ഇൻറഗ്രേറ്റഡ് സർക്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സിലിക്കൺ ക്രിസ്റ്റലിൽ തന്നെ നിരവധി ട്രാൻസിസ്റ്ററുകളും, കപ്പാസിറ്ററുകളും, റെസിസ്റ്ററുകളും, ലോജിക്ക് സർക്യൂട്ടുകളും രൂപപ്പെടുത്തി എടുക്കുന്നതിനെയാണ് ഇൻറഗ്രേറ്റഡ് സർക്യൂട്ട് അഥവാ ഐ.സി. എന്ന് വിളിക്കുന്നത്.

ചരിത്രം[തിരുത്തുക]

മൈക്രോചിപ്പ് കമ്പനിയുടെ ഒരു ഐ. സി

ട്രാൻസിസ്‌റ്ററുകളുടെ കണ്ടുപിടിത്തത്തോടെ ഇലക്‌ട്രോണിക്‌സ്‌ മേഖലയിൽ ആവേശകരമായ മുന്നേറ്റമുണ്ടായി. എല്ലാ ഉപകരണങ്ങളിലും ട്രാൻസിസ്‌റ്ററുകൾ ആധിപത്യം സ്‌ഥാപിച്ചു. വാക്വം ട്യൂബുകളെ അപേക്ഷിച്ച്‌ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ട്രാൻസിസ്‌റ്ററുകൾ, കപ്പാസിറ്ററുകൾ, റെസിസ്‌റ്ററുകൾ തുടങ്ങി ഒരു ഉപകരണത്തിലെ ഘടക ഭാഗങ്ങൾ പലതും ഒരുമിച്ച്‌ കമ്പികൾകൊണ്ട്‌ ബന്‌ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ രൂക്‌ഷമായിരുന്നു. സങ്കീർണ്ണ ഉപകരണങ്ങൾ കൂടിയാകുമ്പോൾ പ്രശ്‌നം ഗുരുതരമാകും. സിലിക്കൺ പോലുള്ള ക്രിസ്‌റ്റലുകൾ ഉപയോഗിച്ചാണ്‌ ഇതിലെ മിക്കഭാഗങ്ങളും തയ്യാറാക്കുന്നത്‌. ഇവയെല്ലാം ഒരേ ക്രിസ്‌റ്റലിൽ തന്നെ രൂപപ്പെടുത്തിയെടുത്താൽ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാനാവുമല്ലോ. ഈ ചിന്തയാണ്‌ വളരെ പ്രശസ്‌തമായ ഇന്റർഗ്രേറ്റഡ്‌ സർക്യൂട്ട്‌ (ഐ.സി.) യുടെ കണ്ടുപിടുത്തത്തിലേക്കുള്ള വഴിത്തിരിവിലെത്തിച്ചത്. ജാക്‌ എസ്‌. കിൽബി [1], റോബർട്ട് നോയ്സ് എന്നിവരെയാണ് ഐസിയുടെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത്. ഇവർ രണ്ടും പേരും ഏകദേശം ഒരേകാലയളവിൽത്തന്നെ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ ഐസി വികസിപ്പിച്ചെടുത്തു.


അവലംബം[തിരുത്തുക]

  1. http://www.ti.com/corp/docs/kilbyctr/jackbuilt.shtml