ഇൻഫോ കൈരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇൻഫോകൈരളി പുറംചട്ട

മലയാളത്തിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള[അവലംബം ആവശ്യമാണ്] ഒരു കമ്പ്യൂട്ടർ മാസികയാണ് ഇൻഫോകൈരളി. നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ വായനക്കാരുണ്ട്[അവലംബം ആവശ്യമാണ്]. പൊതുജനത്തിനാവശ്യമായ കമ്പ്യൂട്ടർ വിജ്ഞാനം ഐടി മേഖലയിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ കേരളത്തിലെ പേഴ്സനൽ കമ്പ്യൂട്ടർ/മൊബൈൽ ഉപയോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇൻഫോകൈരളി മാസിക പ്രവർത്തിക്കുന്നത്. മാസികയുടെ കൂടെ നൽകുന്ന സോഫ്റ്റ്‌വേർ അടങ്ങുന്ന സിഡി ജനങ്ങളുടെ ഇടയിൽ നല്ല പ്രചാരം നേടിക്കൊടുത്തു. ചീഫ് എഡിറ്റർ ഡോ. അച്ചുത്ശങ്കർ എസ് നായർ ആണ്.[1]

ചരിത്രം[തിരുത്തുക]

കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ‍ നിന്നാണ് 1998 നവംബറിൽ ഇൻഫോ കൈരളി പ്രവർത്തനമാരഭിക്കുന്നത്. തുടർന്ന് 2005 ഫെബ്രുവരിയിൽ പുതിയ സോഫ്റ്റ്‌വേർ, അപ്ഡേറ്റുകൾ, ഗെയിമുകൾ, പഠനോപകരണങ്ങൾ, പാഠഭാഗങ്ങൾ, വിനോദം എന്നിവകളുടെ ശേഖരങ്ങൾ അടങ്ങിയ ഇൻഫോ സിഡി പുറത്തിറങ്ങിത്തുടങ്ങി. ഇൻഫോ സിഡി മലയാളത്തിലെ ആദ്യത്തെ സിഡിമാസികയായിരിന്നു[അവലംബം ആവശ്യമാണ്]. 2000 ആണ്ടിൽ കമ്പ്യൂട്ടർ ഗുരുകുലം എന്ന പേരിൽ നിരവധി കമ്പ്യൂട്ടർ പുസ്തകങ്ങൾ ഇറങ്ങാൻ തുടങ്ങി.

അവലംബം[തിരുത്തുക]

  1. http://www.indiatechonline.com/viewimage.php?id=358

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

www.infokairali.com

"https://ml.wikipedia.org/w/index.php?title=ഇൻഫോ_കൈരളി&oldid=2281009" എന്ന താളിൽനിന്ന് ശേഖരിച്ചത്