ഇസ്കെന്ദർ പാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുർക്കിയിൽ ഇസ്ളാമിക ഭരണം തിരികെ കൊണ്ട് വരാൻ രൂപീകരിക്കപ്പെട്ട നക്ഷബന്ധി കളുടെ കീഴിൽ സാഹോദര്യ സംഘമാണ് ഇസ്കെന്ദർ പാഷ. ഓട്ടോമൻ രാജവംശത്തിന്റെ പതനം നക്ഷബന്ധി സൂഫികളുടെ കൂടിയും പതനമായിരുന്നു . തുർക്കിയിൽ അധികാരത്തിൽ വന്ന മതേതര വാദിയായും പുരോഗമനവധിയുമായ കമാൽ അത്തുർക്ക് മത രഹിത തുർക്കിയെ പടുത്തുയർത്തി. ഇതിനെതിരെ പല രീതിയിലും സൂഫി കൾ പ്രതികരിക്കാൻ ശ്രമിച്ചുവെങ്കിലും അതൊക്കെയും ഫലം കണ്ടില്ല . ഓട്ടോമൻ ഖിലാഫത് തിരികെ കൊണ്ടുവരാനായി നക്ഷബന്ധി- ഖാലിദിയ്യ സാഹോദര്യ സംഗം പല ഗൂഢാലോചനകളും നടത്തി 139 ,മെഹ്മെദ് സാഹിദ് കൊട്ക്ക, ബൈത്തു സമ്മാൻ സൈദ് നൂർസി തുടങ്ങിയ നക്ഷബന്ധി സന്യാസികളായിരുന്നു ചരടുവലികൾ നടത്തിയത്. ഇസ്കെന്ദർ പാഷ കമ്യൂണിറ്റിയെന്ന കൂട്ടായ്മ ഇതിനായി രൂപികരിച്ചു . സൈന്യത്തിലും, സർക്കാരിലും നുഴഞ്ഞു കയറുക , പുതിയ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചു അധികാരം പിടിച്ചെടുക്കുക എന്നിങ്ങനെയുള്ള ഗൂഢ പദ്ധതികളായിരുന്നു അതിലൂടെ ആവിഷ്ക്കരിക്കപ്പെട്ടിരുന്നത്. [1]

നെജ്മത്തിൻ എർബകാൻ പോലുള്ളവർ ജസ്റ്റിസ് പാർട്ടിയുടെ തലപ്പത്തേക്കു കയറിക്കൂടി കമാലിസത്തിൽ നിന്നും തുർക്കിയെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടം മണത്ത മതേതര സൈന്യം സർക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്തു. എംഎൻപി , എൻ എസ് പി , വെൽഫെയർ പാർട്ടി, വെർച്യൂ പാർട്ടി, എന്നിങ്ങനെയുള്ള പല രാഷ്ട്രീയ പാർട്ടികൾ ഇസ്കെന്ദർ സാഹോദര്യ സംഘത്തിന്റെ ഭാഗമായി ഉണ്ടാക്കിയെങ്കിലും അവയൊക്കെ നിരോധിക്കപ്പെട്ടു . ഇതോടെ അടവുകൾ മാറ്റി കൂടുതൽ മിതവാദത്തിലേക്കു ഇവർ നീങ്ങുകയും ആക് പാർട്ടി രൂപീകരണത്തിലൂടെ തുർക്കി സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായി കൈവശപ്പെടുത്തുകയുമുണ്ടായി .[2] തുർക്കിയിൽ ഭരണം പിടിച്ചെടുത്തെങ്കിലും കുർദിഷ് ഹിസ്ബുല്ലാഹ്, ഹുദാപർ എന്നീ സംഘങ്ങളിലൂടെ കുർദ് മേഖലയിൽ സ്വാധീനം നേടാനുള്ള നക്ഷബന്ധി ക്കാരുടെ ശ്രമം വിജയം കണ്ടില്ല. കമ്യൂണിസ്റ് സിദ്ധാതങ്ങളുള്ള കുർദ് വിമോചന സേന ഇവരുടെ ഗൂഢ നീക്കങ്ങൾക്കു വിലങ്ങു തടിയായി മാറിയതാണ് കാരണം.


അവലംബങ്ങൾ[തിരുത്തുക]

  1. The Naqshbandi-Khalidi Order and Political Islam in Turkey Svante E. Cornell & M. K. Kaya
  2. Comparative Political Parties and Party Elites: Essays By Birol A. Yeşilada, Samuel James Eldersveld. pg 137
"https://ml.wikipedia.org/w/index.php?title=ഇസ്കെന്ദർ_പാഷ&oldid=3087926" എന്ന താളിൽനിന്ന് ശേഖരിച്ചത്