആദ്യ ഓവറിലെ അവസാന 3 പന്തുകളിൽ ഹാട്രിക് നേടിയ കളിക്കാരൻ
  • ടെസ്റ്റ്‌ ക്രിക്കറ്റിൽ ഹാട്രിക്ക്‌ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം.
  • The second Indian to get 2000 runs and 150 wicket in twenty 20 match
CAP (Cricket Academy of Pathan) ആരംഭിച്ചത് ഇദ്ദേഹം ഇദ്ദേഹത്തിൻ്റെ സഹോരനായ യൂസഫ് പതാനുമായി ചേർന്നാണ്.
"https://ml.wikipedia.org/w/index.php?title=ഇർഫാൻ_പഠാൻ&oldid=3498315" എന്ന താളിൽനിന്ന് ശേഖരിച്ചത്