ഇവാൻപാ സൗരോർജ്ജ വൈദ്യുത പദ്ധതി
| ഇവാൻപാ സൗരോർജ വൈദ്യുത പദ്ധതി | |
|---|---|
Looking north towards Ivanpah Facility's eastern boiler tower from Interstate 15. | |
![]() | |
| Country | United States |
| Coordinates | 35°34′N 115°28′W / 35.57°N 115.47°W |
| Status | Under construction |
| Construction began | 2010 |
| Commission date | 2013 (expected) |
| Construction cost | $2.18 billion |
| Solar farm | |
| Type | |
| Collectors | 173500 |
| Power generation | |
| Nameplate capacity | 392.8 MW |
| External links | |
| Website | http://ivanpahsolar.com/ |
| Commons | Related media on Commons |
അമേരിക്കയിൽ കാലിഫോർണിയയിലുള്ള മൊഹാവി മരുഭൂമിയിൽ ലാസ് വേഗസിൽനിന്ന് 64 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഭീമൻ സോളാർ പവർ പ്ലാന്റ് ആണ് ഇവാൻപാ സൗരോർജ വൈദ്യുത പ്ലാന്റ്. 392 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പവർ പ്ലാന്റിൽ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.[1] 2010ൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 2.18 ബില്യൺ ഡോളർ നിർമ്മാണച്ചെലവാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. എൻആർജി എനർജി ഗ്രൂപ്പാണ് ഇതിലെ പ്രധാന നിക്ഷേപകർ.[2]
ഘടനയും പ്രവർത്തനവും
[തിരുത്തുക]മൂന്നു വലിയ സോളാർ തെർമൽ പവർ പ്ലാന്റുകളാണ് ഇവാൻപായിലുള്ളത്. പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദർപ്പണങ്ങൾ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളിൽ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോർജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടർബൈൻ പ്രവർത്തിപ്പിക്കുകയും ചെയ്യും. തുടർന്നുള്ള പ്രവർത്തനങ്ങൾ ഒരു സാധാരണ താപവൈദ്യുത നിലയത്തിൽ നടക്കുന്നതുപോലെത്തന്നെയാണ്. 4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമൻ പവർസ്റ്റേഷൻ.[3]
പരിസ്ഥിതി പ്രശ്നം
[തിരുത്തുക]മരുഭൂമികളിൽ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.[4][5]
പുരസ്കാരങ്ങൾ
[തിരുത്തുക]- കോൺസൻട്രേറ്റിംഗ് സോളാർ പവർ (സി.എസ്.പി) - പ്രോജക്ട് ഓഫ് ദി ഇയർ അവാർഡ്
അവലംബം
[തിരുത്തുക]- ↑ "Brightsource Ivanpah". Archived from the original on 2013-01-11. Retrieved 2013-06-16.
- ↑ Matthew Wald (November 28, 2011). "Google Pulls the Plug on a Renewable Energy Effort". New York Times.
- ↑ Walsh, Bryan (24 June 2013). "Tower of Power". Time (magazine). pp. Business 1–4.
{{cite news}}:|format=requires|url=(help) - ↑ Danelski, David (8 October 2011). "MOJAVE DESERT: First displaced tortoise released". Press-Enterprise. Archived from the original on 2013-04-12. Retrieved 3 December 2011.
- ↑ Basin and Range Watch. "Desert Tortoise Recovery: Science and Politics Clash". Retrieved 3 December 2011.
പുറം കണ്ണികൾ
[തിരുത്തുക]- Ivanpah Solar Power Facility website Archived 2013-01-11 at the Wayback Machine
- Brightsource energy official website
- Ivanpah Solar Electric Generating System Archived 2019-06-15 at the Wayback Machine
