ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം
(ദൌലത്തുൽ ഇസ്ലാമിയ്യ ഫിൽ ഇറാഖ് വഷ്ഷാം)
الدولة الإسلامية في العراق والشام
നിലവിൽ (ജൂൺ 2014) ഐ.എസ്.ഐ.എൽ- ന്റെ അധീനതയിൽ ഉള്ള പ്രദേശം.(ചുവപ്പ് നിറത്തിൽ)
നിലവിൽ (ജൂൺ 2014) ഐ.എസ്.ഐ.എൽ- ന്റെ അധീനതയിൽ ഉള്ള പ്രദേശം.(ചുവപ്പ് നിറത്തിൽ)
തലസ്ഥാനം അൽ റഖാഹ്[1]
35°57′N 39°1′E / 35.950°N 39.017°E / 35.950; 39.017
ഔദ്യോഗികഭാഷകൾ അറബി
സർക്കാർ ഇസ്ലാമിക രാഷ്ട്രം
 -  ഖലീഫ അബൂബക്കർ അൽ ബഗ്ദാദി
Separation from ഇറാഖ് and സിറിയ
 -  Islamic State of Iraq Proclaimed 15 October 2006[2] 
 -  Islamic State in Iraq and the Levant Proclaimed 9 April 2013[3] 
സമയമേഖല (UTC+3)

ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്‌ലാമിക രാഷ്ട്രം) (ISIL; Arabic: الدولة الإسلامية في العراق والشام‎), also known as the Islamic State of Iraq and Syria (ISIS, /ˈsɪs/) or the Islamic State of Iraq and ash-Sham,[4] Daesh (داعش, Arabic pronunciation: [ˈdaːʕiʃ]), or Islamic State (IS),[5] ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്‌, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.[6][7]

ചരിത്രം[തിരുത്തുക]

തുടക്കം[തിരുത്തുക]

1999ൽ ജോർദാൻകാരനായ പഴയ അഫ്ഗാൻ ജിഹാദിയായിരുന്ന അബൂ മുസ്അബ് അൽ സർഖാവി ജമാത്ത്‌ തൌഹീദ് വൽ ജിഹാദ് എന്ന പേരിൽ സ്ഥാപിച്ച സായുധ സംഘമായിരുന്നു 2003ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ ഇറാഖിലെ അമേരിക്കൻ സൈന്യത്തിനെതിരായുള്ള ഒളിപ്പോരിനു പിന്നിലുള്ള പ്രധാന സംഘങ്ങളിൽ ഒന്നായി മാറിയത്. 2004ൽ അൽ ഖായിദയുമായി ഇവർ ബന്ധം സ്ഥാപിക്കുകയും പേര് അൽ ഖായിദ ഇൻ ഇറാഖ് എന്നാക്കി മാറ്റുകയും ചെയ്തു. ശക്തമായ ഒളിപ്പോരിലൂടെ അമേരിക്കൻ സേനക്ക് നാശം വരുത്താൻ സാധിച്ചതോടെ ഈ സംഘത്തിന് സ്വാധീനം വർധിച്ചു. ഇവരുടെ നേതൃത്വത്തിൽ 2006 ജനുവരിയിൽ ഇറാഖിലെ പ്രമുഖ സുന്നി സായുധ സംഘടനകളെ മുഴുവൻ മുജാഹിദീൻ ശൂറ കൗൺസിൽ എന്ന പേരിൽ ഒരു കുടക്കീഴിൽ അണി നിരത്തി. 2006 ജൂൺ മാസത്തോടെ സ്ഥാപകനേതാവുമായ സർഖാവി കൊല്ലപ്പെട്ടു. അബൂ അയ്യൂബ് അൽ മസ്റി പുതിയ നേതാവായി. 2006ഒക്ടോബറിൽ മുജാഹിദീൻ ശൂറ കൗൺസിലിലെ അംഗസംഘടനകൾ ലയിച്ചു ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് എന്ന പേരിൽ ഒറ്റ സംഘടനയായി മാറി. ഈ കാലയളവിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സേനക്കെതിരെ കനത്ത ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ ചെറുക്കാൻ അമേരിക്ക ഇറാഖിലെ ചില ഗോത്രങ്ങളെ സംഘടിപ്പിച്ചു സഹവ എന്ന പേരിൽ ഇവർക്കെതിരെ പ്രവർത്തനം ആരംഭിച്ചു. അതോടെ ഇവർക്ക് ചില പ്രദേശങ്ങളിൽ സ്വാധീനം കുറയുകയുണ്ടായി. 2010 ഏപ്രിലിൽ അമേരിക്കൻ ആക്രമണത്തിൽ നേതാക്കളായ അബൂ അയ്യൂബ് അൽ മസ്റിയും അബു ഉമർ അൽ ബാഗ്ദാദിയും കൊല്ലപ്പെട്ടു.

സിറിയൻ ആഭ്യന്തര യുദ്ധം[തിരുത്തുക]

2010 മെയ്‌ 16ന് അബൂബക്കർ അൽ ബഗ്ദാദി പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടു. 2011 മാർച്ചിൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയിൽ യുദ്ധത്തിനായി അയച്ചു. ഇവർ അൽ നുസ്ര ഫ്രണ്ട് എന്ന പേരിൽ സിറിയയിൽ പോരാട്ടം ആരംഭിക്കുകയും ശക്തമായ സംഘമായിത്തീരുകയും ചെയ്തു. 2011 ഡിസംബർ 18ഓടെ അമേരിക്കൻ സൈന്യം പൂർണ്ണമായും ഇറാഖിൽ നിന്ന് പിൻവാങ്ങി. അതോടെ അബൂബക്കർ ബാഗ്ദാദിയുടെ കീഴിൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ഇറാഖിലെ ഷിയാ സ്വാധീനമുള്ള ഗവന്മേന്റിനു നേരെ പോരാട്ടമാരംഭിച്ചു. നൂരി അൽ മാലിക്കിയുടെ സുന്നി വിരുദ്ധ നിലപാടുകൾ കാരണം സുന്നി പ്രദേശങ്ങളിൽ ഇവർക്ക് സ്വാധീനം വർധിച്ചു. അമേരിക്കൻ അധിനിവേശത്തോടെ പിരിച്ചു വിടപ്പെട്ട പഴയ സദ്ദാമിന്റെ സുന്നികളായ ഒട്ടനവധി സൈനിക നേതാക്കളും സൈനികരും ഇവരോടൊപ്പം ചേർന്നു.

2013 ഏപ്രിൽ 8ന് അബൂബക്കർ ബാഗ്ദാദി ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അൽ നുസ്ര ഫ്രണ്ട് എന്നിവയെ ഒരുമിപ്പിച്ച് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) എന്ന പേരിൽ ഒറ്റ സംഘടയായി പ്രഖ്യാപിച്ചു. എന്നാൽ അൽ നുസ്ര ഫ്രണ്ട് തലവൻ അബൂ മുഹമ്മദ്‌ അൽ ജൂലാനി ലയനത്തെ എതിർത്തു. അവർ അൽ ഖായിദ നേതാവ് സവാഹിരിക്ക് പിന്തുണ പ്രഖ്യാപിച്ചു. എങ്കിലും സിറിയയിൽ അൽനുസ്ര ഫ്രണ്ടിന്റെ അണികളിൽ വലിയ ഒരു വിഭാഗം ISISന്റെ ഭാഗമായി. റഖ വരെയുള്ള പ്രദേശങ്ങളും ISISന്റെ നിയന്ത്രണത്തിലായി.

ഇറാഖിലെ സ്വാധീനം[തിരുത്തുക]

ഈ കാലയളവിൽ ഇറാഖിൽ ശിയാ ഗവണ്മെന്റിന്റെ സുന്നി വിരുദ്ധ ഭരണത്തിനെതിരെ സുന്നികളുടെ പല പ്രക്ഷോഭങ്ങളും നടന്നു. പ്രക്ഷോഭങ്ങളെ നൂരി അൽ മാലിക്കിയുടെ ഗവന്മേന്റ്റ് സൈനികമായി നേരിട്ടു. ഹവീജ കൂട്ടക്കൊല ഇതിൽ ഏറ്റവും പ്രധാനമായിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സുന്നി പാർലമെന്റ് അംഗങ്ങളുടെ വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു. ഈ സംഭവങ്ങളൊക്കെ ISISന് സുന്നികൾക്കിടയിൽ സ്വാധീനം വർധിക്കാൻ കാരണമായി. 2013 ജൂലായ്‌ 21 അബൂ ഗുറൈബ് ജയിൽ ആക്രമിച്ച ISIS തങ്ങളുടെ സംഘത്തിലെ ആയ 500ലധികം പേരെ രക്ഷപ്പെടുത്തി. ഇറാഖി ഗവണ്മെന്റിനെ നേരിടാൻ തങ്ങൾക്കു കരുത്തുണ്ട് എന്ന് ISIS തെളിയിച്ച സംഭവമായിരുന്നു ഇത്.[8] പിന്നീടുള്ള ഒരു വർഷക്കാലം ഇറാഖിലെ കിഴക്കൻ പ്രദേശങ്ങളിൽ മുഴുവൻ ഇവർ സ്വാധീനം വർധിപ്പിച്ചു.

ഇസ്‌ലാമിക്ക് സ്റ്റേറ്റ് പ്രഖ്യാപനം[തിരുത്തുക]

2014 ജൂൺ 9 ന് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ISIS ആക്രമിച്ചു. ചാവേർ കാർബോംബുകളുടെ അകമ്പടിയായി വന്ന 800ഓളം ISIS തീവ്രവാദികളുടെ സൈന്യത്തോട് ചെറുത്തുനിൽപ്പിന് സന്നദ്ധമാവാതെ 35,000-ത്തോളം വരുന്ന ഇറാഖി സൈന്യം ആയുധങ്ങളും യൂണിഫോമും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇവരിൽ പിടികൂടിയവരെയൊക്കെ ISIS കൂട്ടമായി വധിച്ചു. ഇറാഖി സൈന്യം ഉപേക്ഷിച്ച വൻ ആയുധ ശേഖരവും ടാങ്കുകളും കവചിത വാഹനങ്ങളും മുഴുവൻ ISISന്റെ കയ്യിലായി. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഇവരുടെ അധീനതയിലായി. തുടർദിവസങ്ങിൽ വടക്ക് കിഴക്കൻ ഇറാഖിലെ തിക്രീത്ത് വരെയുള്ള പ്രദേശങ്ങൾ ഇവൻ കീഴടക്കി. എല്ലായിടത്തുനിന്നും ഇറാഖി സൈന്യം പാലായനം ചെയ്തു.

2014 ജൂൺ 29ന് തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫ ആയി തെരെഞ്ഞെടുതതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയതായും പ്രഖ്യാപിച്ചു.

ഐ.എസ്. ഇസ്ലാമല്ല[തിരുത്തുക]

ഐ.എസ്. എന്ന നാമധേയത്തോടെ പ്രവർത്തിക്കുന്ന ഭരണകൂടവും സംവിധാനവും ഇസ്ലാമല്ലെന്നും ഇസ്ലാം നിരാകരിക്കുന്ന തീവ്രവാദത്തെയും ഭീകരതയെയുമാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്ന് വാദിക്കുന്നതോടൊപ്പം ഇന്ത്യയിലെ ഒരു ഇസ്ലാമിക സംഘടനയും ഈ ആശയത്തിൽ വിശ്വസിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല മാത്രവുമല്ല  ഇന്ത്യൻ മുസ്ലിം സമൂഹം ഇതിനെതിരെ ശക്തമായ പ്രചാരണവും സംഘടിപ്പിച്ചുവരുന്നുണ്ട് . [9] ഐ.എസ്. ഇസ്ലാമല്ല എന്ന മുദ്രാവാക്യത്തോടെ ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തിൽ നടത്തിയ ക്യാമ്പയിൻ ഐ.എസിനു പിന്നിലെ അജണ്ടകൾ തുറന്നു കാണിക്കുന്നതായിരുന്നു. [10]

അത് പോലെ പോപ്പുലർഫ്രണ്ട്  ഓഫ് ഇന്ത്യ   ''  ഐ  എസ്  ദേശവിരുദ്ധം''  എന്ന തലക്കെട്ടിൽ കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടിയിലും  ഇതിന്റെ പിന്നിൽ  ദുരുഹത  ആരോപിക്കുകയുണ്ടായി ,

ഐ.എസ്. സാമ്രാജ്യത്വ സൃഷ്ടി[തിരുത്തുക]

ഐ.എസ്. സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്നും ഐ.എസ്. തലവൻ ഖലീഫ അൽ ബാഗ്ദാദി ഇസ്രയേൽ ചാരനാണെന്നും തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതായി ലോകത്തിലെ പല ഏജൻസികളും പുറത്തു വിടുകയുണ്ടായി.[11] ഇക്കാര്യം ഗ്ലോബൽ റിസർച്ച് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [12]

ഐ.എസ് നാൾവഴികൾ[തിരുത്തുക]

 • 2004 - അബൂ മുസ്അബ് അൽ സർഖാവി ഇറാഖിൽ അൽഖാഇദ സ്ഥാപിക്കുന്നു(AQI)
 • 2006 ജൂൺ 7 - അമേരിക്കയുടെ ആക്രമണത്തിൽ അൽ സർഖാവി കൊല്ലപ്പെട്ടു. അബൂ ഹംസ അൽ മുഹാജിർ എന്ന പേരിലും അറിയപ്പെടുന്ന അബൂ അയ്യൂബ് അൽ മസ്‌രി AQI യുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നു.
 • 2006 ഒക്ടോബർ - ISI (Islamic State in Iraq) രൂപീകരിച്ചതായി അൽ മസ്‌രി പ്രഖ്യാപിച്ചു. അബൂ ഉമർ അൽ ബഗ്ദാദിയെ നേതാവായി അവരോധിച്ചു
 • 2010 ഏപ്രിൽ - അമേരിക്കൻ-ഇറാഖ് സൈന്യങ്ങൾ സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ അബൂ ഉമർ അൽ ബഗ്ദാദിയും അൽ മസ്‌രിയും കൊല്ലപ്പെടുന്നു. ശേഷം അബൂബക്കർ അൽ ബഗ്ദാദി ISI യുടെ നേതാവാകുന്നു
 • 2013 ഏപ്രിൽ 8 - അൽ നുസ്‌റ ഫ്രണ്ട് എന്ന സിറിയയിലെ അൽഖാഇദയുടെ പിന്തുണയുള്ള സായുധ സംഘത്തെ തങ്ങളിൽ ലയിപ്പിച്ചതായി ISI പ്രഖ്യാപിച്ചു. ഇനിമുതൽ തന്റെ സംഘം ISIS (Islamic State in Iraq and Syria) എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് അൽ ബഗ്ദാദി പറഞ്ഞു. എന്നാൽ ISIS ന്റെ ലയനശ്രമം അൽ നുസ്‌റ ഫ്രണ്ട് തലവൻ അബൂ മുഹമ്മദ് അൽ ജൂലാനി തള്ളിക്കളഞ്ഞു
 • 2014 ഫെബ്രുവരി 3 - അൽ നുസ്‌റ ഫ്രണ്ടും ISIS ഉം തമ്മിലുണ്ടായ മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ISIS മായുള്ള ബന്ധം അൽഖാഇദ ഉപേക്ഷിച്ചു
 • 2014 ജൂൺ 9 - മൂസിൽ വിമാനത്താവളം, ടിവി സ്റ്റേഷനുകൾ, ഗവർണറുടെ ഓഫിസ് എന്നിവ ISIS പിടിച്ചെടുത്തു. 1000 ത്തിലധികം തടവുകാരെ അവർ മോചിപ്പിച്ചു. ഈ സംഭവത്തിന് വലിയ തോതിൽ കവറേജ് ലഭിക്കുന്നു. ഐസിസ് ലോക ശ്രദ്ധ ആകർഷിക്കുന്നു.
 • 2014 ജൂൺ 10 - മൂസിൽ പൂർണമായി ISIS ന്റെ നിയന്ത്രണത്തിലായി.
 • 2014 ജൂൺ 11 - തിക്‌രീത്ത് ISIS ന്റെ നിയന്ത്രണത്തിന് കീഴിലായി
 • 2014 21 ജൂൺ - സിറിയയുടെ അതിർത്തിയിലുള്ള അൽ ഖയിമിന്റെ നിയന്ത്രണം ISIS പോരാളികൾ ഏറ്റെടുത്തു. അതോടൊപ്പം ഇറാഖിലെ മൂന്ന് പട്ടണങ്ങളും അവർ പിടിച്ചെടുത്തു.
 • 2014 28 ജൂൺ - യുദ്ധം മൂലം അഭയാർഥികളായി ഓടിപ്പോന്നവർക്ക് അതിർത്തി കടന്ന് തങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ഇറാഖി കുർദിസ്ഥാൻ നിയന്ത്രണമേർപ്പെടുത്തി.
 • 2014 ജൂൺ 29 (റമദാൻ 1) - എല്ലാ അതിർത്തിരേഖകളെയും മായ്ച്ചുകൊണ്ടും അപ്രസക്തമാക്കിയും ISIS ഖിലാഫത്ത് (Islamic State) പ്രഖ്യാപിച്ചു. 1.5 മില്ല്യൺ വരുന്ന ലോകമൂസ്‌ലിംകളുടെ ഖലീഫയായി അബൂബക്കർ അൽ ബഗ്ദാദി സ്വയം പ്രഖ്യാപിച്ചു. Islamic State എന്ന പുതിയ പേര് സ്വീകരിച്ചതായി സംഘം പ്രഖ്യാപിച്ചു.
 • 2014 ജൂൺ 30 - 300 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചതായി പെന്റഗൺ അറിയിച്ചു. ഇതോടു കൂടി ഇറാഖിലേക്ക് അയച്ച മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 800 ആയി. അമേരിക്കൻ എംബസി, ബാഗ്ദാദ് വിമാനത്താവളം എന്നിവക്ക് സുരക്ഷ നൽകാനും ഇറാഖ് സൈന്യത്തെ സഹായിക്കാനുമാണ് ഇറാഖിലേക്ക് അമേരിക്ക സൈനികരെയും സൈനിക ഉപദേഷ്ടാക്കളെയും അയച്ചത്.
 • 2014 ജൂലൈ - സിറിയയിൽ ദേർ അസൂറിനും, ഇറാഖ് അതിർത്തിക്കും ഇടയിലുള്ള എല്ലാ പട്ടണങ്ങളും ISIS ന്റെ നിയന്ത്രണത്തിന് കീഴിലായതായി ഫ്രീ സിറിയൻ ആർമി വക്താവ് ഒമർ അബൂ ലെയ്‌ല പറഞ്ഞു.
 • 2014 ജൂലൈ 3 - അൽ ഒമറിൽ സ്ഥിതിചെയ്യുന്ന സിറിയയിലെ പ്രധാന എണ്ണപാടം ISIS പിടിച്ചെടുത്തു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്. പ്രതിദിനം 75000 ബാരൽ എണ്ണ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.
 • 2014 ജൂലൈ 17 - സിറിയയിലെ ഹിംസ് പ്രവിശ്യയിലെ ഷാഎർ പ്രകൃതിവാതകപ്പാടം ആക്രമിച്ച് പിടിച്ചെടുത്തു.

അവലംബം[തിരുത്തുക]

 1. "ISIS on offense in Iraq". Al-Monitor. 10 June 2014. ശേഖരിച്ചത് 11 June 2014. 
 2. "The Rump Islamic Emirate of Iraq". Long War Journal. 16 October 2006. ശേഖരിച്ചത് 2 June 2014. 
 3. "Iraqi al Qaeda wing merges with Syrian counterpart". Reuters. 9 April 2013. ശേഖരിച്ചത് 14 June 2014. 
 4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ISIS or ISIL? The debate എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 5. "What is Islamic State?". BBC News. 26 September 2014. ശേഖരിച്ചത് 9 March 2015. 
 6. "Pakistan Taliban splinter group vows allegiance to Islamic State". Reuters. 18 November 2014. ശേഖരിച്ചത് 19 November 2014. 
 7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ISIL gains supporters എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 8. The Great Iraqi Jail Break
 9. [url =http://www.thehindu.com/news/cities/kozhikode/jamaat-to-campaign-against-isis/article7657622.ece "Jamaat to campaign against ISIS"]. deccanchronicle.com 2015-09-20. ശേഖരിച്ചത് 2017-01-28. 
 10. "Jamaat asks India to take lead in helping Syrian refugees". deccanchronicle.com 2015-09-20. ശേഖരിച്ചത് 2017-01-28. 
 11. http://www.malayalamnewspress.com/isis-is-a-us-israeli-creation-malayalam-news/
 12. "America Created Al-Qaeda and the ISIS Terror Group". globalresearch.ca 2014-09-19. ശേഖരിച്ചത് 2017-01-28.