ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2004 ജൂൺ 15ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ വധിക്കാൻ വന്നവർ എന്നാരോപിച്ച് അഹമ്മദാബാദിന് സമീപമുള്ള കൊത്താർപൂരിൽ വെച്ച് നാലു പേരെ ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്ന സംഭവമാണ് ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊല എന്ന പേരിൽ അറിയപ്പെടുന്നത്. മുബൈ സ്വദേശിനിയും കോളേജ് വിദ്യാർഥിനിയുമായ 19വയസ്സുകാരി ഇശ്റത്ത് ജഹാൻ, മലയാളിയും മുംബൈയിൽ വ്യാപാരിയുമായ പ്രാണേഷ് കുമാർ എന്ന ജാവീദ് ശൈഖ്, പാകിസ്താൻ സ്വദേശികളെന്നാരോപിക്കുന്ന അംജദ് അലി റാണ, സീഷാൻ ജൗഹർ അബ്ദുൽ ഗനി എന്നിവരാണ് കൊല്ലപ്പെട്ട നാലുപേർ. സംഭവം പിന്നീട് ഗുജറാത്ത് പോലീസിലെ ഒരു വിഭാഗം സാർക്കാറിലെ ചിലരുടെ പിന്തുണയോടെ നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു.[1][2][3][4][5][6][7][8][9][10][11]

മുംബൈയിൽ നിന്നും തീവ്രവാദി സംഘം നീല ഇൻഡിക്ക കാറിൽ ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജെൻസ് റിപ്പോർട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടൽ എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അത്തരം ഒരു വിവരം നൽകിയിട്ടില്ലെന്ന് അൽപദിവസങ്ങൾക്കകം വെളിപ്പെട്ടു. അന്ന് തന്നെ ഏറ്റുമുട്ടൽ വ്യാജമാണെന്ന് ആരോപണമുയർന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെ കൂട്ട് പിടിച്ചു മോഡി സർക്കാരും ഗുജറാത്ത് പോലീസും അതിനെ എതിർത്തു.[12][13]


അവലംബം[തിരുത്തുക]