ഇൻഫ്ലിബ്‌നെറ്റ് സെൻ്റർ

Coordinates: 23°11′18″N 72°38′00″E / 23.18833°N 72.63333°E / 23.18833; 72.63333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇൻഫ്ലിബ്‌നെറ്റ് (INFLIBNET) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻഫ്ലിബ്‌നെറ്റ് സെൻ്റർ
CountryIndia
TypeRepository, Networking Universities
Establishedമാർച്ച് 1991, year (year-March-1991)
Coordinates23°11′18″N 72°38′00″E / 23.18833°N 72.63333°E / 23.18833; 72.63333
Websitewww.inflibnet.ac.in
പ്രമാണം:INFLIBNET Centre logo.png
ഇൻഫ്ലിബ്നെറ്റിന്റെ ലോഗോ

ഇന്ത്യയിൽ സർവകലാശാലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ തുടങ്ങിയ ഒരു സ്വയംഭരണസ്ഥാപനമാണ് ഇൻഫ്ലിബ്‌നെറ്റ് സെന്റർ.

ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക് സെന്റർ എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻഫ്ലിബ്നെറ്റ്. ഗുജറാത്തില ഗാന്ധിനഗറിലാണ് ഇതിന്റെ ആസ്ഥാനം. 1991 മാർച്ചിൽ ഐ.യൂ.സി.എ.എ. യ്ക്കു കീഴിൽ ഒരു ദേശീയപദ്ധതിയായാണ് ഇൻഫ്ലിബ്നെറ്റ് ആരംഭിച്ചതെങ്കിലും 1996 ജൂണിൽ ഇതൊരു സ്വതന്ത്ര അന്തർസർവകലാശാല കേന്ദ്രമായി മാറുകയായിരുന്നു.

ഇന്ത്യയിലെ സർവകലാശാല ലൈബ്രറികൾ ആധുനികവത്കരിക്കുകയും അവയെ ദേശീയതലത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ഒരു അതിവേഗ ഡാറ്റാനെറ്റ്‌വർക്കിലൂടെ പരസ്പരം ബന്ധിപ്പിച്ച് വിവരകേന്ദ്രങ്ങളാക്കി മാറ്റുകയുമാണ് ഇൻഫ്ലിബ്നെറ്റ് ചെയ്യുന്നത്. വിവരങ്ങളുടെ 

പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]

ഇന്ത്യയിലെ സർവകലാശാലാ ലൈബ്രറികളുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികൾ ഇൻഫ്ലിബ്നെറ്റ് കേന്ദ്രം നടപ്പിലാക്കിയിട്ടുണ്ട്.

  1. സർവകലാശാലാ ലൈബ്രറികൾ യാന്ത്രികവൽക്കരിക്കുന്നതിന് സാമ്പത്തികസഹായം  നൽകുന്നു എന്ന്
  2. ഇന്ത്യയിലെ വിവിധ ലൈബ്രറികളിലുള്ള വിവരശ്രോതസ്സുകളുടെ വിശാലമായ ഡാറ്റാബേസ് വികസിപ്പിക്കൽ
  3. സോൾ (സോഫ്റ്റ്‌വെയർ ഫോർ യൂണിവേഴ്സിറ്റി ലൈബ്രറീസ്) എന്ന പേരിൽ ഒരു ഏകീകൃത ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ വികസിപ്പിക്കൽ
  4. യു.ജി.സി.-ഇൻഫോനെറ്റ് എന്ന ഇന്റർനെറ്റ് ബന്ധിപ്പിക്കൽ പദ്ധതി
  5. ചില ഓപ്പൺ ആക്സസ് സംരംഭങ്ങളും ഇൻഫ്ലിബ്നെറ്റ് നടപ്പിലാക്കിയിട്ടുണ്ട്. ഉദാ: ഓജസ്ഷോധ്ഗംഗഷോധ്ഗംഗോത്രിഐആർ@ഇൻഫ്ലിബ്നെറ്റ്
  6. ഗവേഷണവികസന സംവിധാനങ്ങളും പഠനത്തിനുള്ള സജീവസംഘങ്ങളെയും നിർമ്മിക്കുന്നതിനും ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തിലേക്ക് സംഭാവനകൾ നൽകുന്നതിനും പരിശ്രമിക്കൽ.
  7.  ശാസ്ത്രജ്ഞർ, ഗവേഷകർ, പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, അദ്ധ്യാപനത്തിലും ഗവേഷണത്തിലും ഇടപെട്ടിട്ടുള്ള മറ്റു ഗവേഷണവികസന സംഘടനകൾ എന്നിവയുടെ ഡാറ്റാബേസ് പരിപാലിക്കൽ
  8. ബിബ്ലിയോമെട്രിക്സയന്റോമെട്രിക് പഠനങ്ങൾ
  9. ഇ-പിജി പാഠ്ശാല: എല്ലാ ബിരുദാനന്തരകോഴ്സുകൾക്കുമുള്ള പ്രവേശനകവാടം
  10. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി.) യോട് ബന്ധപ്പെട്ട വ്യത്യസ്ത ഭാവങ്ങളിലുള്ള പർശീലനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കൽ.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

രാജ്യത്തെ വിവിധ അക്കാദമിക വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി പാദവാർഷിക വാർത്താക്കുറിപ്പും വാർഷിക റിപ്പോർട്ടും ഇൻഫ്ലിബ്നെറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അധികവായനയ്ക്ക്[തിരുത്തുക]

  1. Shahaji Shankar Waghmode. "Role of INFLIBNET in Growth and Development of Higher Education in India" (PDF). e-LiS. Retrieved 8 October 2016.