ഇസ്മായില്യാ ജാമിഅഃ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷബന്ദിയ്യ ഖാലിദിയ്യ സൂഫികളുടെ തുർക്കിയിലെ കേന്ദ്രമായ അഹമ്മദ് സിയാഉദ്ദിൻ ഗുമുഷാനവി ദർഗ്ഗയുടെ ശാഖയാണ് ഇസ്മായില്യാ ജാമിഅഃ ( തുർക്കിഷ് : İsmailağa Cemaati) അഥവാ ഇസ്മായിലാജ്യ പള്ളി [1] തുർക്കിയിൽ ഇസ്ലാമിക ഭരണം തിരികെ കൊണ്ട് വരാനും , ഓട്ടോമൻ ഖിലാഫത്ത് പുനഃസ്ഥാപിക്കുവാനുമുള്ള നക്ഷബന്ദിയ്യ ആചാര്യരുടെ ആസൂത്രണങ്ങൾക്ക് വേദിയായത് ഈ കേന്ദ്രമായിരുന്നു. ആയതിനാൽ സർക്കാറിൻറെയും , സൈന്യത്തിൻറെയും ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമായിരുന്നു ഇവിടം. ഇവിടെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പല സൂഫി സന്യാസികളും സർക്കാർ ഏജൻസികളാൽ വിവിധ ഘട്ടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു[1][2][3]. തുർഗുത് ഓസൽ , നെജ്മത്തിൻ എർബകാൻ , ഉർദുഗാൻ തുടങ്ങിയ ഇസ്മായില്യാ കണ്ണികൾ[4] അധികാരത്തിലെത്തിയതോടു കൂടിയാണ് സർക്കാർ വേട്ടയാടലുകൾക്ക് അറുതി വന്നത്.

നക്ഷബന്ദിയ്യ ഖാലിദിയ്യ ആചാര്യൻ മഹ്‌മൂദ്‌ എഫന്ദി യാണ് ഇപ്പോഴത്തെ ഇസ്മായില്യാ അധിപൻ

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസ്മായില്യാ_ജാമിഅഃ&oldid=3625275" എന്ന താളിൽനിന്ന് ശേഖരിച്ചത്