ഇഹ്സാൻ ജാഫ്രി
ഇഹ്സാൻ ജാഫ്രി | |
---|---|
ഇഹ്സാൻ ജാഫ്രി | |
വ്യക്തിഗത വിവരങ്ങൾ | |
പങ്കാളി | സക്കീര ജാഫ്രി |
2002 ലെ ഗുജറാത്ത് കലാപകാലത്ത് വർഗീയ വാദികളായ ആക്രമികാരികളാൽ അഗ്നിക്കിരയാക്കി സ്വന്തം വീട്ടിൽ കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് പാർലമെന്റംഗമാണ് ഇഹസാൻ ജാഫ്രി. അഹ്സാൻ ജാഫ്രി എന്നും ഇദ്ദേത്തിന്റെ നാമം എഴുതപ്പെടാറുണ്ട്. ആറാം ലോക്‌സഭയിലായിരുന്നു ജാഫ്രി അംഗമായിരുന്നത്. ഗുജറാത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഇഹ്സാൻ ജാഫ്രി അറിയപ്പെട്ട ട്രേഡ്‌യൂനിയൻ നേതാവുകൂടിയായിരുന്നു.
ജീവിത രേഖ
[തിരുത്തുക]മധ്യപ്രദേശിലെ ബുർഹാൻപുരിൽ 1929 ലാണ് ഇഹ്സാൻ ജാഫ്രിയുടെ ജനനം.പിതാവ് ഡോക്ടർ അല്ലാബക്‌ഷ് ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. തൊഴിലാളികളുടെ അവകാശത്തിനായി പോരാടിയ ജാഫ്രി ഒരു വർഷം ജയിൽവാസവുമനുഷ്ഠിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയാണ് ജാഫ്രി. ഹിന്ദു മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവുകൂടിയായിരുന്നു അദ്ദേഹം[അവലംബം ആവശ്യമാണ്].
ദാരുണ കൊല
[തിരുത്തുക]ജാഫ്രി കൊലചെയ്യപ്പെട്ടതെങ്ങനെയെന്ന് വലുതു വർഗീയ സംഘടനകളായ ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും പ്രവർത്തകർ വിവിരിക്കുന്നത് സ്റ്റിംഗ്‌ഓപ്പറേഷനിലൂടെ ഒളികാമറയിൽ പകർത്തിയ തെഹൽകയുടെ വീഡിയോ ദൃശ്യങ്ങൾ 2007 ആജ്‌തക് ചാനൽ പുറത്ത് വിടുകയുണ്ടായി.[1]
ഇതിന് നാലു മാസത്തിനു ശേഷം സുപ്രീം കോടതി ഇതിന്റെ അന്വേഷണത്തിനായി ഒരു ഉന്നത തല അന്വേഷണ സംഘത്തെ നിയമിച്ചു.[2] പക്ഷേ ഈ അന്വേഷണങ്ങൾ ഒന്നും ഒരു നിഗമനത്തിൽ എത്തിയില്ല.[3]
2002 ഫെബ്രുവരി 28 ന് ഗോധ്രയിലുണ്ടായ ട്രെയിൻ തീവെക്കൽ സംഭവത്തിന് ശേഷം ഗുജ്റാത്തിൽ കലാപം പൊട്ടിപുറപ്പെടുകയായിരുന്നു. ഒരു കൂട്ടം മുസ്ലിംകൾ ഹിന്ദു തീർത്ഥാടകർ യാത്രചെയ്ത കോച്ച് തീവെച്ചിരിക്കുന്നു എന്ന പ്രചരണമായിരുന്നു കലാപത്തിന് കാരണമായത്.
അന്ന് കാലത്ത് അഹമദാബാദിലെ പ്രാന്തപ്രദേശമായ ചമൻപൂറിലെ ഗുൽബർഗ സൊസൈറ്റിയിൽ ഇരുപതിനായിരത്തോളം വരുന്ന വർഗീയ അക്രമിക്കൂട്ടം തടിച്ചുകൂടി.ഗുൽബർഗ സൊസൈറ്റിയിൽ താമസിക്കുന്നവർ എല്ലാവരും മുസ്ലിംകളായിരുന്നു.അവിടെ തന്നെയായിരുന്നു ഇഹ്സാൻ ജാഫ്രിയും താമസിച്ചിരുന്നത്.പോലീസ് ഇൻസ്പെക്ടർ കെ.ജി. എർഡയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രകാരം, തടിച്ചുകൂടിയ അക്രമിക്കൂട്ടം മുസ്ലിംകളുടെ എല്ലാ സ്ഥാപനങ്ങളും ആക്രമിക്കാൻ തുടങ്ങിയെങ്കിലും പോലീസ് അവരെ പിരിച്ചു വിട്ടു.ഏകദേശം ഒരു മണിയോടുകൂടി വീണ്ടും ഈ അക്രമി സംഘം വാൾ,വടി,മണ്ണെണ്ണ എന്നീ വസ്തുക്കളുമായി തിരിച്ചെത്തി.ജയ് ശ്രീരാം വിളികളുമായി വന്ന ഈ ജനം,കാവിക്കെട്ടും കാക്കി ട്രൗസറുമായിരുന്നു ധരിച്ചിരുന്നത് എന്നും അവരുടെ കൈകളിൽ വാളുകൾ ഉണ്ടായിരുന്നു എന്നും 'ഹ്യൂമൻ റൈറ്റ്സ് വാച്ച്' എന്ന സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഗുൽബർഗ സൊസൈറ്റിയുടെ ചുറ്റുമതിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിച്ചാണ് ഇവർ തകർത്തത്.ഇതോടുകൂടി, ജാഫ്രി അക്രമിസംഘത്തിനെതിരെ വെടിയുതിർക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. അകത്ത് കടന്ന അക്രമികൾ ഇഹസാൻ ജാഫ്രിയോട് പണം ആവശ്യപ്പെട്ടു. ഒടുവിൽ ജാഫ്രി പണം നൽകുകയും തന്നെയും മറ്റുള്ളവരേയും വെറുതെവിടണമെന്നു കേണപേക്ഷിക്കുകയും ചെയ്തു. പക്ഷേ അക്രമികൾ പണം നൽകാൻ ചെന്ന ജാഫ്രിയെ കൈകാലുകളും ഉടലും വെട്ടിമാറ്റി തീയിടുകയായിരുന്നു.
ഗുൽബർഗ സൊസൈറ്റിയിൽ ആയിരക്കണക്കിന് വരുന്ന അക്രമി സംഘം തടിച്ചുകൂടിയ സമയത്ത് തന്നെ ജാഫ്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പാർലമെന്റ് പ്രതിപക്ഷ നേതാവിനും നീണ്ട അഞ്ച് മണിക്കുർ സമയം സഹായമഭ്യർത്ഥിച്ച് ഫോൺ ചെയ്തിട്ടും സർക്കാർ സംവിധാനങ്ങൾ നിസ്സഹായരായി എന്നത് ബി.ജെ.പി നേതൃത്വം നൽകുന്ന ഗുജ്റാത്ത് സർക്കാറിന്റെ കലാപത്തിലുള്ള പങ്കിലേക്കാണ് വിരൽചൂണ്ടുന്നത്.
2007 തെഹൽക്കയുടെ ആശിഷ് കേതൻ , ഡൽഹിയിലെ ഒരു ആർ.എസ്.എസ്. പ്രവർത്തകനായി വേഷം മാറി ആർ.എസ്.എസ്. പ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തപ്പെട്ട ഒരു കാര്യമുണ്ട്.പോലീസ് ഇൻസ്പെക്ടറായ കെ.ജി.എർഡ അക്രമികളോടായി പറഞ്ഞത് പോലീസ് ഇടപെടുന്നതിന് മുമ്പ് നിങ്ങൾക്ക് മൂന്നോ നാലോ മണിക്കൂറുകൾ ബാക്കിയുണ്ട് എന്നായിരുന്നു.
നിയമസംവിധാനം അക്രമികൾക്ക് എല്ലാവിധ ഒത്താശയും ചെയ്തു എന്നതിന് ഇത് തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടു.[4]
വ്യക്തി ജീവിതം
[തിരുത്തുക]വലിയ സാഹിത്യ തൽപരനായിരുന്നു അഹ്സാൻ ജാഫ്രി.സ്കൂൾ പഠന കാലത്ത് ഒരു ഉർദു മാഗസിൻ ഇറക്കുകയുണ്ടായി ജാഫ്രി.1996 ൽ അദ്ദേഹം ഖൻദീൽ എന്ന പേരിൽ ഒരു കാവ്യ സമാഹാരം ഇറക്കിയിരുന്നു. ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി. ജാഫ്രിയുടെ കൊലപാതക സമയത്ത് അവിടെ ഇല്ലാതിരുന്നതിനാൽ രക്ഷപെടുകയായിരുന്നു ഈ വിധവ. ഇപ്പോൾ ജാഫ്രിയുടെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ് സാക്കിയ.
അവലംബം
[തിരുത്തുക]- ↑ YouTube - Gujarat's (not-so) Secret Shame 4
- ↑ "Top guns given go ahead to reinvestigate Guj riots". CNN-IBN. 2008-03-26. Archived from the original on 2008-03-27. Retrieved 2008-03-26.
{{cite news}}
: Check date values in:|date=
(help) - ↑ Scarred Gulbarg families wait on for justice, 2007-03-04 http://www.indianexpress.com/story/24787.html
- ↑ "Safehouse Of Horrors". Tehelka. 2007-11-03. Archived from the original on 2017-03-20. Retrieved 2008-02-26.
{{cite news}}
: Check date values in:|date=
(help)