ഇസബെൽ ക്ലിഫ്റ്റൺ കൂക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Isabel Clifton Cookson00.jpg
ഇസബെൽ ക്ലിഫ്ടൺ കുക്ക്സൺ. ഈ ചിത്രം പൊതുസഞ്ചയത്തിലുള്ളതാണ്.

ഇസബെൽ ക്ലിഫ്റ്റൺ കൂക്സൺ (25 ഡിസംബർ 1893 – 1 ജൂലൈ 1973) പാലിയോബോട്ടണിയിലും പാലിനോളജിയിലും വിദഗ്ദ്ധയായ ആസ്ട്രേലിയക്കാരിയായ സസ്യശാസ്ത്രജ്ഞയായിരുന്നു.

ആദ്യകാലവർഷങ്ങളും വിദ്യാഭ്യാസവും[തിരുത്തുക]

കൂക്സൺ ജനിച്ചത്, ആസ്ട്രേലിയായിലെ വിക്ടോറിയയിലെ ഹാവ്തോണിലാണ്. അവർ ക്യൂവിലെ മെതഡിസ്റ്റ് ലേഡീസ് കോളേജിൽ ചേർന്ന് അനാറ്റമിയിലും ഫിസിയോളജിയിലും സസ്യശാസ്ത്രത്തിലും ഉന്നതബിരുദം കരസ്ഥമാക്കി. തുടർന്ന് മെൽബൺ സർവകലാശാലയിൽ ബി.എസ്.സി ക്കു ചേർന്ന് പഠിച്ച് 1916 ൽ സസ്യശാസ്ത്രത്തിലും സുവോളജിയിലും ബിരുദം നേടി.

കരിയർ[തിരുത്തുക]

പഠനം പൂർത്തിയാക്കിയപ്പോൾ അവർക്ക് ആ സർവകലാശാലയിൽത്തന്നെ ഒരു ഡമോൺസ്ട്രെറ്റർ ആകാനായി. 1916 നും 1917 നും ഇടയിൽ ഒരു സർക്കാർ ഗവേഷണ സ്കോളർഷിപ്പ് ലഭിച്ചു. ഇതുകൂടാതെ സസ്യശാസ്ത്രത്തിൽ മാക്ബെയിൻ ഗവേഷണ സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. നോർതേൺ ടെറിട്ടറിയിലെസസ്യലതാദികളെക്കുറിച്ചുള്ള പഠിക്കാൻ ആണ് ഗവേഷണ സ്കോളർഷിപ്പ് ലഭിച്ചത് . 1917-ലെ , ആൽഫ്രഡ് ജെ. എവാർട്ട് , ഒ ബി ഡേവിസ് എന്നിവർക്കായി അവരുടെ ദി ഫ്ലോറ ഓഫ് ദി നോർതേൺ ടെറിട്ടറി എന്ന പുസ്തകത്തിൽ അവർ രേഖാചിത്രങ്ങൾ വരച്ചുനൽകി. [1]

1925 മുതൽ 1926 വരെ അവർ ഇമ്പീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. 1926 മുതൽ 1927 വരെ അവർ മാഞ്ചസ്റ്ററിലെ യൂണിവേഴ്സിറ്റിയിൽ മടങ്ങിയെത്തി. ലോഞ്ചിങിൽ മാഞ്ചസ്റ്ററിൽ അവൾ ഡ്ബ്ലിയു എച്ച് ലാങ്ങുമായിച്ചേർന്ന് പ്രവർത്തിച്ചു. ലാങ് അവരുടെ ബഹുമാനാർത്ഥം ഒരു സസ്യത്തിനു കുക്ക്സാനിയ എന്നു പേരു നൽകി. 1929 മുതൽ, പാലിയോബോട്ടണിയിൽ തന്റെ ഗവേഷണം കേന്ദ്രീകരിച്ചു. ഫോസിൽ സസ്യങ്ങളെപ്പറ്റി അവർ അനേകം ഗവേഷണപ്രബന്ധങ്ങൾ തയ്യാറാക്കി. ആദ്യകാല ട്രക്കിയോഫൈറ്റുകളെപ്പറ്റി സിലൂറിയൻ കാലഘട്ടത്തിലുള്ളതും ദേവാണിയൻ കാലഘട്ടത്തിലുള്ളതുമായ സസ്യങ്ങളെപ്പറ്റിയാണിങ്ങനെ പഠിച്ചത്. ഈ ഗവേഷണം ആദ്യകാല കരസസ്യങ്ങളുടെ ആവിർഭാവത്തെപ്പറ്റിയുള്ള പല കണ്ടെത്തലിനുമിടയാക്കി. [2] അടുത്ത കാലത്തുനടന്ന കൽക്കരി രൂപവത്കരണവും അവർ പഠിച്ചു. വിക്ടോറിയയിലെ ആദിമ കര ഫോസിൽ സസ്യങ്ങളെപ്പറ്റി നടത്തിയ പഠനത്തിനു തന്റെ ഗവേഷണ പ്രബന്ധത്തിന് 1932 ൽ മെൽബൺ സർവ്വകലാശാലയിൽ നിന്ന് ഒരു ഡി.എസ്.സി. ലഭിച്ചു. [3]

1930-ൽ മെൽബൺ സർവകലാശാലയിലെ സസ്യശാസ്ത്ര ലക്ചററായി നിയമിക്കപ്പെട്ടു. 1940 കൾ മുതൽ ഫോസിൽ സ്പോറസുകൾ, പൂമ്പൊടി, ഫൈറ്റോപ്ലാങ്ക്ടൺ എന്നിവയെപ്പറ്റിയും, അവയുടെ പാലിജ്യോഗ്രാഫിയുമായുള്ള ബന്ധത്തെപ്പറ്റിയുമുള്ള അവരുമായുള്ള ബന്ധവും പഠിക്കാൻ സമയം ചിലവഴിച്ചു. എണ്ണ പര്യവേക്ഷണത്തിനായി പ്ലാന്റ് മൈക്രോഫോസിലുകളുടെ ഉപയുക്തതയും പഠനവിധേയമാക്കി. 1949 ൽ അവരുടെ നേതൃത്വത്തിൽ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് രൂപവത്കരിച്ചു. 1952 ൽ അവർ ബോട്ടണിയിൽ ഗവേഷകനെ നിയമിക്കുകയും 1959 ൽ വിരമിക്കുകയും ചെയ്തു. 1959 ന് ശേഷം അവർ വിരമിച്ച കാലത്തും അവർ സജീവമായിരുന്നു. 1959ൽ അവരുടെ 86 പ്രബന്ധങ്ങളിൽ 30 എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടു.

1976 മുതൽ അമേരിക്ക ബൊട്ടാണിക്കൽ സൊസൈറ്റി അവരുടെ വാർഷിക യോഗത്തിൽ പാലിയോബോട്ടണിയിലെ മികച്ച പേപ്പർ അവതരിപ്പിച്ച അവർക്ക് ഇസബെൽ കുക്സൺ പുരസ്കാരം നൽകി ആദരിച്ചു. കുക്സണിലെ ബെക്വെസ്റ്റിൽ ആണ് അത്തവണ സൊസൈറ്റി വാർഷിക സമ്മേളനം നടത്തിയത്. [3] കാൻബറ പ്രാന്തപ്രദേശത്തുള്ള ബാങ്ക്സ് എന്ന പ്രദേശത്തെ കുക്ക്സൺ പ്ലേസ് അവരുടെ പേരിലറിയപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

  • ഫോറ ഫോസിൽ സൈസ്
  • ബരാഗ്വനാഥിയ

അവലംബം[തിരുത്തുക]

  1. ഓസ്ട്രേലിയൻ നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ.
  2. മേരി ഇ. ഡറ്റ്മാൻ, കുക്ക്സൺ, ഇസബെൽ ക്ലിഫ്ടൺ (1893-1973) , ഓസ്ട്രേലിയൻ ഓക്സ്ഫോർഡ് ഓഫ് ബയോഗ്രഫി, വാല്യം 13, മെൽബൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1993, പേജ് 491-492.
  3. 3.0 3.1 ബൊട്ടാണിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക.