ഇൻഡോർ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇൻഡോർ ഗാർഡൻ.jpg

അലങ്കാര സസ്യങ്ങളെ വീടിനകത്തും ഓഫിസിലും, ഓഡിറ്റോറിയത്തിനകത്തോ, ഷോപ്പുകളുടെ ഉള്ളിലോ വളരെ വൃത്തിയോടെ നോക്കി പരിപാലിക്കുന്ന ഒരു ഉദ്യാന കലയാണ്‌ ഇൻഡോർ ഗാർഡൻ. ഈ കലയ്ക്ക് മറ്റ് ഗാർഡനിങ്ങ് പോലെ അല്പം ക്ഷമയും ചെടികളെ തിരഞ്ഞെടുക്കാനുള്ള ചെറിയ ഒരു അറിവും വേണം. തണൽ ഏറെ ഇഷ്ട്ടപ്പെടുന്ന ചെടികൾ തിരഞ്ഞെടുക്കണം. പോട്ടിംങ്ങ് മിക്ശ്രിതം തയ്യാറാക്കുമ്പോൾ പുഴ മണൽ അധികം ചേർക്കേണ്ടതുണ്ട്. അമിതമാകുന്ന വെള്ളത്തെ  നീർവാർച്ചയ്ക്ക് സഹായിക്കുന്നു. ഇൻഡോർ പ്ലാന്റ്സുകൾ   മുറിക്കകത്ത് പ്രാണ വായു സംഭാവന ചെയ്യുന്നു. കൂടാതെ വീടിനകത്തെ പ്രതിധ്വനികൾ കുറക്കുന്നു. പൊടി പടലങ്ങളെ ചില ചെടികൾ വലിച്ചെടുക്കുന്നു. ഒരു പച്ചപ്പ്‌ അനുകൂല ഊർജ്ജം നൽകുന്നു.. ഈ ആധുനിക യുഗത്തിൽ തയ്യാർ ചെയ്യപ്പെട്ട നൂതന രീതികളില്ലുള്ള പോട്ടിംങ്ങ് മിശ്രിതങ്ങളും വളരെ ആകർഷിപ്പിക്കുന്ന മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ, ഫൈബർ ചട്ടികൾ, സിറാമിക് ചട്ടികൾ ; ഇവയിൽ തന്നെ സ്വയം ചെടിക്ക് നനയുന്നതുമായ ചട്ടികൾ ഇന്ന് സുലഭം.

ഇൻഡോർ ഗാർഡൻ തയ്യാറാക്കുന്നതിന് വിഷ സ്വഭാവം കാണിക്കുന്ന അലങ്കാര ചെടികൾ തിരഞ്ഞെടുക്കാത്തിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിനകത്തും വെയിൽ തീരെ നേരിട്ടടിക്കാത്ത ഭാഗങ്ങളിൽ വെക്കാൻ പറ്റുന്ന ചില ചെടിളുടെ പേര്. അലുമിനിയം പ്ലാന്റ്, അരിക്ക പാം, അറേലിയ, അറേലിയ വെരിഗേറ്റ, അമ്പ്പറാഗസ് മയൂരി, വവ്വാൽ ചെടി, കോപ്പർ ലീഫ് പ്ലാന്റ്, ഡ്രസീന വൈവിധ്യങ്ങൾ, ഡ്രസീന സർക്കുലോസ, ഡ്രസീന ഗോഡ്യഫിയാന, ലക്കി ബാംബു ( ഭാഗ്യമുളാ വൈവിധ്യങ്ങൾ, എസ്പിക്ക പ്ലാന്റ്, ഫേൺ, ഫിംഗർ പാം, ഫോക്സ് ടൈൽ ഫേൺ, ഹെമിഗ്രാഫിസ്, മണി പ്ലാന്റ് വൈവിധ്യങ്ങൾ, പെപ്പൊറോമിയ, ഫിലോഡെൺഡ്രോൺ, സാൻസിവേരിയ, ഷിഫ്ലോറ, സ്പാത്തിഫിലം, സിങ്കോണിയം വൈവിധ്യങ്ങൾ, സനാഡു, സെമിയോകൽക്കസ് , സെബ്രീന പെന്റുല തുടങ്ങിയവ.


"https://ml.wikipedia.org/w/index.php?title=ഇൻഡോർ_ഗാർഡൻ&oldid=2916461" എന്ന താളിൽനിന്ന് ശേഖരിച്ചത്