ഇശൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാപ്പിളപ്പാട്ടിലെ വൃത്തങ്ങൾക്ക് പറയുന്ന പേരാണ് ഇശൽ. മട്ട്, രീതി, ചേൽ, ഈണം, വൃത്തം എന്നൊക്കെയാണ് ഇശലിന് അർഥം. തമിഴിലെ ഇയൽ എന്ന വാക്കാണ് ഇശലിന്റെ മൂലരൂപം എന്ന് കരുതപ്പെടുന്നു. ഇശലുകൾ മിക്കതും ദ്രാവിഡ വൃത്തത്തിലുള്ള ഗീതങ്ങളുടെ അനുകരണങ്ങളാണ്. കൂടാതെ കേക, കാകളി, മഞ്ജരി, പാന, നതോന്നത, ഓട്ടംതുള്ളൽ എന്നിവയുടെ മാതൃകയിലും ഇശലുകളുണ്ട്.[1]

അവലംബം[തിരുത്തുക]

  1. സി.കെ.അബ്ദുൽ ഖാദർ ,-ചേറ്റുവായി പരീക്കുട്ടി പേജ് -29
"https://ml.wikipedia.org/w/index.php?title=ഇശൽ&oldid=3456638" എന്ന താളിൽനിന്ന് ശേഖരിച്ചത്