ഉള്ളടക്കത്തിലേക്ക് പോവുക

ഇൻസാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻസാറ്റ്-1B

ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പരമ്പരയാണ് ഇൻസാറ്റ് എന്നറിയപ്പെടുന്നത്. Indian National Satellite System (ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനം) എന്നതിന്റെ ചുരുക്കപ്പേരാണ് ഇൻസാറ്റ് (ആംഗലേയം:INSAT). 1983ൽ കമ്മീഷൻ ചെയ്യപ്പെട്ട ഇൻസാറ്റ് പരമ്പരയാണ് ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലിയ സ്വദേശീയ വാർത്താവിനിമയ ശൃംഖല. ഈ പരമ്പരയിലെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ ഇൻസാറ്റ്-2E, ഇൻസാറ്റ്-3A, ഇൻസാറ്റ്-3B, ഇൻസാറ്റ്-3C, ഇൻസാറ്റ്-3E, കല്പന-1 (മെറ്റ്സാറ്റ്), ജിസാറ്റ്-2, എഡ്യൂസാറ്റ് (ജിസാറ്റ്-3) ഇൻസാറ്റ്-4A എന്നിവയാണ്. ഇൻസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങൾ ടെലിവിഷൻ ചാനലുകൾക്കും മറ്റു വാർത്താവിനിമയ ഉപാധികൾക്കുമായി അനവധി ട്രാൻസ്പോണ്ടറുകൾ(Transponder) (ഏകദേശം 150-ഓളം) വിവിധ ബാൻഡുകളിലായി(സി, കെ.യു, എക്സ്റ്റൻഡഡ് സി, എസ്) നൽകുന്നുണ്ട്. ഈ പരമ്പരയിലെ ചില ഉപഗ്രഹങ്ങളിൽ കാലാവസ്ഥാ പഠനങ്ങൾക്കായി ഹൈ റെസല്യൂഷൻ റേഡിയോമീറ്റർ, സിസിഡി കാമറകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളിൽ ദക്ഷിണേഷ്യാ-ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അപകടത്തിൽ പെടുന്ന കപ്പലുകളിൽനിന്നും മറ്റുമുള്ള സിഗ്നലുകൾ സ്വീകരിക്കാനായുള്ള ട്രാൻസ്പോണ്ടറുകളുമുണ്ട്. കോസ്പാസ്-സർസാറ്റ് പദ്ധതിയിലെ അംഗമായ ഇസ്രോ ഈ ഉപഗ്രഹങ്ങളുടെ സഹായത്താൽ അപകടത്തിൽ പെട്ട കപ്പലുകളെയും മറ്റും കണ്ടുപിടിക്കാനും രക്ഷാനടപടികൾ കൈക്കൊള്ളാനും സഹായിക്കാറുണ്ട്.

ഇൻസാറ്റ് നാഴികക്കല്ലുകൾ

[തിരുത്തുക]
കൃത്രിമോപഗ്രഹംവിക്ഷേപണ തീയതിവിക്ഷേപണ വാഹനം
ഇൻസാറ്റ് 1Aഏപ്രിൽ 10, 1982അമേരിക്കൻ ഐക്യനാടുകൾDelta 3910/PAM-DDeactivated: 6 September 1983
ഇൻസാറ്റ് 1Bഓഗസ്റ്റ് 30, 1983അമേരിക്കൻ ഐക്യനാടുകൾSTS-8 / PAM-DDeactivated: August 1993
ഇൻസാറ്റ് 1Cജൂലൈ 21, 1988യൂറോപ്യൻ യൂണിയൻ Ariane-3
ഇൻസാറ്റ്1Dജൂൺ 12, 1990അമേരിക്കൻ ഐക്യനാടുകൾDelta 4925
ഇൻസാറ്റ് 2DTഫെബ്രുവരി 26, 1992യൂറോപ്യൻ യൂണിയൻAriane-44L H10ജനുവരി 01, 1998 നു ARABSAT-1C എന്ന ഉപഗ്രഹം ഏറ്റെടുത്ത് ഇൻസാറ്റ്-2DT എന്നു പുനർനാമകരണം ചെയ്തു. Deactivated: October 2004
ഇൻസാറ്റ് 2Aജൂലൈ 10, 1992യൂറോപ്യൻ യൂണിയൻAriane-44L H10
ഇൻസാറ്റ് 2Bജൂലൈ 23, 1993യൂറോപ്യൻ യൂണിയൻAriane-44L H10+
ഇൻസാറ്റ് 2Cഡിസംബർ 7, 1995യൂറോപ്യൻ യൂണിയൻAriane-44L H10-3
ഇൻസാറ്റ് 2Dജൂൺ 4, 1997യൂറോപ്യൻ യൂണിയൻAriane-44L H10-3
ഇൻസാറ്റ് 2Eഏപ്രിൽ 3, 1999യൂറോപ്യൻ യൂണിയൻAriane-42P H10-3
ഇൻസാറ്റ് 3Bമാർച്ച് 22, 2000യൂറോപ്യൻ യൂണിയൻAriane-5G
ജിസാറ്റ്-1Apr 18, 2001ഇന്ത്യGSLV-D1
ഇൻസാറ്റ് 3Cജനുവരി 24, 2002യൂറോപ്യൻ യൂണിയൻAriane5-V147
കല്പന-1Sep 12, 2002ഇന്ത്യPSLV-C4
ഇൻസാറ്റ് 3AApr 10, 2003യൂറോപ്യൻ യൂണിയൻAriane5-V160
ജിസാറ്റ്-2May 08, 2003ഇന്ത്യGSLV-D2
ഇൻസാറ്റ് -3Eസെപ്റ്റംബർ 28, 2003യൂറോപ്യൻ യൂണിയൻAriane5-V162
എഡ്യുസാറ്റ്Sep 20, 2004ഇന്ത്യGSLV-F01
HAMSATMay 05, 2005ഇന്ത്യPSLV-C6
ഇൻസാറ്റ് 4Aഡിസംബർ 22, 2005യൂറോപ്യൻ യൂണിയൻARIANE5-V169
ഇൻസാറ്റ്4Bമാർച്ച് 12, 2007യൂറോപ്യൻ യൂണിയൻ Ariane5
ഇൻസാറ്റ്-4CRSep 02, 2007ഇന്ത്യGSLV-F04
ജിസാറ്റ്-4Apr 15, 2010ഇന്ത്യGSLV-D3
ജിസാറ്റ്-5PDec 25, 2010ഇന്ത്യGSLV-F06
ജിസാറ്റ്-8May 21, 2011യൂറോപ്യൻ യൂണിയൻAriane-5 VA-202
ജിസാറ്റ്-12Jul 15, 2011ഇന്ത്യPSLV-C17
ജിസാറ്റ്-10Sep 29, 2012യൂറോപ്യൻ യൂണിയൻAriane-5 VA-209
ഇൻസാറ്റ് 3DJul 26, 2013യൂറോപ്യൻ യൂണിയൻAriane-5 VA-214
ജിസാറ്റ് -7Aug 30, 2013യൂറോപ്യൻ യൂണിയൻAriane-5 VA-215
ജിസാറ്റ്-14Jan 05, 2014ഇന്ത്യGSLV-D5
ജിസാറ്റ്-16Dec 07, 2014യൂറോപ്യൻ യൂണിയൻAriane-5 VA-221
ജിസാറ്റ്-6Aug 27, 2015ഇന്ത്യ ജി.എസ്.എൽ.വി.-ഡി6 എം.കെ.-2
ജിസാറ്റ്-15Nov 11, 2015യൂറോപ്യൻ യൂണിയൻ Ariane-5 VA-227
"https://ml.wikipedia.org/w/index.php?title=ഇൻസാറ്റ്&oldid=2348833" എന്ന താളിൽനിന്ന് ശേഖരിച്ചത്