ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌
ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌.jpg
രൂപീകരണം1972
ആസ്ഥാനംവെള്ളിമാട്കുന്ന്
Location
കെ.കെ ഹംസ
മാതൃസംഘടനജമാഅത്തെ ഇസ്‌ലാമി കേരള
AffiliationsIslamism, ഇസ്‌ലാം

പ്രസിദ്ധീകരണം, വിദ്യാഭ്യാസം, സാസ്കാരികം,സാമൂഹികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കേരളീയ സ്ഥാപനം. 1972 ൽ കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന് കേന്ദ്രമായി രൂപീകൃതമായി. മുഖ്യശില്പി പരേതനായ കെ.സി അബ്ദുല്ല മൗലവിയായിരുന്നു. അന്നത്തെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ മുഹമ്മദ് യൂസുഫ് ചെയർമാനും കേരളാ അമീർ കെ.സി അബ്ദുല്ലാ മൗലവി വൈസ് ചെയർമാനുമായാണ് ട്രസ്റ്റിൻറെ തുടക്കം. പരേതനായ ടി.മുഹമ്മദ്, എ.കെ അബ്ദുൽ ഖാദർ മൗലവി, കെ.പി.കെ അഹ്മദ് മൗലവി, പി.പി അബ്ദുറഹ്മാൻ കുട്ടി ഹാജി, കെ. മൊയ്തുമൊലവി എന്നിവരും ടി.കെ.അബ്ദുല്ല, പി.കെ അബ്ദുൽഹഖ് തുടങ്ങിയവരുമാണ് ട്രസ്റ്റിൻറെ സ്ഥാപക അംഗങ്ങൾ.

ലക്ഷ്യങ്ങൾ[തിരുത്തുക]

കേരളീയർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങൾ പുറത്തിറക്കുക, തദാവശ്യാർഥം പ്രസാധനാലയം സ്ഥാപിക്കുക, അവക്ക് മേൽനോട്ടം വഹിക്കുക, ഉന്നത പഠനരംഗത്ത് തൽപരരായ മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ്പും മറ്റു സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കുക, ഇസ്ലാമിക തത്ത്വശാസ്ത്രം, സംസ്കാരം, നിയമം, ചരിത്രം, തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണപഠനം നടത്തുന്നവർക്ക് വേണ്ട സഹയങ്ങൾ നൽകുക, പ്രകൃതിക്ഷോപങ്ങൾക്കിരയായവരെയും ദുരിതബാധിതരെയും സഹായിക്കാനുതകുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുക, ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ മറ്റു സംരംഭങ്ങളും സംഘടനകളുമായി സഹകരിക്കുക തുടങ്ങിയവ ട്രസ്റ്റിൻറെ ലക്ഷ്യങ്ങളാണ്. ഇത്തരം മേഖലകളിൽ ഓരോ വർഷവും സാമ്പത്തികമായ സഹകരണങ്ങൾ നൽകി വരുന്നു.

പ്രസാധകരംഗം[തിരുത്തുക]

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധകാലയമായ ഇസ്ലാമിക പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്),ഐ.പി.എച്ചിൻറെ മേൽനോട്ടത്തിലുള്ള പ്രതീക്ഷാ ബുക്സ്, മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയായ പ്രബോധനം വാരിക, ആരാമം വനിതാ മാസിക, മലർവാടി കുട്ടികളുടെ മാസിക, അക്കാദമിക പഠനങ്ങൾക്ക് ഊന്നൽ നൽകുന്ന ബോധനം ദ്വൈമാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ ഈ ട്രസ്റ്റിന് കീഴിലാണ് പ്രസിദ്ധീകരിക്കുന്നത്.

ലൈബ്രറി[തിരുത്തുക]

ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിന്റെ കീഴിൽ വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഐ.എസ്.ടി ലൈബ്രറിയാണ് മറ്റൊന്ന്. അറബി, ഉർദു, ഇംഗ്ളീഷ്, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളിൽ സമഗ്രസ്വഭാവത്തിലുള്ള 14,000-ൽ പരം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയാണിത്. ഇതിനുപുറമെ ആയിരത്തോളം വരുന്ന അപൂർവ്വ റഫറൻസ് ഗ്രന്ഥങ്ങൾ വേറെയുമുണ്ട്.

ഡാറ്റാബാങ്ക്[തിരുത്തുക]

ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖയുടെ കീഴിൽ 1992 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളിൽ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രാദേശിക-ദേശീയ-അന്തർദേശീയ, പത്ര-മാഗസിനുകളുടെ ഒരു വലിയ കലക്ഷൻ ഈ സംരംഭത്തിനു കീഴിലുണ്ട്. ജമാഅത്തെ ഇസ്ലാമി മുകപത്രത്തിന്റെ മുഴുവന് ആര്ക്കെവ്സും ഇവിയെയാണുള്ളത്. കോഴിക്കോട് വെള്ളിമാട് കുന്നിലാണ് ഡാറ്റാബാങ്ക് ഓഫീസ്.

സ്ഥാപനങ്ങൾ[തിരുത്തുക]

ഭരണസമിതി[തിരുത്തുക]

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ മൗലാനാ ജലാലുദ്ദീൻ അൻസ്വർ ഉമരി ചെയർമാനും ജമാഅത്തെ ഇസ്ലാമി കേരള അമീർ അടക്കം മറ്റു ട്രസ്റ്റ്മെമ്പർമാരുമടങ്ങുന്ന ഭരണസമിതിയാണ് ട്രസ്റ്റിന് മേൽനോട്ടം വഹിക്കുന്നത്.

അവലംബം[തിരുത്തുക]