ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‌ലാമിക വിജ്ഞാനകോശം
ഒന്നാം വാള്യത്തിന്റെ പുറംചട്ട
കർത്താവ്ഒരു സംഘം ലേഖകർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പര12
സാഹിത്യവിഭാഗംറഫറൻസ്
പ്രസാധകർഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്[1]
പ്രസിദ്ധീകരിച്ച തിയതി
1995-2017
ISBN978-81-8271-384-0

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പഠിക്കാൻ മലയാള ഭാഷയിൽ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കുന്ന ഒരു റഫറൻസാണ് ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്). 1995 ൽ ഒന്നാം വാള്യവും 2010ൽ വാള്യം 10 ഉം 2015 ൽ വാള്യം 12 ഉം പുറത്തിറങ്ങി.[2][3]

ലക്ഷ്യം[തിരുത്തുക]

ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ലഭ്യമായ പരമാവധി വിവരങ്ങളും അകാരാദിക്രമത്തിൽ ക്രോഡീകരിച്ച് വിവിധ വാല്യങ്ങളിലായി പുറത്തിറക്കുകയാണ് ഉദ്ദേശ്യം. 300-ഓളം എഴുത്തുകാരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിനു പിന്നിലുണ്ട്. കേരളത്തിന് പുറത്തുള്ള പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും സഹകരണവും പരമാവധി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്[4]. മലയാളത്തിലെ വിജ്ഞാനകോശം എന്ന നിലയിൽ കേരളത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നു. നിലവിൽ 12 വാള്യങ്ങൾ ഇതിനകം പുറത്തിറങ്ങി.[5] മലയാളത്തിലെ ഇസ്ലാമിക വൈജ്ഞാനിക സാഹിത്യത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടായി ഈ സംരംഭത്തെ കാണുന്നതിൽ തെറ്റില്ല. കേരളീയ ഇസ്ലാമിക പൈതൃകത്തിന് സവിശേഷ ഊന്നൽ കൊടുക്കുന്നത് കൊണ്ട് കേരള മുസ്ലിംകളുടെ ഏറ്റവും ബൃഹത്തായ ചരിത്രരേഖയായും ഇത് മാറിക്കഴിഞ്ഞിട്ടുണ്ട് എന്നും ഇസ്ലാമിക വിജ്ഞാനകോശ ചരിത്രത്തിലെ പയനിയർ വർക്ക് ആയി ഇതിനെ കാണാമെന്നും വിലയിരുത്തപ്പെടുന്നു.[6]

നിർമ്മാണസമിതി[തിരുത്തുക]

ചീഫ് എഡിറ്റർ: ടി.കെ അബ്ദുല്ല
ഡയറക്ടർ: ശൈഖ് മുഹമ്മദ് കാരകുന്ന്
എക്സിക്യുട്ടീവ് എഡിറ്റർ: ഡോ. എ.എ ഹലീം
അസി. ഡയറക്ടർ: കെ.ടി. ഹുസൈൻ
അസി. എഡിറ്റർ: ശിഹാബുദ്ദീൻ ആരാമ്പ്രം
അസോസിയേറ്റ് എഡിറ്റേഴ്സ്: അബ്ദുറഹ്മാൻ മുന്നൂര്, അശ്റഫ് കീഴ്പറമ്പ്, ടി.കെ. ഉബൈദ്, വി.എ. കബീർ
സബ് എഡിറ്റർ: എം.കെ. അബ്ദുസ്സമദ്

ഉപദേശകസമിതി[തിരുത്തുക]

ഒറ്റനോട്ടത്തിൽ[തിരുത്തുക]

  • ഇതുവരെ പുറത്തിറങ്ങിയ വാള്യങ്ങൾ: 12
  • ഇതുവരെയുള്ള ക്രമം: അ മുതൽ ത വരെ
  • വലിപ്പം: ഡിമൈ 1/4
  • ആകെ പേജുകൾ: 8272
  • ആകെ ശീർഷകങ്ങൾ:14772
  • ഏകവർണ്ണ ചിത്രം: 5568
  • ബഹുവർണ്ണ ചിത്രം: 301
  • ഭുപടം: 527
  • ഒന്നാം വാള്യം പുറത്തിറങ്ങിയത്: 1995 ഡിസംബർ
  • പന്തണ്ട്രാം വാള്യം പുറത്തിറങ്ങിയത്: 2015 മാർച്ച്

ഗ്രന്ഥപരിചയം[തിരുത്തുക]

അംഗീകാരങ്ങൾ[തിരുത്തുക]

ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ ഉള്ളടക്കത്തിന് 2009-ൽ മുസ്‌ലിം സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ സി.എൻ. അഹ്‌മദ് മൗലവി എൻഡോവ്മെന്റ് അവാർഡും റഫറൻസ് ഗ്രന്ഥങ്ങളുടെ മികച്ച അച്ചടിക്കും നിർമ്മാണത്തിനും മഹാത്മാഗാന്ധി സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം ഏർപ്പെടുത്തിയ മുദ്രണമികവ് 2009 പ്രത്യേക പുരസ്കാരവും വിജ്ഞാനകോശത്തിന് ലഭിക്കുകയുണ്ടായി.[10]

അവലംബം[തിരുത്തുക]

  1. ശബാബ് വാരിക,2011 ഒക്ടോബർ 14[പ്രവർത്തിക്കാത്ത കണ്ണി]
  2. "മാതൃഭൂമി ദിനപത്രം,2015 ഏപ്രിൽ 27". Archived from the original on 2015-09-12. Retrieved 2015-05-02.
  3. മാധ്യമം ദിനപത്രം, 2015 ഏപ്രിൽ 24[പ്രവർത്തിക്കാത്ത കണ്ണി]
  4. "പ്രബോധനം വാരിക, 11-9-2010". Archived from the original on 2021-04-19. Retrieved 2016-03-04.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-24. Retrieved 2011-07-01.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-19. Retrieved 2017-04-26.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-05-02.
  8. http://www.prabodhanam.net/oldissues/detail.php?cid=1915&tp=1[പ്രവർത്തിക്കാത്ത കണ്ണി]
  9. http://www.prabodhanam.net/oldissues/detail.php?cid=4635&tp=1[പ്രവർത്തിക്കാത്ത കണ്ണി]
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-21. Retrieved 2017-04-26.