Jump to content

ഇസ്ലാമിക് കെയ്‌റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന കെയ്റോ Historic Cairo
قاهرة المعز
A street of Medieval Cairo
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഈജിപ്റ്റ് Edit this on Wikidata
Area523.66 ha (56,366,000 sq ft)
IncludesAl-Sayeda Nafeesah Mosque, Mausoleum of Imam al-Shafi'i, Mosque of Ahmed Ibn Tulun, The Citadel Area, The Fatimid Nucleus of Cairo, Necropolis, Sultan Qaytbay Complex, ഫുസ്തത് Edit this on Wikidata
മാനദണ്ഡംi, v, vi[1]
അവലംബം89
നിർദ്ദേശാങ്കം30°02′46″N 31°15′46″E / 30.046°N 31.2627°E / 30.046; 31.2627
രേഖപ്പെടുത്തിയത്1979 (3rd വിഭാഗം)

നിരവധി പുരാതന മുസ്ലീം ദേവലയങ്ങളും മുസ്ലീം ചരിത്രസ്മാരകങ്ങളും സ്ഥിതിചെയ്യുന്ന മധ്യകെയ്രോയിലെ ഒരു പ്രദേശത്തെയാണ് ഇസ്ലാമിക് കെയ്രോ (ഇംഗ്ലീഷ്: Islamic Cairo) എന്ന് അറിയപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

641-ൽ അമ്ർ ഇബ്ൻ അൽ-അസ്ന്റെ നേതൃത്വത്തിൽ അറബികൾ പുരാതന ഈജിപ്ത് കീഴടക്കുന്നതോടുകൂടിയാണ് ഇസ്ലാമിക് കെയ്രോയുടെ ചരിത്രം ആരംഭിക്കുന്നത്. അന്ന് ഈജിപ്തിന്റെ തലസ്ഥാനനഗരം അലക്സാണ്ട്രിയ ആയിരുന്നു. അലക്സാണ്ട്രിയ വളരെ സമ്പന്നവും പ്രൗഢവുമായ നഗരമായിരുന്നുവെങ്കിലും തങ്ങളുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് നൈലിന്റെ കിഴക്കൻ തീരത്തുള്ള ഒരു സ്ഥലമായിരുന്നു.

അമ്ർ ഇബ്ൻ അൽ-അസ് മോസ്കിന്റെ ഉൾവശം

പുതിയ തലസ്ഥാനത്തിൽ അവർ പണിത അമ്ർ ഇബ്ൻ അൽ-അസ് മോസ്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ മോസ്ക് ആയിരുന്നു. പിന്നീട് വന്ന ഭരണാധികാരികളും ഈ പ്രദേശത്തായി നിരവധി അനുബന്ധ മോസ്കുകളും കൊട്ടാരങ്ങളുമെല്ലാം പണിതീർത്തു.

ഇബ്ൻ തുൾൻ മോസ്ക്,  അൽ അസ്ഹർ യൂണിവേഴ്സിറ്റി, അൽ ഹക്കിം മോസ്ക്, എന്നിവ ഇസ്ലാമിക് കെയ്രോയിലെ ചില പ്രധാന നിർമ്മിതികളാണ്.

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/89. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഇസ്ലാമിക്_കെയ്‌റോ&oldid=2455998" എന്ന താളിൽനിന്ന് ശേഖരിച്ചത്