ഇർഫാൻ ആലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇർഫാൻ ആലം
Irfan alam.jpg
ജനനം
കലാലയംharvard university
തൊഴിൽസാമൂഹ്യ സംരംഭകൻ
പുരസ്കാരങ്ങൾ
 • UN Karmaveer Award (2014)
 • Mason Fellow (2013)
 • Ford International Fellow (2011)
 • TED Fellow (2009)
 • Business Baazigar (2006)
വെബ്സൈറ്റ്www.sammaan.org

ലോക തലത്തിൽ പ്രശസ്തനായ ഒരു സംരംഭകനാണ് ഇർഫാൻ ആലം. ഇന്ത്യയിൽ റിക്ഷകൾ ഓടിച്ച് ജീവിക്കുന്നവർക്കായി പ്രവർത്തിച്ച ഇദ്ദേഹത്തെ കുറിച്ച് അമേരിക്കൻ പ്രസിഡൻറ് ഒബാമ പറഞ്ഞതിങ്ങനെ.“താങ്കൾ ചെയ്യുന്നത് ഞാൻ ചെയ്യുന്നതിനേക്കാൾ ഭാരിച്ച ജോലിയാണ്.[1] പതിമൂന്നാം വയസ്സിൽ സ്റ്റോക്ക് ട്രേഡ് അനാലിസിസ് ആരംഭിച്ച ഇദ്ദേഹം സ്വന്തമായി പോർട്ട്ഫോളിയോ മാനേജ്മെൻറ് സ്ഥാപനം അക്കാലത്തുതന്നെ ആരംഭിച്ചു. തൻറെ കോളേജ് പഠന കാലത്തിന് ശേഷം പുതിയ ബിസിനസ് ആശയങ്ങൾ ഉള്ളവരെ കണ്ടെത്താനായി നടത്തപ്പെടുന്ന പ്രസിദ്ധ ടെലിവിഷൻ റിയേലിറ്റി ഷോ ആയ ബിസിനസ് ബാസിഗറിൽ[2] പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. സംഘാടകരിൽനിന്ന് 2,50,000 അമേരിക്കൻ ഡോളറിൻറെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെങ്കിലും ബിസിനസ് എത്തിക്സിൻറെ കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. തുടർന്ന് തൻറെ സ്വപ്ന പദ്ധതിയായ സമ്മാൻ ഫൗണ്ടേഷന് തുടക്കമിട്ടു. റിക്ഷ വലിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും ശാക്തീകരിച്ചതിനുപുറമെ അവഗണിക്കപ്പെടുന്ന ഈ മേഖലയെ മികച്ച ബിസിനസ് മോഡലായി പരിവർത്തിപ്പിക്കുന്നതിലുമായിരുന്നു ലക്ഷ്യം. ഇതാണ് ലോക തലത്തിൽ ശ്രദ്ധ നേടികൊടുത്തത്. മികച്ച സാമൂഹിക സംരംഭകൻ എന്നതിലപ്പുറം സാമൂഹിക ഉത്തരവാദിത്തങ്ങളെ ആകർഷകവും സാമൂഹിക പ്രസക്തവുമായ ബിസിനസ് അവസരങ്ങളാക്കി മാറ്റുന്നതിൽ വിജയം നേടിയ വ്യക്തി എന്ന നിലക്കാണ് ഇദ്ദേഹത്തെ ലോകം നോക്കി കാണുന്നത്.

പ്രവർത്തന പഥം[തിരുത്തുക]

ആദ്യ ഘട്ടത്തിൽ അനാകർഷകവും വൃത്തിഹീനമെന്ന് തോന്നുന്ന തരത്തിലുണ്ടായിരുന്ന ബീഹാറിലെ റിക്ഷകളെ പുതിയ ഡിസൈനിലേക്ക് മാറ്റി.പിന്നീട് ഇവയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് കൂടുതൽ പാനലുകൾ ഘടിപ്പിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടു. മൂന്നു വർഷത്തിനകം നേരത്തെ ലഭിച്ചിരുന്നതിൻറെ മൂന്നിരട്ടി വരുമാനം ലഭിക്കുന്ന ഭേദപ്പെട്ട തൊഴിലായി റിക്ഷാ വ്യവസായം മാറി. കൂടാതെ റിക്ഷകളിൽ യാത്രക്കാർക്ക് ആവശ്യമായ കുടിവെള്ളവും ജ്യൂസും ലഭ്യമാക്കാനും വാട്ടർ, ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കാനും മൊബൈൽ റീചാർജ് കൂപ്പണുകൾ നൽകാനുമുള്ള ഹബ് ആക്കിയും മാറ്റി. സംരംഭകത്വം പ്രോൽസാഹിപ്പിക്കുകയാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഏക പോംവഴി എന്ന സന്ദേശമാണ് ഇർഫാൻ അവതരിപ്പിച്ചത്. അവിദഗ്ദ്ധരുമായ അര ദശലക്ഷം സംരംഭകർ ഉൾക്കൊള്ളുന്നതാണ് ഇർഫാൻറെ സംഘടന.

പുരസ്കാരങ്ങൾ[തിരുത്തുക]

 • ബിസിനസ് ബാസിഗർ ഓഫ് ഇന്ത്യ
 • സ്കോച്ച് ഫിനാൻഷ്യൽ ഇൻക്ലൂഷൻ അവാർഡ് [3]
 • ടിഇഡി ഫെല്ലോ [4]
 • ഫോർഡ് ഇൻറർനാഷണൽ ഫെലോ[5]
 • സി.എൻ.ബി.സിയുടെ യംഗ് തുർക്ക്[6]
 • സി.എൻഎന്നിൻറെ യംഗ് ഇന്ത്യൻ ലീഡർ [7]
 • ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്[8]

മാധ്യമപരാമർശങ്ങൾ[തിരുത്തുക]

ഇക്കണോമിസ്റ്റ്, ഫോർച്യൂൺ തുടങ്ങിയ മാധ്യമങ്ങളിൽ നിരന്തരം പരാമർശിക്കപ്പെട്ടു

അവലംബം[തിരുത്തുക]

 1. http://archive.indianexpress.com/news/you-are-doing-a-tougher-job-than-me-obama-to-alam/707877/
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-18.
 3. http://www.financialinclusion.in/index.php?option=com_content&view=article&id=177&Itemid=99
 4. http://www.ted.com/profiles/303610/fellow
 5. http://www.92y.org/Uptown/International-Relations/Ford-Motor-Company-International-Fellowship/Ford-Fellows-Alumni.aspx
 6. http://www.bharatchannels.com/cnbctv18-business-newsvideos/young-turks-innovators-episode-12-part-3-sammaan-foundation-video_3147405fb.html
 7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-18.
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-18.
"https://ml.wikipedia.org/w/index.php?title=ഇർഫാൻ_ആലം&oldid=3625346" എന്ന താളിൽനിന്ന് ശേഖരിച്ചത്