ഇൻ ടു ദ വൈൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
in to the wild
സംവിധാനംSean Penn
നിർമ്മാണം[[Sean Penn,
തിരക്കഥ
ആസ്പദമാക്കിയത്Jon Krakauer –
in to the wild
അഭിനേതാക്കൾ
ഛായാഗ്രഹണംEric Gautier
ചിത്രസംയോജനംJay Cassidy
വിതരണംParamount Vantage
റിലീസിങ് തീയതി
 • സെപ്റ്റംബർ 21, 2007 (2007-09-21)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$15 million
സമയദൈർഘ്യം148 minutes
ആകെ$56.3 million

2007-ൽ പുറത്തിറങ്ങിയ ജീവചരിത്രപരമായ ഒരു അമേരിക്കൻ സിനിമയാണ് ഇൻ ടു ദ വൈൽഡ്[1]. ഷോൺ പെൻ[2] ആണ് ചിത്രത്തിന്റെ സംവിധായകൻ. Jon Krakauer[3] ന്റെ 1996-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇൻ ടു ദ വൈൽഡ് നിർമ്മിച്ചിരിക്കുന്നത്. 1990 കളുടെ ആദ്യത്തിൽ Christopher McCandless[4] നോർത്ത് അമേരിക്കയിലൂടെ അലാസ്കൻ[5][6] കാടുകളിൽ എത്തിച്ചേരുന്നത് ആണ് കഥ. Emile Hirsch[7][8], Marcia Gay Harden[9][10], William Hurt[11], Jena Malone[12][13], Catherine Keener[14][15], Vince Vaughn[16][17], Kristen Stewart[18][19], Hal Holbrook[20][21] എന്നിവർ അഭിനയിച്ചിരിക്കുന്നു.

Nonlinear narrative[22] (കൃത്യതയില്ലാത്ത കഥനം) ശൈലിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. Christopher McCandless[23] ന്റെ അലാസ്കൻ കാടുകളിലേക്ക് ഉള്ള 2 വർഷത്തെ യാത്രയും കാട്ടിലെ ജീവിതവും ഇഴചേർത്താണ് കഥ അവതരിപ്പിക്കുന്നത്.

1990 മേയ് മാസത്തിൽ Emory University[24] -യിൽ ഉന്നത വിജയത്തോട് കുടി ബിരുദം പൂർത്തിയാക്കിയ Christopher McCandless സാധാരണ ജീവിതം ഒഴിവാക്കി തന്റെ യാത്ര ആരംഭിക്കുകയാണ്‌. സാധാരണ ജിവിതം ഒഴിവാക്കാനായി അദ്ദേഹം ആദ്യമായി തന്റെ കാർ ഉപേക്ഷിക്കുന്നു. ക്രഡിറ്റ് കാർഡും പണവും ID കാർഡുകളും മറ്റ് Documet-കളും എല്ലാം അഗ്നിക്കിരയാക്കുന്നു. തുടർന്നാണ് അദ്ദേഹം തന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളേയും ഒന്നുമറിയിക്കാതെ യാത്ര പുറപ്പെടുന്നത്. അലക്സാണ്ടർ സൂപ്പർട്രാമ്പ്[25] എന്ന പുതിയ നാമം സ്വീകരിക്കുന്നു. നോവലിനെപ്പോലെത്തന്നെ 5 അധ്യായങ്ങളിലായാണ് സിനിമയുടെ കഥയും നീങ്ങുന്നത്.

കാട്ടിലെത്തിയ Christopher McCandless അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ബസ്സ് കണ്ടെത്തുന്നു. മാജിക് ബസ്[26] എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാനും നിത്യോപയോഗത്തിനുമുള്ള വസ്ത്രങ്ങളും ഒരു കാലിബർ 22 റൈഫിളും മാത്രമാണ് McCandless ന്റെ കയ്യിൽ ഉള്ളത്. അതുപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിയും മാജിക് ബസ്സിൽ താമസിച്ചും ഉള്ള McCandless ന്റെ ജീവിതം പ്രേക്ഷകരിലും താത്പര്യം ജനിപ്പിക്കുന്ന തരത്തിൽ ആണ് സിനിമ.

കാട്ടിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് അയാൾക്ക് പകർന്നു നല്കുന്നത്. എന്നാൽ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നത് തെറ്റായ കാഴ്ച്ചപ്പാട് ആണെന്ന് McCandless പറയുന്നുണ്ട്. എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക്‌ ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു. അങ്ങനെ ആ കാട്ടിൽ നിന്നും തിരിച്ചു പോരുന്നതും തുടർന്ന് ഒരു ദുരന്തം സംഭവിക്കുന്നതും ആണ് സിനിമയുടെ പ്രമേയം.

ഈ ചിത്രത്തിന് രണ്ട്‌ ഓസ്കാർ നോമിനേഷനുകളും[27] ഇതിലെ ഗാനത്തിന് എഡ്ഡി വെദർക്ക്[28] ഗോൾഡൻ ഗ്ലോബ്[29] അവാർഡും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. http://www.imdb.com/title/tt0758758/
 2. http://www.imdb.com/name/nm0000576/?ref_=tt_ov_wr
 3. http://www.imdb.com/name/nm1040556/?ref_=tt_ov_wr
 4. http://www.christophermccandless.info/
 5. http://www.alaskawild.org/
 6. https://www.youtube.com/watch?v=DJXM8HjyVSo
 7. https://twitter.com/EmileHirsch?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
 8. http://www.imdb.com/name/nm0386472/
 9. https://twitter.com/MGH_8?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
 10. http://www.imdb.com/name/nm0001315/
 11. http://www.imdb.com/name/nm0000458/
 12. http://www.imdb.com/name/nm0540441/
 13. https://www.instagram.com/jenamalone/?hl=en
 14. http://www.imdb.com/name/nm0001416/
 15. http://www.biography.com/people/catherine-keener-9542294#synopsis
 16. http://www.imdb.com/name/nm0000681/
 17. http://www.fandango.com/people/vince-vaughn-693963/film-credits
 18. http://www.kristenstewart.com/
 19. http://www.imdb.com/name/nm0829576/
 20. http://www.imdb.com/name/nm0001358/bio
 21. http://www.tvguide.com/celebrities/hal-holbrook/credits/152905/
 22. http://classroom.synonym.com/literary-term-nonlinear-narrative-1816.html
 23. http://www.christophermccandless.info/
 24. http://www.emory.edu/home/index.html
 25. http://www.christophermccandless.info/forum/viewtopic.php?t=8756
 26. https://www.youtube.com/watch?v=38BXfC0oS2M
 27. http://www.imdb.com/title/tt0758758/?ref_=nm_ov_bio_lk1
 28. https://twitter.com/search?q=Eddie+Vedder&ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Esearch
 29. http://www.goldenglobes.com/
"https://ml.wikipedia.org/w/index.php?title=ഇൻ_ടു_ദ_വൈൽഡ്&oldid=2583401" എന്ന താളിൽനിന്ന് ശേഖരിച്ചത്