ഇവാൻ ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ ഇന്ത്യൻ കായിക താരമായിരുന്നു ഇവാൻ ജേക്കബ്. 1952ൽ ഫിൻലണ്ടിലെ ഹെൽസിങ്കിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി 400 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുത്തു.

നേട്ടങ്ങൾ[തിരുത്തുക]

  1. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ കേരളീയനാണ് ഇവാൻ ജേക്കബ്.
  2. 1954ൽ മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടി.
  3. 400 മീറ്റർ ഓട്ടത്തിൽ 48.2 സെക്കന്റ് എന്ന സമയത്തിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോർഡ് സ്ഥാപിച്ചു. തുടർച്ചയായി നാലു വർഷം ഈ റെക്കോർഡ് നിലനിർതതി. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-03.
"https://ml.wikipedia.org/w/index.php?title=ഇവാൻ_ജേക്കബ്&oldid=3907576" എന്ന താളിൽനിന്ന് ശേഖരിച്ചത്