ഇസാൻ

Coordinates: 16°N 103°E / 16°N 103°E / 16; 103
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുകിഴക്കൻ പ്രദേശം

ภาคอีสาน
Thai–Lao Friendship Bridge
Phu Kradueng National Park Khao Yai National Park
Phanom Rung Historical Park Ubon Ratchathani Candle Festival
From upper-left to lower-right: Thai–Lao Friendship Bridge, Phu Kradueng, Khao Yai, Phanom Rung and Candle Festival
Northeastern Region in Thailand
Northeastern Region in Thailand
Largest cityNakhon Ratchasima
Provinces
വിസ്തീർണ്ണം
 • ആകെ1,68,854 ച.കി.മീ.(65,195 ച മൈ)
ജനസംഖ്യ
 (2018)
 • ആകെ22,240,574
 • ജനസാന്ദ്രത130/ച.കി.മീ.(340/ച മൈ)
Demonym(s)Khon Isan
സമയമേഖലUTC+7 (ICT)
LanguageIsanothers
Black ceramic jar, Ban Chiang culture, Thailand, 1200-800 BCE.

ഇസാൻ (Isan/Thai: อีสาน, pronounced [ʔīː.sǎːn] ; Isaan, Isarn, Issarn, Issan, Esan, or Esarn; from Pali īsāna or Sanskrit ईशान īśāna "northeast" എന്നിങ്ങനെയും എഴുതപ്പെടുന്നു)[1] തായ്‍ലാന്റിലെ വടക്കുകിഴക്കൻ മേഖലയിലെ 20 പ്രവിശ്യകളുൾപ്പെടുന്ന ഒരു പ്രദേശമാണ്. തായ്‍ലാന്റിലെ ഏറ്റവും വലിയ പ്രദേശമായ ഇത് ഖൊറാട്ട് പീഠഭൂമിയിൽ വടക്കു വശത്ത് മെക്കോങ് നദിയും (ലാവോസിന്റെ അതിർത്തിക്കു സമാന്തരമായി) തെക്കുകിഴക്ക് കമ്പോഡിയയും നഖോൺ റാറ്റ്ച്ചസിമയ്ക്കു തെക്കുള്ള സങ്കംഫായെങ് പർവ്വതനിരയും അതിർത്തിയായി നിലകൊള്ളുന്നു. പടിഞ്ഞാറു വശത്ത് ഈ പ്രദേശത്തെ ഉത്തര, മദ്ധ്യ തായ്ലാൻഡിൽ നിന്നും ഫെറ്റ്ച്ചാബൻ പർവതനിരകൾ വേർതിരിക്കുന്നു.


അനന്യത[തിരുത്തുക]

20-ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽത്തന്നെ വടക്കുകിഴക്കൻ തായ്ലാന്റ് പൊതുവായി ഇസൻ എന്നറിയപ്പെട്ടിരുന്നു. എന്നാൽ ഔദ്യോഗിക രേഖകളിൽ ഫക് തവാൻ-ഒക്-ചിയാങ്-നൂയെയ ((ภาคตะวันออกเฉียงเหนือ;"വടക്കുകിഴക്കൻ പ്രദേശം") എന്ന സംജ്ഞ ഉപയോഗിച്ചിരുന്നു. "ഇസാൻ‌" എന്ന വാക്ക് ഉരുത്തിരിഞ്ഞത് ചെൻലയുടെ തലസ്ഥാനമായ ഇസാനപുരയിൽ നിന്നാണ്.

ഭാഷ[തിരുത്തുക]

ഈ പ്രദേശത്തെ പ്രധാന ഭാഷ ലാവോ ഭാഷയുടെ ഒരു വകഭേദമായ ഇസാൻ ആണ്. നിലവിൽ തായ് അക്ഷരമാല (അല്പം വ്യത്യസ്തമായ ലാവോ അക്ഷരമാലയ്ക്കു പകരം) ഉപയോഗിക്കുന്ന ഈ ഭാഷ ചിയാങ് സായെങ്, ലാവോ-ഫൂട്ടായ് ഭാഷാ ഗണത്തിലും കൂടാതെ ഇത് തായ് ഭാഷയോടൊപ്പം തായ്-കഡായി ഭാഷാ കുടുബത്തിലുമുൾപ്പെട്ടിരിക്കുന്നു. മദ്ധ്യ തായ് ഭാഷയും ഏതാണ്ട് എല്ലാവരും സംസാരിക്കുവാനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്ന ഒരു ഭാഷയാണെങ്കിലും ഇത് നഖോൺ റാറ്റ്ച്ചസിമ പ്രവിശ്യയിൽ മാത്രമാണ് സംസാരിക്കുന്നത്. കംബോഡിയൻ അതിർത്തിയിലുളള ബുരിറാം, സൂരിൻ, സിസാകെറ്റ് എന്നീ പ്രദേശങ്ങളിൽ വ്യാപകമായി കമ്പോഡിയിലെ ഭാഷയായ ഖെമർ സംസാരിക്കുന്നു. ലോവ ഇസാൻ ജനതക്ക് അവരുടെ ലാവോ വംശത്തിൽനിന്നുള്ള ഉത്ഭവത്തെക്കുറിച്ച് അവബോധമുണ്ടെങ്കിലും ഇസാൻ നൂറോളം വർഷത്തെ ഭരണം, ബ്യൂറോക്രാറ്റിക് പരിഷ്കാരങ്ങൾ, വിദ്യാഭ്യാസ നയങ്ങൾ, സർക്കാർ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആധുനിക തായ് സംസ്ഥാനത്തിലെ ഒരു പ്രദേശമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

വെങ്കലയുഗത്തിലെ സൈറ്റുകളുൾപ്പെടെ നിരവധി ചരിത്രാതീത കാലത്തെ കലാരൂപങ്ങൾ, കരകൌശലവസ്തുക്കൾ, പാറക്കെട്ടുകളിലെ ചിത്രങ്ങൾ, ആദ്യകാല നെൽക്കൃഷിയുടെ തെളിവുകൾ എന്നിവ ഇവിടെ കാണപ്പെടുന്നു. പാൻ ചിയാങ്ങിൽ കാണപ്പെട്ട ഇരുമ്പ്, വെങ്കല ഉപകരണങ്ങൾ മെസപ്പൊട്ടോമിയയിൽ കണ്ടെടുത്തതിനു സമാനമായ ഉപകരണങ്ങളാണെന്നു പറയാവുന്നതാണ്. ദ്വാരവതി സംസ്കാരത്തിന്റെ സ്വാധീനത്തിൻകീഴിലായിരുന്നു ഈ പ്രദേശം പിന്നീട് ഖെമർ സാമ്രാജ്യത്തിന്റെ അധീനതയിലാകുകയും ചെയ്തു. ഖെമര് സാമ്രാജ്യം ഇസാനിലുടനീളം ഡസൻ കണക്കിന് പ്രസാറ്റുകൾ (സാങ്ച്വറികൾ) പണികഴിപ്പിച്ചിരുന്നു. ഫിമായി ഹിസ്റ്റോറിക്കൽ പാർക്ക്, ഫാനം റംഗ് ഹിസ്റ്റോറിക് പാർക്ക് എന്നിവയാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയമായത്. 1962 ലെ അന്താരാഷ്ട്ര നീതിന്യായക്കോടതി കംബോഡിയയുടേതാണെന്ന് വിധിക്കുന്നതിനുമുമ്പ് പ്രിയാ വിഹിയാർ ക്ഷേത്രം ഇസാനിലുൾപ്പെട്ടതായി കണക്കാക്കിയിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിൽ ഖെമർ സാമ്രാജ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഈസാൻ പ്രദേശത്ത് ആധിപത്യമുറപ്പിച്ചത് ലാൻ ക്സാങ് സ്ഥാപിച്ച ലാവോ സാമ്രാജ്യമായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

160,000 ചതുരശ്രകിലോമീറ്റർ (62,000 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇസാൻ ഭൂപ്രദേശത്തിന്, ജർമനിയുടെ പകുതി വലിപ്പവും, യു.എസ്. സംസ്ഥാനമായ മെയ്നെക്കാൾ രണ്ടിരട്ടി വലിപ്പവുമുണ്ട്.

സമ്പദ്‍വ്യവസ്ഥ[തിരുത്തുക]

തായ്‍ലാന്റിലെ 67 മില്യൻ ജനസംഖ്യയിലെ മൂന്നിലൊന്നിന്റെ സ്വദേശമാണ് ഇസാൻ എന്നിരുന്നാലും ദേശീയ ജിഡിപിക്ക് ഈ പ്രദേശത്തിന്റെ പത്ത് ശതമാനം സംഭാവന മാത്രമേ ലഭിക്കുന്നുള്ളൂ.[2]

ജനസംഖ്യാ കണക്കുകൾ[തിരുത്തുക]

ഇസാനിലെ ആകെ ജനസംഖ്യ 2010 ലെ കണക്കുകൾ പ്രകാരം 21,305,000 ആയിരുന്നു. പ്രദേശത്തെ ജനസംഖ്യയുടെ നാൽപത് ശതമാനം "ബിഗ് ഫോർ ഓഫ് ഇസാൻ" എന്നറിയപ്പെടുന്ന ഖൊറാട്ട്, ഉബോൺ റാറ്റ്ച്ചത്താനി, ഉഢോൺ താനി, ഖോൻ കായെൻ എന്നിവടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

16°N 103°E / 16°N 103°E / 16; 103

  1. Klaus Glashoff. "Spoken Sanskrit". Spokensanskrit.de. Retrieved 2010-05-02.
  2. Janssen, Peter (2 November 2016). "Thailand takes a long-term gamble on Isaan region". Nikkei Asian Review. Retrieved 3 November 2016.
"https://ml.wikipedia.org/w/index.php?title=ഇസാൻ&oldid=3740167" എന്ന താളിൽനിന്ന് ശേഖരിച്ചത്