ഇഹ്‌യാ ഉലൂമുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൂഫി ചിന്തകനും ഇസ്ലാമിക മതപണ്ഡിതനും കർമ്മശാസ്ത്രജ്ഞനും ദാർശനികനും ജ്യോതിശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനുമായിരുന്നു ഇമാം ഗസ്സാലിയുടെ ഏറ്റവും പ്രശ്സ്തമായ കൃതിയാണ് ഇഹ്യാ ഉലൂമുദ്ദീൻ എന്ന അറബി ഗ്രന്ഥം.Revival of religious Sciences എന്നാണ് ഇംഗ്ലീഷ് ഭാഷ്യം. ഖുറാൻ കഴിഞ്ഞാൽ ഏറ്റവും അധികം വായിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക ഗ്രനഥം എന്ന് ഇത് ചിലപ്പോൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഘടന[തിരുത്തുക]

പത്ത് അധ്യായങ്ങൾ വീതമടങ്ങുന്ന 4 ഭാഗങ്ങളായിട്ടാണ് ഈ ഗ്രന്ഥം.

ഒന്നാം ഭാഗം:ജ്ഞാനത്തെക്കുറിച്ചും , ഇസ്ലാമിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. നമസ്ക്കാരം നോമ്പ്, ഹജ്ജ്, സക്കാത്ത് എന്നിവയുടെ പൊരുളും അർഥവുമല്ലാം ചർച്ച ചെയ്യുന്നു.

രണ്ടാം ഭാഗം: ജനങ്ങളും സാമൂഹ്യജീവിതവുമാണ് ഇതിലെ പ്രതിപാദ്യം.ഭക്ഷണശീലങ്ങൾ, വിവാഹം, ഉപജീവനം/തൊഴിൽ , ചങ്ങാത്തം/സൗഹൃദ്യം എന്നിവയെല്ലാം രണ്ടാം ഭാഗം ചർച്ചചെയ്യുന്നു.

മൂന്നും നാലും ഭാഗങ്ങൾ ചർച്ചചെയ്യുന്നത്  ആദ്ധ്യാത്മികതാണ്; അന്തർജ്ഞാനം, ആത്മാവ്, തിനമയിൽ നിന്നുമുള്ള മോചനം, നന്മയിലേക്കുള്ള പ്രയാണം എന്നിവയൊക്കെ ഈ ഭാഗം വിശദീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇഹ്യാ_ഉലൂമുദ്ദീൻ&oldid=2455386" എന്ന താളിൽനിന്ന് ശേഖരിച്ചത്