Jump to content

ഇവിടം സ്വർഗ്ഗമാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇവിടം സ്വർഗമാണ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇവിടം സ്വർഗ്ഗമാണ്
സംവിധാനംറോഷൻ ആൻഡ്രൂസ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനജെയിംസ് ആൽബർട്ട്
അഭിനേതാക്കൾമോഹൻലാൽ
തിലകൻ
ജഗതി
ശ്രീനിവാസൻ
ലക്ഷ്മി റായ്
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംമോഹൻ സിതാ‍ര
ഛായാഗ്രഹണംദിവാകർ
വിതരണംമാക്സ് ലാബ് എൻറെർടെയ്ൻമെൻറ്
റിലീസിങ് തീയതി2009 ഡിസംബർ 25
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം
ബജറ്റ്3 കോടി
സമയദൈർഘ്യം2:30 മണിക്കൂർ

റോഷൻ ആൻഡ്രൂസ് സം‌വിധാനം ചെയ്ത് 2009 ജൂൺ 25-ന്‌ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ്‌ ഇവിടം സ്വർഗമാണ്. മോഹൻലാൽ പ്രധാന കഥാപാത്രമായ മത്തായിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ജെയിംസ് ആൽബർട്ട് ആണ്‌.തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് ഇവിടം സ്വർഗ്ഗമാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. അമ്പത്തിയഞ്ചോളം ലൊക്കേഷനുകളാണ് സിനിമ പൂർത്തിയാക്കിയത്. ഭൂമാഫിയയ്ക്കെതിരെ സ്വന്തം ബുദ്ധിയുപയോഗിച്ച് പട വെട്ടുന്ന ഒരു കർഷകൻറെ കഥയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്.

നായകന്റെ ജീവിതത്തിലേക്ക് പലപ്പോഴായി കടന്നുവരുന്ന കഥാപാത്രങ്ങളെ ലക്ഷ്മി റായി, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ അവതരിപ്പിയ്ക്കുന്നു. നരസിംഹത്തിന് ശേഷം ലാലും തിലകനും ഒന്നിയ്ക്കുന്ന ചിത്രത്തിൽ ജെറിമിയാസിന്റെ വേഷമാണ് തിലകൻ അവതരിപ്പിയ്ക്കുന്നത്.

കോടനാട്ടുകാരുടെ മാത്തേവൂസാണ് മാത്യൂസ്, അടുപ്പമുള്ളവർ ചിലർ അയാളെ മത്തായി എന്നും വിളിയ്ക്കും. പെരിയാറിന്റെ തീരത്ത് മൂന്നേക്കർ സ്ഥലമാണ് അയാളുടെ സ്വർഗ്ഗം. ഒരു ഫാം ഹൗസ്. അതിനോട് ചേർന്നൊരു ജൈവകൃഷിത്തോട്ടം. വിഷം ചേരാത്ത പച്ചക്കറികളും ശുദ്ധമായ പശുവിൻ പാലുമെന്ന അച്ഛൻ ജെർമിയാസിന്റെ സ്വപ്‌നമാണ് അയാൾ അവിടെ സഫലമാക്കിയത്

മാത്യൂസിന്റെ കൃഷി ഭൂമിയോട് ചേർന്ന് ആലുവ ചാണ്ടിയ്ക്ക് കുറച്ച് ഭൂമിയുണ്ട്. മാത്യൂസിന്റ സ്വർഗ്ഗമായ കൃഷി ഭൂമി കൂടി സ്വന്തമാക്കാനാണ് ആലുവ ചാണ്ടിയുടെ ശ്രമം. അതിന് അയാൾക്ക് സഹായമായി നിൽക്കുന്നത് ചില്ലറക്കാരൊന്നുമല്ല. താൻ സംരക്ഷിച്ചു പോരുന്ന മണ്ണിലേക്ക് കടന്നുകയറുവാനും അത് നശിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നവരോടുള്ള ചെറുത്തുനിൽപ്പായി അയാളുടെ ജീവിതം മാറുകയാണ്. തന്റെ സ്വർഗ്ഗത്തെ സംരക്ഷിയ്ക്കാനായി ഒറ്റയാൾ പോരാട്ടത്തിനിറങ്ങുകയാണ് മാത്യൂസ്

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ മാത്യൂസ്
തിലകൻ ജെറുമിയാസ്
ലാലു അലക്സ് ആലുവ ചാണ്ടി
ജഗതി ശ്രീകുമാർ ഭുവനചന്ദ്രൻ
ശ്രീനിവാസൻ അഡ്വ. പ്രഭലൻ
ഇന്നസെന്റ്
ശങ്കർ സുധീർ
ലക്ഷ്മി റായ് അഡ്വ. സുനിത
സുകുമാരി റെഹെലാമ്മ
കവിയൂർ പൊന്നമ്മ എത്സമ്മ
ലക്ഷ്മി ഗോപാലസ്വാമി മറിയ
പ്രിയങ്ക ബെറ്റ്സി

ഗാനങ്ങൾ

[തിരുത്തുക]
ക്രമനമ്പർ ഗാനം പാടിയവർ രചന
1 കുരിശിന്റെ വഴിയേ കെ. ജെ. യേശുദാസ് ബിച്ചു തിരുമല
2 വെളുത്ത മുത്തേ എം. ജി. ശ്രീകുമാർ കൈതപ്രം

പിന്നണിപ്രവർത്തകർ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  • മികച്ച ജനപ്രിയ ചിത്രം[1]

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

അമൃത-മാതൃഭൂമി ചലച്ചിത്രപുരസ്കാരം

അറ്റ്ലസ് സംസ്ഥാന ചലച്ചിത്ര ക്രിട്ടിക്സ് പുരസ്കാരം[2]

വനിത ചലച്ചിത്രപുരസ്കാരം

കൈരളി ടിവി-വേൾഡ് മലയാളി കൗൺസിൽ ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-07-13. Retrieved 2011-09-29.
  2. "State Film Critics Awards 2009". Archived from the original on 2012-03-03. Retrieved 2021-08-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇവിടം_സ്വർഗ്ഗമാണ്&oldid=3625241" എന്ന താളിൽനിന്ന് ശേഖരിച്ചത്