Jump to content

ജഹന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇസ്ലാം മതത്തിലെ നരകവിശ്വാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാമികപാരമ്പര്യമനുസരിച്ചുള്ള നരകസങ്കൽപ്പത്തിന്റെ പേര് ജഹന്നം (അറബി: جهنم) എന്നാണ്. ഖുർ-ആനിൽ "നുറുക്കിക്കളയുന്നത്",[1] '"ആളുന്ന അഗ്നി"[2] "അഗാധ ഗർത്തം".[3] എന്നൊക്കെ നരകത്തെ വിശേഷിപ്പിക്കുന്നുണ്ട്. ഹീബ്രൂ ഭാഷയിലെ ജെഹന്ന എന്ന പദത്തിൽ നിന്നാണത്രേ ഈ വാക്ക് ഉദ്ഭവിച്ചിട്ടുള്ളത്. ഇത് ജെറുസലേമിനു പുറത്തുള്ള ഒരു താഴ്വരയുടെ പേരായിരുന്നു. [4][5][6] വേദഗ്രന്ധങ്ങളിലൂടെയോ,പ്രവാചകരിലൂടെയോ അല്ലാതെ നരകത്തെക്കുറിച്ച് അറിയാൻ വേറെ മാധ്യമങ്ങളില്ല.

അല്ലാഹുവിൽ വിശ്വസിക്കാത്തവർക്കും,അവനെ ധിക്കരിച്ചവർക്കും, പ്രവാചകന്മാരെ കളവാക്കിയവർക്കും ഉള്ള ശിക്ഷയായിട്ടാണു നരകത്തെ ഖുർ-ആൻ പരിചയപ്പെടുത്തുന്നത്.നാവുകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഭീകരതയും ,തൂലിക കൊണ്ട് എഴുതിയാൽ മനസ്സിലാക്കാൻ കഴിയാത്തത്ര ആധിയും വേദനയും, ശിക്ഷാമുറകളും നിറഞ്ഞതാണു നരകത്തീയെന്ന് പല പണ്ഢിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഖുർ-ആനിൽ നിന്ന്

[തിരുത്തുക]

"കപട വിശ്വാസികൾക്കും, കപടവിശ്വാസിനികൾക്കും, സത്യനിഷേധികൾക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു.അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതുമതി.അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു.അവർക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണു."തൗബ:68 "നരകത്തിന്റെ മാർഗ്ഗത്തിലേക്കല്ലാതെ, എന്നെന്നേക്കുമായി അവരതിൽ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിനു അത് എളുപ്പമുള്ള കാര്യമാകുന്നു." നിസാഅ്:169 "ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നേടത്തോളം അവരതിൽ നിത്യവാസികളായിരിക്കും.നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീർച്ചയായും നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു." ഹൂദ്:107 "അതിനാൽ നരകത്തിന്റെ കവാടങ്ങളിലൂടെ നിങ്ങൾ കടന്ന് കൊള്ളുക.നിങ്ങൾ അതിൽ നിത്യവാസികളായിരിക്കും. അപ്പോൾ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!" നഹ്ൽ:29 "എന്നെന്നും അവരതിൽ ശാശ്വതവാസികളായിരിക്കും.യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവർ കണ്ടെത്തുകയില്ല." അഹ്സാബ്:65 "അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ, അവരാണു നരകാവകാശികൾ.അവരതിൽ സ്ഥിരവാസികളായിരിക്കും(അവർ) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ" തഗാബൂൻ:10 "തീർച്ചയായും വേദക്കാരിലും, ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു.അവരതിൽ നിത്യവാസികളായിരിക്കും.അക്കൂട്ടർ തന്നെയാകുന്നു സൃഷ്ടികളിൽ മോശപ്പെട്ടവർ" ബയ്യിന:6 "തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണു. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണു.അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണത്.തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു." നിസാഅ്:56."തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീർക്കുകയും ഐഹീക ജീവിതം കണ്ട് വഞ്ചിതരാവുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക.

ഏതൊരാത്മാവും സ്വയം ചെയ്ത് വെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാൽ ഇത് (ഖുർ-ആൻ)മുഖേന നീ ഉൽബോധനം നടത്തുക. അല്ലാഹുവിനു പുറമെ ആ ആത്മാവിനു യാതൊരു രക്ഷാധികാരിയും ശുപാർശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നൽകിയാലും ആ ആത്മാവിൽ നിന്നത് സ്വീകരിക്കുകയില്ല. സ്വയം ചെയ്തുവച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രേ അവർ. അവർ നിഷേധിച്ചിരുന്നതിന്റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണു അവർക്കുണ്ടായിരിക്കുക". അൻആം:70. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികൾക്ക്‌ സഹായികളായി ആരുമില്ല താനും.ആലു ഇംറാൻ:192

കാവൽക്കാർ

[തിരുത്തുക]
  • സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന്‌ നിങ്ങൾ കാത്തുരക്ഷിക്കുക. അതിൻറെ മേൽനോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തൻമാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കൽപിച്ചകാര്യത്തിൽ അവനോടവർ അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കൽപിക്കപ്പെടുന്നത്‌ എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും.തഹ് രീം:6
    മുദ്ദഥിർ:25 ഇത്‌ മനുഷ്യൻറെ വാക്കല്ലാതെ മറ്റൊന്നുമല്ല.26 വഴിയെ ഞാൻ അവനെ സഖറിൽ ( നരകത്തിൽ ) ഇട്ട്‌ എരിക്കുന്നതാണ്‌.27 സഖർ എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?28 അത്‌ ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.29 അത്‌ തൊലി കരിച്ച്‌ രൂപം മാറ്റിക്കളയുന്നതാണ്‌.30 അതിൻറെ മേൽനോട്ടത്തിന്‌ പത്തൊമ്പത്‌ പേരുണ്ട്‌.31 നരകത്തിൻറെ മേൽനോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികൾക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നൽകപ്പെട്ടിട്ടുള്ളവർക്ക്‌ ദൃഢബോധ്യം വരുവാനും സത്യവിശ്വാസികൾക്ക്‌ വിശ്വാസം വർദ്ധിക്കാനും വേദം നൽകപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ ഹൃദയങ്ങളിൽ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. നിൻറെ രക്ഷിതാവിൻറെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത്‌ മനുഷ്യർക്ക്‌ ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.

വലിപ്പം

[തിരുത്തുക]
  • നരകത്തിന്റെ മുകളിൽ നിന്ന് ഒരു കല്ല് താഴേക്കിട്ടാൽ താഴേക്കെത്താൻ 70 വർഷം വേണ്ടിവരുമെന്ന് മുസ്ലീം(ഹദീസ് പണ്ഢിതൻ) പറയുന്നു. നീ നിറഞ്ഞ്‌ കഴിഞ്ഞോ എന്ന്‌ നാം നരകത്തോട്‌ പറയുകയും, കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന്‌ അത്‌ ( നരകം ) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌.ഖാഫ്:30 അന്ന്‌ നരകം കൊണ്ടു വരപ്പെടുകയും ചെയ്താൽ! അന്നേ ദിവസം മനുഷ്യന്ന്‌ ഓർമ വരുന്നതാണ്‌. എവിടെനിന്നാണവന്ന്‌ ഓർമ വരുന്നത്‌? ഫജ്ർ:23.ഒരു ഹദീഥ്ൽ ഇങ്ങനെ കാണുന്നു. അന്ന് നരകം കൊണ്ടു വരപ്പെടും. അതിനു 70000 കടിഞ്ഞാണുകൾ ഉണ്ടായിരിക്കും.ഓരോ കടിഞ്ഞാണിനും 70000 മലക്കുകളും(മലാഖ)ഉണ്ടായിരിക്കും(മുസ്ലീം)

വിഭാഗങ്ങൾ(പദവികൾ)

[തിരുത്തുക]
  • അല്ലാഹുവിൻറെ പ്രീതിയെ പിന്തുടർന്ന ഒരുവൻ അല്ലാഹുവിൻറെ കോപത്തിന്‌ പാത്രമായ ഒരുവനെപ്പോലെയാണോ? അവൻറെ വാസസ്ഥലം നരകമത്രെ. അത്‌ എത്ര ചീത്ത സങ്കേതം.: അവർ അല്ലാഹുവിൻറെ അടുക്കൽ പല പദവികളിലാകുന്നു. അവർ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌. ആലു ഇംറാൻ:162,163

കവാടങ്ങൾ

[തിരുത്തുക]
  • തീർച്ചയായും നരകം അവർക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.ഹിജ്റ് 43,44.സത്യനിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക്‌ നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവർ അതിന്നടുത്തു വന്നാൽ അതിൻറെ വാതിലുകൾ തുറക്കപ്പെടും. നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങൾ ഓതികേൾപിക്കുകയും, നിങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങൾക്ക്‌ താക്കീത്‌ നൽകുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ദൂതൻമാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ. എന്ന്‌ അതിൻറെ ( നരകത്തിൻറെ ) കാവൽക്കാർ അവരോട്‌ ചോദിക്കുകയും ചെയ്യും. അവർ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. ( അവരോട്‌ ) പറയപ്പെടും: നിങ്ങൾ നരകത്തിൻറെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതിൽ നിത്യവാസികളായിരിക്കും. എന്നാൽ അഹങ്കാരികളുടെ പാർപ്പിടം എത്ര ചീത്ത! സുമർ:71,72

ഇന്ധനങ്ങൾ

[തിരുത്തുക]
  • നിങ്ങൾക്കത്‌ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കത്‌ ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.അൽ ബഖറ:24. തീർച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. ഇക്കൂട്ടർ ദൈവങ്ങളായിരുന്നുവെങ്കിൽ ഇവർ അതിൽ ( നരകത്തിൽ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതിൽ നിത്യവാസികളായിരിക്കും.അൻബിയാഅ്:98,99

ചൂടിന്റെ സ്വഭാവം

[തിരുത്തുക]
  • തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം, കരിമ്പുകയുടെ തണൽ തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത ( എന്നീ ദുരിതങ്ങളിലായിരിക്കും അവർ. )അൽ വാഖിഅ:42,43,44. അവൻറെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്‌.അൽ ഖാരിഅ :8,9,10 ,നരകത്തിലെ ചൂടിന്റെ എഴുപതിലൊന്ന് മാത്രമാണ് ഇഹലോകത്തെ ചൂട് എന്ന് പുണ്യനബി [ص] ടെ അദ്ധാപനത്തില് നിന്ന് നമുക്ക് പഠിക്കാവുന്നതാണ്

അവലംബം

[തിരുത്തുക]
  1. [ഖുറാൻ 104:4]
  2. [ഖുറാൻ 2:119]
  3. [ഖുറാൻ 101:9]
  4. Cyril Glassé, Huston Smith The new encyclopedia of Islam 2003 p175 "Hell. The place of torment where the damned undergo suffering most often described as fire, a fire whose fuel is stones and men. Names of hell used in the Koran are an-nar ("the fire"), Jahannam ("Gehenna"), ."
  5. Mohd. Nor bin Ngah Kitab Jawi: Islamic thought of the Malay Muslim scholars: No.4 1983 -p17 "41 Allah also created seven Hells for the non- believers and sinners: Jahannam (Gehenna) for the sinners among Muslims, Sa'ir for Christians, Saqar for Jews, Hamim for proud people, ..."
  6. Richard P. Taylor -Death and the afterlife: a cultural encyclopedia 2000 "JAHANNAM From the Hebrew ge-hinnom, which refers to a valley outside Jerusalem, Jahannam is the Islamic word for hell."
"https://ml.wikipedia.org/w/index.php?title=ജഹന്നം&oldid=3992402" എന്ന താളിൽനിന്ന് ശേഖരിച്ചത്