Jump to content

ഇൻഗ്രിഡ് മാറ്റ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മതപണ്ഡിത
ഇൻഗ്രിഡ് മാറ്റ്സൺ
ജനനംകിച്ചനർ, ഒന്റാറിയോ, കാനഡ
കാലഘട്ടം1963
Occupationപ്രൊഫസർ
ഇസ്‌നയുടെ അദ്ധ്യക്ഷ
വെബ്സൈറ്റ്Ingridmattson.org

കനഡയിലെ ഒരു സന്നദ്ധപ്രവർത്തകയും ഇസ്ലാംമതം സ്വീകരിച്ച ഒരു പ്രൊഫസറും ഇസ‌്ന (ഇസ്‌‌ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക)യുടെ മുൻ പ്രസിഡന്റുമാണ്‌ ഡോക്ടർ ഇൻഗ്രിഡ് മാറ്റ്സൺ. ഇസ‌്നയുടെ അദ്ധ്യക്ഷയാവുന്ന ആദ്യത്തെ വനിതയാണ്‌‌ ഇവർ[1][2].

ജീവചരിത്രം

[തിരുത്തുക]

1963-ൽ കിച്ചനർ എന്ന പ്രദേശത്താണ്‌ ഇവരുടെ ജനനം. വാട്ടർലൂ യൂണിവേർസിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ഫൈൻ ആർട്സിലും പഠനം പൂർത്തിയാക്കി. കത്തോലിക്കൻ വിശ്വാസിയായി വളർന്ന അവർ, കൗമാര കാലത്ത് മതത്തിൽ താല്പര്യമില്ലാതാവുകയും ആത്യന്തികമായി മതമുപേക്ഷിക്കുകയും ചെയ്തു[3] വാട്ടർലൂ യൂണിവേർസിറ്റിയിലെ അവസാന വർഷത്തിൽ പാരീസിലേക്ക് പോയ അവർ അവിടെ സഹപാഠികളായിരുന്ന സെനഗൽ മുസ്‌ലിംകളുമായി പരിചയപ്പെടുകയും ഒരു കൊല്ലത്തെ പഠനങ്ങൾക്ക് ശേഷം ശേഷം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.[4].

1987-ൽ പാകിസ്താനിലെ അഫ്ഗാൻഅഭയാർത്ഥി ക്യാമ്പിൽ സേവനമനുഷ്ഠിച്ച അവർ അവിടെ നിന്ന് പരിചയപ്പെട്ട ആമിർ അതീക് എന്ന ഈജിപ്ഷ്യൻ എഞ്ചിനീയറെ വിവാഹം കഴിച്ചു.[5].

പിന്നീട് 1999-ൽ ചിക്കഗോ യൂണിവേർ‍സിറ്റിയിൽ നിന്നും ഇസ്‌ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയ അവർ ഇപ്പോൾ കനഡയിലെ സജീവ സാമൂഹികപ്രവർത്തകയാണ്‌. മക്ഡൊണാൽഡ് സെന്റർ ഫോർ ഇസ് ലാമിക് സ്റ്റഡീസ്, ഹാർട്ഫോർഡ് സെമിനാരിയിലെ[2] മുസ്‌ലിം ക്രിസ്ത്യൻ ബന്ധങ്ങൾ, കണക്റ്റികട്ടിലെ[2] ഇസ്‌ലാമിക കേന്ദ്രം എന്നിവിടങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.

2001-ൽ ഇസ‌്നയുടെ ഉപാദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവർ 2006-ൽ അദ്ധ്യക്ഷയായി ചുമതലയേറ്റു. സംഘടനയുടെ അമരത്തെത്തുന്ന ആദ്യത്തെ മതപരിവർത്തനം ചെയ്ത വ്യക്തികൂടിയാണിവർ.[6][2]

അവലംബം

[തിരുത്തുക]
  1. "ലേഖനം" (in ഇംഗ്ലീഷ്). ഫ്രണ്ട്‌ലൈൻ. 2006 നവംബർ 04. Retrieved 2013 നവംബർ 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 2.3 THE WORLD’S 500 MOST INFLUENTIAL MUSLIMS-2018 (PDF). The Royal Islamic Strategic Studies Centre, Jordan. 2018. p. 102. Retrieved 26 നവംബർ 2019.
  3. Ingrid Mattson: Raised Catholic, this Muslim professor is bringing the moderate viewpoint to the world.
  4. How did Dr Ingrid Mattson became Muslim http://swaramuslim.net/islam/more.php?id=5416_0_4_0_M Archived 2013-09-20 at the Wayback Machine.
  5. http://www.sfgate.com/cgi-bin/article.cgi?file=/c/a/2006/11/24/MNGP9MJ4KK1.DTL&type=printable
  6. Dr. Ingrid Mattson Elected First Female President of ISNA - The American Muslim

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇൻഗ്രിഡ്_മാറ്റ്സൺ&oldid=3920984" എന്ന താളിൽനിന്ന് ശേഖരിച്ചത്