ഉള്ളടക്കത്തിലേക്ക് പോവുക

ഇസബല്ല ഫർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസബെല്ല ഫർമാൻ
ഫർമാൻ 2024 ൽ
ജനനം (1997-02-25) ഫെബ്രുവരി 25, 1997 (age 29) വയസ്സ്)
വിദ്യാഭ്യാസംസ്റ്റാൻഫോർഡ് ഓൺലൈൻ ഹൈസ്കൂൾ
തൊഴിൽനടി
സജീവ കാലം2004–ഇതുവരെ
ബന്ധുക്കൾഎലിന ഫർമാൻ (mother)

ഇസബെല്ല ഫർമാൻ (ജനനം: ഫെബ്രുവരി 25, 1997)[1] ഒരു അമേരിക്കൻ നടിയാണ്. 2009 ൽ പുറത്തിറങ്ങിയ ഓർഫൻ എന്ന ഹൊറർ സിനിമയിലെ എസ്തർ, അതിന്റെ തുടർച്ചയായ ഓർഫൻ: ഫസ്റ്റ് കിൽ (2022) എന്ന ചിത്രത്തിലൂടെയും അവർ പ്രശസ്തയാണ്. ദി ഹംഗർ ഗെയിംസ് (2012) സാഹസിക ചിത്രത്തിലെ ക്ലോവ്, ദി നോവിസ് (2021) എന്ന സ്വതന്ത്ര ചിത്രത്തിലെ അലക്സ്, വെസ്റ്റേൺ ചലച്ചിത്ര പരമ്പര ഹൊറൈസൺ: ആൻ അമേരിക്കൻ സാഗയിലെ (2024–ഇതുവരെ) ഡയമണ്ട് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അവർ വ്യാപകമായ പ്രേക്ഷക ശ്രദ്ധ നേടി.

ജീവിതരേഖ

[തിരുത്തുക]

പത്രപ്രവർത്തകയും എഴുത്തുകാരിയും വെൽനസ് ആക്ടിവിസ്റ്റും വെഗാൻ സൂപ്പ് കമ്പനിയായ സൂപെലിനയുടെ സ്ഥാപകയുമായ എലീന ഫുഹ്‌ർമാൻ (മുമ്പ്, കോസ്മിറ്റ്സ്), ഒരിക്കൽ യുഎസ് പ്രതിനിധിസഭയിലേക്കുള്ള വിസ്കോൺസിൻ പ്രൈമറി സ്ഥാനാർത്ഥിയും ബിസിനസ് കൺസൾട്ടന്റുമായ നിക്ക് ഫുഹ്‌ർമാൻ എന്നിവരുടെ മകളായി വാഷിംഗ്ടൺ ഡി.സിയിലാണ് ഫർമാൻ ജനിച്ചത്..[2][3] ഐറിഷ് വംശജനായ അവളുടെ പിതാവിനെ ഒരു ജൂത കുടുംബം ദത്തെടുത്തു വളർത്തിയതാണ്. സോവിയറ്റ് മോൾഡോവയിൽ നിന്നുള്ള ഒരു റഷ്യൻ ജൂത കുടിയേറ്റക്കാരിയാണ് അവളുടെ അമ്മ.[4] 1993 ൽ ജനിച്ച ഒരു മൂത്ത സഹോദരി കൂടി ഫർമാന് ഉണ്ട്. അമ്മ സിഎൻഎന്നിൽ ചേർന്നപ്പോൾ 1999 ൽ അവളും കുടുംബവും അറ്റ്ലാന്റയിലേക്ക് താമസം മാറി.[5] ഹൈസ്കൂളിൽ ഷെർമാൻ ഓക്‌സിലെ ഒരു സ്വകാര്യ സ്‌കൂളായ ബക്ക്ലി സ്‌കൂളിൽ പഠിച്ചു. റാഡയിലും (റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്) കുറച്ചുകാലം പഠിച്ച ഫർമാൻ അറ്റ്ലാന്റയിലെ ദി വെസ്റ്റ്മിൻസ്റ്റർ സ്‌കൂളുകളിലും കുറച്ചുകാലം വിദ്യാർത്ഥിനിയായിരുന്നു.[6] 2015 ൽ സ്റ്റാൻഫോർഡ് ഓൺലൈൻ ഹൈസ്‌കൂളിൽ നിന്ന് അവർ ബിരുദം നേടി.[7][8]

ഫർമാൻ 2010 ൽ.

ഏഴാം വയസ്സിൽ ഫർമാൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. മൂത്ത സഹോദരി മാഡലിനെ കാത്തിരിക്കുന്ന സമയത്ത് കാർട്ടൂൺ നെറ്റ്‌വർക്കിലെ ഒരു കാസ്റ്റിംഗ് ഡയറക്ടറുടെ ശ്രദ്ധ അവരിൽ പതിയുകയും കാർട്ടൂൺ ഫ്രൈഡേയ്‌സിലേക്ക് അവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[9] 2006 ലെ ജസ്റ്റിസ് എന്ന ടെലിവിഷൻ പരമ്പരയുടെ പൈലറ്റ് എപ്പിസോഡിലെ ഗ്രേസ് ഒ'നീൽ, പിസ്സ ഹട്ട്, കെ-മാർട്ട് തുടങ്ങിയ ബ്രാൻഡുകൾക്കായുള്ള നിരവധി ദേശീയ പരസ്യങ്ങൾ എന്നിവയാണ് അവരുടെ ആദ്യകാല അഭിനയ ജോലികൾ. 2007 ൽ, വിവാദ നാടകീയ സിനിമയായ ഹൗണ്ട്‌ഡോഗിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.[10]

2008-ൽ പുറത്തിറങ്ങിയ ഗോസ്റ്റ് വിസ്പറർ എന്ന പരമ്പരയിൽ ജെന്നിഫർ ലവ് ഹെവിറ്റിനൊപ്പം ഗ്രെച്ചൻ ഡെന്നിസ് (ഗേൾ ഗോസ്റ്റ് എന്നും അറിയപ്പെടുന്നു) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഫർമാന് ഒരു യംഗ് ആർട്ടിസ്റ്റ് അവാർഡ് നാമനിർദ്ദേശം ലഭിച്ചു. 2008-ൽ, വാർണർ ബ്രദേഴ്‌സ്, അപ്പിയൻ വേ പ്രൊഡക്ഷൻസ്, ഡാർക്ക് കാസിൽ എന്റർടൈൻമെന്റ് എന്നിവയുടെ സഹകരണത്തിലുള്ള ഓർഫൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ യുവ നടിമാരെ രാജ്യവ്യാപകമായി അന്വേഷിച്ചതിനെത്തുടർന്ന്, വെരാ ഫാർമിഗ, പീറ്റർ സാർസ്ഗാർഡ് എന്നിവർക്കൊപ്പം ഫുഹ്‌മാനെ അവതരിപ്പിച്ചു..[11][12][13][14] 2009-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു വാണിജ്യ വിജയമായിത്തീരുകയും. ഫർമാന്റെ അഭിനയം പ്രശംസിക്കപ്പെടുകയും ചെയ്തു.[15] ദി ടുനൈറ്റ് ഷോ വിത്ത് ജെയ് ലെനോ എന്ന പരമ്പരയിലെ കോമഡി സ്‌കിറ്റുകളിലും അവർ ഇതിനിടെ പ്രത്യക്ഷപ്പെട്ടു.[16]

2011-ൽ, പിയേഴ്‌സ് ബ്രോസ്‌നൻ, മാരിസ ടോമി എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളോടൊപ്പം, ലാറി ബെയിൻഹാർട്ടിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സാൽവേഷൻ ബൊളിവാർഡ് എന്ന സിനിമയിൽ ആൻജി വാൻഡർവീർ എന്ന കഥാപാത്രമായി ഫുഹ്ർമാൻ അഭിനയിച്ചു. ഇത് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.[17]

2012-ൽ, ഹിറ്റ്മാൻ: അബ്സൊല്യൂഷൻ എന്ന വീഡിയോ ഗെയ്മിലെ കൊലയാളിയായ വിക്ടോറിയയ്ക്ക് ഫർമാൻ ശബ്ദം നൽകി.[18] അതേ വർഷം തന്നെ ദി ഹംഗർ ഗെയിംസ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാറ്റ്നിസിനെ കൊല്ലാൻ ശ്രമിക്കുന്ന ക്ലോവ് എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.[19] യഥാർത്ഥത്തിൽ കാറ്റ്നിസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് അവർ ആദ്യം ഓഡിഷൻ നടത്തിയതെങ്കിലും അന്ന് കേവലം 14 വയസുണ്ടായിരുന്ന അവർ ആ വേഷം ചെയ്യാൻ സാധിക്കാത്ത വിധം വളരെ ചെറുപ്പമായിരുന്നു. ക്ലോവ് എന്ന കഥാപാത്രത്തിന്റെ ഓഡിഷനിലേക്ക് തിരികെ വിളിക്കപ്പെടുകയും ആ വേഷം അവർക്ക് ലഭിക്കുകയും ചെയ്തു.[20] 2012 മെയ് 15 ന്, 1977 ൽ പുറത്തിറങ്ങിയ ഹൊറർ ക്ലാസിക് സിനിമ സസ്പീരിയയുടെ[21] റീമേക്കിൽ ഫർമാൻ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചു; എന്നിരുന്നാലും, നിർമ്മാണം നിയമപരമായ പ്രശ്‌നങ്ങളിൽ കുടുങ്ങിയെന്നും ചിത്രം നിർമ്മിക്കില്ലെന്നും പിന്നീട് പ്രഖ്യാപിച്ചു.[22]

2013 മെയ് 24 ന് കെവിൻ കോണോളി സംവിധാനം ചെയ്ത ഡിയർ എലീനർ (2016)[23] എന്ന ചിത്രത്തിൽ മാക്സ് എന്ന കഥാപാത്രത്തെ ഫുഹ്‌മാൻ അവതരിപ്പിച്ചു. 2014 ൽ സ്റ്റീഫൻ കിംഗിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ സെൽ എന്ന ചിത്രത്തിൽ ഫുഹ്‌മാൻ അഭിനയിച്ചു.[24] 2015 ൽ ഷോടൈം നാടകീയ പരമ്പരയായ മാസ്റ്റേഴ്‌സ് ഓഫ് സെക്‌സിൽ വിർജീനിയ ജോൺസന്റെ (ലിസി കാപ്ലാൻ) മകൾ ടെസ്സയായി അഭിനയിച്ചുകൊണ്ട് ഒരു "പ്രധാന വേഷം" അവർ അവതരിപ്പിച്ചു.[25] ഹെൽബെന്റ് എന്ന സ്വതന്ത്ര നാടകീയ ചിത്രത്തിലും ഫർമാൻ അഭിനയിച്ചു.[26]

2021-ൽ, ലോറൻ ഹാഡവേയുടെ ആദ്യ സംവിധാന സംരംഭമായ ദി നോവീസിൽ ഫർമാൻ അലക്സ് എന്ന കഥാപാത്രമായി വേഷമിട്ടു. ഈ ചിത്രത്തിലെ അവരുടെ പ്രകടനം നിരൂപക പ്രശംസ നേടിക്കൊടുത്തു.[27] ദി നോവീസിലെ വേഷം, മികച്ച നടിക്കുള്ള ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ അവാർഡ് നേടിയതോടൊപ്പം മികച്ച വനിതാ നായികയ്ക്കുള്ള ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.[28][29] 2020-ൽ ഫർമാൻ ഓർഫൻ (2009)[30] എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ എസ്തർ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഓർഫൻ: ഫസ്റ്റ് കിൽ എന്ന് പേരിട്ട ഈ ചിത്രം 2022 ഓഗസ്റ്റിൽ പുറത്തിറങ്ങുകയും ഫർമാന്റെ പ്രകടനത്തിന് വീണ്ടും പ്രശംസ ലഭിക്കുകയും ചെയ്തു.[31][32]

2022 സെപ്റ്റംബറിൽ, കെവിൻ കോസ്റ്റ്നർ സംവിധാനം ചെയ്ത ഹൊറൈസൺ: ആൻ അമേരിക്കൻ സാഗ എന്ന പാശ്ചാത്യ ചിത്രത്തിലും ജസ്റ്റിൻ ബേറ്റ്മാൻ സംവിധാനം ചെയ്ത ഫേസ് എന്ന ചിത്രത്തിലും ഫർമാൻ അഭിനയിച്ചു.[33][34] 2025 ജനുവരി 17 ന് പുറത്തിറങ്ങിയ ജൂലിയ സ്റ്റൈൽസിന്റെ വിഷ് യു വെയർ ഹിയർ എന്ന പ്രണയ നാടകീയ ചിത്രത്തിൽ മേന മസൂദിനൊപ്പം ഷാർലറ്റ് എന്ന കഥാപാത്രമായി ഫർമാൻ പ്രധാന വേഷത്തിൽ അഭിനയിച്ചു.[35]

ജീവകാരുണ്യ പ്രവർത്തനങ്ങൾ

[തിരുത്തുക]

2010-ൽ സേവ് ദി ചിൽഡ്രൻ എന്ന സംഘടന അവരുടെ "ക്യാപ്സ് ഫോർ ഗുഡ്" പ്രോജക്റ്റിന്റെ സെലിബ്രിറ്റി വക്താവാകാൻ ഫർമാനെ സമീപിച്ചു. വികസ്വര രാജ്യങ്ങളിലെ നവജാതശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി അവരും സേവ് ദി ചിൽഡ്രനിലെ നിരവധി വളണ്ടിയർമാരും നൂറുകണക്കിന് ശിശുക്കളുടെ തൊപ്പികൾ നെയ്യാൻ സഹായിച്ചിട്ടുണ്ട്.[36] ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ ലവ് & ആർട്ട് കിഡ്‌സ് ഫൗണ്ടേഷന്റെ ഉപദേശക സമിതിയിൽ അംഗമാണ് ഫർമാൻ.[37]

അവലംബം

[തിരുത്തുക]
  1. "This Day in Horror: Happy Birthday Isabelle Fuhrman". Dread Central. February 25, 2020.
  2. "Madison.com Madison WI news sports entertainment". M.host.madison.com. Retrieved July 23, 2012. [പ്രവർത്തിക്കാത്ത കണ്ണി]
  3. "Page 13, Wisconsin State Journal, November 8, 1990". Archived from the original on July 11, 2012. Retrieved July 23, 2012 via NewspaperARCHIVE.com.
  4. Applebaum, Stephen (August 19, 2022). "'I love playing villains; I try to understand them' says actress Fuhrman". The Jewish Chronicle. Retrieved 2022-09-17.
  5. Moe, Doug (October 18, 2001). "She doesn't fear the unknown". The Capital Times (Madison, Wisconsin). Capital Newspapers. Archived from the original on November 2, 2012. Retrieved 2009-03-13.
  6. "Isabelle Fuhrman". Twitter. Archived from the original on April 25, 2016. Retrieved August 31, 2014.
  7. "Isabelle Fuhrman: 'The Hunger Games" Knife Assassin". Yahoo movies. March 26, 2012. Archived from the original on September 4, 2014. Retrieved August 31, 2014.
  8. Tishgart, Sierra (Mar 21, 2012). "Isabelle Fuhrman on Playing Clove in The Hunger Games, Dressing for the Red Carpet, and Pulling Pranks on Set". Teen Vogue (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on September 5, 2017. Retrieved 2020-08-13.
  9. Block, Jenny (July 26, 2012). "Isabelle Fuhrman's Sister Madeline Is Kickstarting Her Music Career". Huffingtonpost. Archived from the original on November 13, 2013. Retrieved July 3, 2013.
  10. Catsoulis, Jeannette (2008-09-18). "Dreaming of Elvis, Living a Nightmare". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2022-09-26.
  11. Mayberry, Carly (December 10, 2007). "Warners horror: 'Orphan' adopts young Fuhrman". The Hollywood Reporter. Associated Press. Archived from the original on December 11, 2015. Retrieved November 28, 2015.
  12. "Isabelle Fuhrman- Biography". Yahoo! Movies. Archived from the original on November 4, 2013. Retrieved July 3, 2013.
  13. Stephenson, Hunter (August 3, 2009). "Will Esther Become a New Horror Icon? Orphan Has Makings of a Cult Sleeper". slashfilm.com. Archived from the original on November 3, 2013. Retrieved July 3, 2013.
  14. "Warner Bros. Pictures and Dark Castle Entertainment Present ORPHAN". Business Wire. July 14, 2009. Archived from the original on November 5, 2013. Retrieved July 3, 2013.
  15. "Audiences scream for Isabelle Fuhrman's Orphan". 2009-09-19. Archived from the original on 2009-09-19. Retrieved 2022-09-26.
  16. "Isabelle Fuhrman- Biography". Yahoo! Movies. Archived from the original on November 4, 2013. Retrieved July 3, 2013.
  17. LaPorte, Nicole (January 29, 2011). "Isabelle Fuhrman Shines in 'Salvation Boulevard'". The Daily Beast. Archived from the original on March 4, 2016. Retrieved November 28, 2015.
  18. "Hitman: Absolution Cast Revealed". square-enix-games.com (in ഇംഗ്ലീഷ്). Retrieved 2022-09-25.
  19. Vary, Adam (March 23, 2012). "'The Hunger Games': Isabelle Fuhrman on becoming Clove, and what she wants to see in 'Catching Fire' and 'Mockingjay'". Entertainment Weekly. Archived from the original on October 14, 2014. Retrieved July 3, 2013.
  20. Wilkinson, Amy (March 22, 2012). "'Hunger Games' Actress Isabelle Fuhrman Wanted To Play Katniss". MTV News. Archived from the original on November 4, 2013. Retrieved July 3, 2013.
  21. "The Hunger Games and Orphan Star Isabelle Fuhrman Set for Suspiria | Horror Movie, DVD, & Book Reviews, News, Interviews at Dread Central". Dreadcentral.com. May 15, 2012. Archived from the original on August 22, 2012. Retrieved July 23, 2012.
  22. Sara, Castillo (January 28, 2013). "Looks Like 'Suspiria' Remake Slashed". Fearnet.com. Archived from the original on March 10, 2013. Retrieved July 3, 2013.
  23. Tomasi, Rollo (May 24, 2013). "Dear Eleanor (2014): Isabelle Fuhrman cast in Eleanor Roosevelt Film". FilmBook. Archived from the original on July 4, 2015. Retrieved November 28, 2015.
  24. McNary, Dave (February 6, 2014). "Berlin: Isabelle Fuhrman, Stacy Keach Join Stephen King Adaptation 'Cell'". Variety. Archived from the original on December 8, 2015. Retrieved November 28, 2015.
  25. Andreeva, Nellie (April 17, 2015). "Isabelle Fuhrman Joins 'Masters Of Sex'". Deadline Hollywood. Archived from the original on December 12, 2015. Retrieved November 28, 2015.
  26. McNary, Dave (February 18, 2015). "Isabelle Fuhrman, Martin Henderson to Star in 'Hellbent' (EXCLUSIVE)". Variety. Archived from the original on December 8, 2015. Retrieved November 28, 2015.
  27. "Novice, the".
  28. Tangcay, Brent Lang,Jazz; Lang, Brent; Tangcay, Jazz (2021-12-14). "Indie Spirit Awards 2022: Full List of Nominations". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-25.{{cite web}}: CS1 maint: multiple names: authors list (link)
  29. "The 2021 Tribeca Festival Announces Award Winners". Tribeca. June 17, 2021. Retrieved 2022-09-25.
  30. "Isabelle Fuhrman will reprise her role in Orphan in an upcoming prequel". December 11, 2020. Archived from the original on September 14, 2021. Retrieved September 14, 2021.
  31. "Orphan: First Kill (2022)". Rotten Tomatoes. Fandango Media. Retrieved August 19, 2022.
  32. Wax, Alyse (2022-08-15). "'Orphan: First Kill': Esther's Back and She Hasn't Aged a Day | Review". Collider (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-25.
  33. DeVore, Britta (2022-09-06). "Isabelle Fuhrman Joins Kevin Costner's Western 'Horizon'". Collider (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-25.
  34. Grobar, Matt (2022-09-16). "Mary-Louise Parker, Carrie-Anne Moss, Isabelle Fuhrman & Liana Liberato Set For Justine Bateman's Film 'Face' Based On Her Bestseller". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-25.
  35. Grobar, Matt (February 23, 2024). "Julia Stiles Wraps On Directorial Debut 'Wish You Were Here'; Isabelle Fuhrman, Mena Massoud, Jennifer Grey, Kelsey Grammer & More Star".
  36. "Teen Star Isabelle Fuhrman: Knitting Caps For Good". Craft Ideas Weekly. December 21, 2010. Archived from the original on February 21, 2012. Retrieved February 2, 2012.
  37. "Love & Art Children's Foundation | children's art |". Archived from the original on February 2, 2014. Retrieved May 21, 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇസബല്ല_ഫർമാൻ&oldid=4535372" എന്ന താളിൽനിന്ന് ശേഖരിച്ചത്