ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാൻഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാൻഡിങ്
ചുരുക്കപ്പേര്ISPU
സ്ഥാപിതം2002 (2002)
തരംഗവേഷണകേന്ദ്രം
Location
വെബ്സൈറ്റ്Official website

അമേരിക്കൻ മുസ്‌ലിംകളിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാൻഡിങ് അഥവാ ഐ.എസ്.പി.യു (ISPU). അവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയിലൂന്നിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 2002 മുതലാണ് ഇത് പ്രവർത്തനമാരംഭിക്കുന്നത്. സർവ്വേകൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സാമൂഹിക അവലോകനം നടത്തിവരുന്ന ഐഎസ്‌പിയു, വിവിധങ്ങളായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഓരോ വർഷവും അമേരിക്കൻ മുസ്‌ലിം പോൾ നടത്തിവരുന്നു. രാഷ്ട്രീയ ആഭിമുഖ്യം, സെൻസർഷിപ്പിനോടുള്ള മനോഭാവം, വിവേചനങ്ങളുടെ അനുഭവങ്ങൾ, മതാധിഷ്ഠിത അതിക്രമങ്ങളോടുള്ള പ്രതികരണങ്ങൾ എന്നിവയൊക്കെ ഈ സർവ്വേകളിൽ വിഷയീഭവിക്കാറുണ്ട്[1][2].

അവലംബം[തിരുത്തുക]

  1. Ahmed, Amal. "A better quality of data on Muslim Americans". Columbia Journalism Review. Retrieved 7 September 2019.
  2. Berk, Hannah. "Beyond Religion: Covering American Muslim Communities Confidently and Creatively". Pulitzer Center. Retrieved 7 September 2019.