ഇൻ വിവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടിഷ്യൂ സത്തിൽ അല്ലെങ്കിൽ ചത്ത ജീവികളിൽ നടത്തുന്ന പരീക്ഷണങ്ങളിൽ നിന്ന് വിഭിന്നമായി വിവിധ ജൈവ ഘടകങ്ങളുടെ ഫലങ്ങൾ വിലയിരുത്താൻ, മനുഷ്യർ ഉൾപ്പെടെയുള്ള മൃഗങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെയുള്ള ജീവനുള്ള മുഴുവനായ ജീവജാലങ്ങളിലോ കോശങ്ങളിലോ നടത്തുന്ന പഠനങ്ങൾ ആണ് ഇൻ വിവോ (ലാറ്റിൻ ഭാഷയിൽ "ജീവിക്കുന്നതിനുള്ളിൽ" എന്നാണ് അർഥം[1][2][3] ) എന്ന് അറിയപ്പെടുന്നത്. ഇതിന് പകരം ടെസ്റ്റ് ട്യൂബുകൾ മുതലായവ ഉപയോഗിച്ച് ഒരു ലബോറട്ടറി പരിതസ്ഥിതിയിൽ നടത്തുന്ന പഠനങ്ങൾ ഇൻ വിട്രോ ("ഗ്ലാസിന് ഉള്ളിൽ") എന്ന് അറിയപ്പെടുന്നു. ഇൻ വിവോ ഗവേഷണത്തിന്റെ ഒരു ഉദാഹരണമാണ് ജീവനുള്ള എലികളിലോ മുയലുകളിലോ നടത്തുന്ന ഒരു പുതിയ മരുന്നിന്റെയോ ഉൽപ്പന്നത്തിന്റെയോ പരീക്ഷണം. ജീവിച്ചിരിക്കുന്ന മനുഷ്യരിലെ ഇൻ വിവോ പരിശോധനയുടെ ഒരു ഉദാഹരണമാണ് മരുന്നുകളുടെ ക്ലിനിക്കൽ ട്രയലുകൾ. തൽഫലമായി, മൃഗങ്ങളിലെ പരിശോധനയും ക്ലിനിക്കൽ ട്രയലുകളും ഇൻ വിവോ ഗവേഷണത്തിലെ പ്രധാന ഘടകങ്ങളാണ്. ജീവനുള്ള ജീവിയിൽ ഒരു പരീക്ഷണത്തിന്റെ മൊത്തത്തിലുള്ള ഫലങ്ങൾ നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ അനുയോജ്യമാണ് എന്നതിനാൽ ഇൻ വിവോ ടെസ്റ്റിംഗ് പലപ്പോഴും ഇൻ വിട്രോയേക്കാൾ അനുകൂല/ പ്രതികൂല ഫലങ്ങളുടെ പഠനത്തിൽ കൂടുതൽ ഗുണകരമാണ്. ഉദാഹരണത്തിന്, മരുന്ന് കണ്ടെത്തലിൽ, ഇൻ-വിവോ രീതിയിൽ ഫലപ്രാപ്തി പരിശോധിക്കുന്നത് നിർണായകമാണ്, കാരണം ഇൻ വിട്രോ പരിശോധനകൾ ചിലപ്പോൾ ഇൻ വിവോയിൽ അപ്രസക്തമായ ഡ്രഗ് കാൻഡിഡേറ്റ് തന്മാത്രകൾ (അത്തരം തന്മാത്രകൾക്ക്, ഉദാഹരണത്തിന്, കരളിലെ ദ്രുതഗതിയിലുള്ള കാറ്റബോളിസത്തിന്റെ ഫലമായി അവയുടെ ഇൻ വിവോ പ്രവർത്തന സൈറ്റിൽ എത്താൻ കഴിയില്ല) വഴി തെറ്റിദ്ധരിപ്പിക്കുന്ന ഫലങ്ങൾ നൽകാം. [4]

ഇംഗ്ലീഷ് മൈക്രോബയോളജിസ്റ്റ് പ്രൊഫസർ ഹാരി സ്മിത്തും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും 1950-കളുടെ മധ്യത്തിൽ, ബാസിലസ് ആന്ത്രാസിസ് ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള സ്റ്റെറെയിൽ സെറം ഫിൽട്രേറ്റുകൾ മറ്റ് മൃഗങ്ങൾക്ക് മാരകമാണെന്ന് കണ്ടെത്തി, അതേസമയം ഇൻ വിട്രോ രീതിയിൽ വളർത്തിയ അതേ ജീവികളിൽ നിന്നുള്ള കൾച്ചർ ദ്രാവകത്തിന്റെ സത്ത് മാരകമായിരുന്നില്ല. ഇൻ വിവോ പരീക്ഷണങ്ങളിലൂടെ ആന്ത്രാക്‌സ് ടോക്‌സിന്റെ ഈ കണ്ടെത്തൽ സാംക്രമിക രോഗത്തിന്റെ രോഗകാരിയെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.

ഇൻ വിവോ, എക്സ് വിവോ ഗവേഷണങ്ങൾ[തിരുത്തുക]

മൈക്രോബയോളജിയിൽ, ബയോപ്സികളിൽ നിന്ന് ഉരുത്തിരിഞ്ഞ കൾച്ചർഡ് സെല്ലുകൾ പോലെയുള്ള ഐസോലേറ്റ് ചെയ്ത ലൈവ് കോശങ്ങളേക്കാൾ, ഒരു മുഴുവൻ ജീവിയിലും നടത്തിയ പരീക്ഷണങ്ങളെ സൂചിപ്പിക്കാൻ ഇൻ വിവോ എന്ന പദം പലപ്പോഴും ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ, കൂടുതൽ നിർദ്ദിഷ്ട പദം എക്സ് വിവോ ആണ്. കോശങ്ങൾ തകരാറിലാകുകയും വ്യക്തിഗത ഭാഗങ്ങൾ പരീക്ഷിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യുമ്പോൾ, ഇത് ഇൻ വിട്രോ എന്നറിയപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Merriam-Webster, Merriam-Webster's Collegiate Dictionary, Merriam-Webster, archived from the original on 2020-10-10, retrieved 2014-04-20.
  2. Iverson C, Flanagin A, Fontanarosa PB, Glass RM, Gregoline B, Lurie SJ, Meyer HS, Winker MA, Young RK, eds. (2007). "12.1.1 Use of Italics". AMA Manual of Style (10th ed.). Oxford, Oxfordshire: Oxford University Press. ISBN 978-0-19-517633-9.
  3. American Psychological Association (2010), The Publication Manual of the American Psychological Association (6th ed.), Washington, DC: APA, ISBN 978-1-4338-0562-2
  4. "Discovery and resupply of pharmacologically active plant-derived natural products: A review". Biotechnology Advances. 33 (8): 1582–1614. December 2015. doi:10.1016/j.biotechadv.2015.08.001. PMC 4748402. PMID 26281720. {{cite journal}}: Invalid |display-authors=6 (help)
"https://ml.wikipedia.org/w/index.php?title=ഇൻ_വിവോ&oldid=3996168" എന്ന താളിൽനിന്ന് ശേഖരിച്ചത്