ഇൻഫർമേഷൻ കേരള മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണിൽ രൂപീകരിച്ച സ്ഥാപനമാണ് ഇൻഫർ‌മേഷൻ കേരളാ മിഷൻ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തീകരിച്ച് ഇ- ‏‏ഗവേണൻസ് നടപ്പിലാക്കുകയുമാണ് ഇൻഫർ‌മേഷൻ കേരളാമിഷൻ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടർവൽക്കരണത്തിൻറെ മുന്നോടിയായി മുൻകാലരേഖകൾ കമ്പ്യൂട്ടർവൽക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളിൽ പരിശീലിപ്പിക്കുകയും ചെയ്തു. 2000-ത്തിലെ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കമ്പ്യൂട്ടർവൽക്കരിച്ച ജനവിധി 2000 എന്ന പദ്ധതിയും ഇൻഫർമേഷൻ കേരള മിഷൻ ആണ് നടത്തിയത്.

ഇൻഫർ‌മേഷൻ കേരളാ മിഷൻ സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്ത് ഭരണ സമ്പ്രദായത്തിന്റെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ ഇൻഫർ‌മേഷൻ കേരളാ മിഷൻ വികസിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങൾ / ചട്ടങ്ങൾ, അനുബന്ധ അധികാരവികേന്ദ്രീകരണ നിയമങ്ങൾ / ചട്ടങ്ങൾ, ജനന-മരണ-ഹിന്ദു വിവാഹ/ പൊതുവിവാഹ രജിസ്ട്രേഷൻ നിയമങ്ങൾ /ചട്ടങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അതിലെ ഉദ്യോഗസ്ഥന്മാർക്കും ബാധകമായ മറ്റു നിയമങ്ങൾ / ചട്ടങ്ങൾ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇൻഫർ‌മേഷൻ കേരളാ മിഷൻ 17 സോഫ്റ്റ്‌വെയറുകൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.[1]

സുലേഖ[തിരുത്തുക]

 • പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള സോഫ്റ്റ്‌വെയറാണിത്.

സേവന(സിവിൽ രജിസ്ട്രേഷൻ )[തിരുത്തുക]

 • ജനന/മരണ/വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും, സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള പാക്കേജ് സോഫ്റ്റ്‌വെയറാണിത്.

സേവന (പെൻഷൻ )[തിരുത്തുക]

 • സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികൾ എന്നിവ വഴി അവശ വിഭാഗത്തിനു സഹായം എത്തിക്കുന്ന സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്‌വെയറാണിത്.

സഞ്ചിത[തിരുത്തുക]

 • പഞ്ചായത്ത് രാജ് - മുനിസിപ്പൽ നിയമങ്ങൾ /ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവയടങ്ങിയ ഇലക്ട്രോണിക് വിജ്ഞാന കോശമാണിത്.

സഞ്ചയ[തിരുത്തുക]

 • വസ്തു നികുതി, തൊഴിൽ നികുതി, ഡി&ഒ, പി.എഫ്.എ ലൈസൻസ്, റെന്റ് ഓൺ ലാന്റ് & ബിൽഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സചിത്ര[തിരുത്തുക]

 • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രൽ ഭൂപടം, വാർഡ് ഭൂപടം എന്നിവയടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ള സോഫ്റ്റ്‌വെയറാണിത്.

സാമൂഹ്യ,[തിരുത്തുക]

 • സാമൂഹിക സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളുന്ന വിവരവ്യൂഹം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സാംഖ്യ ആപ്ലിക്കേഷൻ[തിരുത്തുക]

അക്രൂവൽ അടിസ്ഥാന ഡബ്ബിൾ എൻട്രി അക്കൌണ്ടിംഗിൽ വരവുചെലവുകൾ അക്കൌണ്ട് ചെയ്യുന്നതിനും ധനകാര്യ പത്രിക തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറാണിത്

==സ്ഥാപന== കെ.എം.എ.എം എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സുഭദ്ര[തിരുത്തുക]

 • ബഡ്ജറ്റ്, സാമ്പത്തിക മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറാണിത്.

സൂചിക[തിരുത്തുക]

 • തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീർപ്പുകൽപ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങൾ രേഖപ്പെടുത്തുന്നതിനും മോണിറ്റർ ചെയ്യുന്നതിനും ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങൾക്ക് അറിയുന്നതിനും സഹായകമാകുന്ന സോഫ്റ്റ്‌വെയറാണിത്.

സുഗമ[തിരുത്തുക]

 • പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സങ്കേതം[തിരുത്തുക]

 • കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സകർമ്മ[തിരുത്തുക]

 • പഞ്ചായത്ത്/ നഗരസഭ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജ് ആണിത്.

സംവേദിത[തിരുത്തുക]

 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുളള സംവിധാനമാണിത്.

സാഫല്യ[തിരുത്തുക]

 • പ്രാദേശിക മാനവ വിഭവശേഷി മാനേജ്മെന്റ് നടപ്പിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

പുരസ്കാരം[തിരുത്തുക]

2008-09ലെ സി.എസ്.ഐ നിഹിലന്റ് - ഇ ഗവണൻസ് അവാർഡ് ഇൻഫർ‌മേഷൻ കേരളാ മിഷൻ നടപ്പിലാക്കിയ സുലേഖ പ്ലാൻ മോണിറ്ററിംഗ് സോഫ്റ്റ്‌വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോൾഡ് മെഡൽ സുലേഖ പ്ലാൻ മോണിറ്ററിംഗിനും, ബ്രോൺസ് മെഡൽ സേവന സിവിൽ രജിസ്ട്രേഷനും ലഭിച്ചു.


അവലംബം[തിരുത്തുക]

 1. പഞ്ചായത്ത് ഗൈഡ് 2012, തദ്ദേശ സ്വയം ഭരണ വകുപ്പ്, കേരള സർക്കാർ

അധിക വായനയ്ക്ക്[തിരുത്തുക]

വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഇൻഫർമേഷൻ_കേരള_മിഷൻ&oldid=2342487" എന്ന താളിൽനിന്ന് ശേഖരിച്ചത്