ഇള ഭട്ട്
ഇള ഭട്ട് | |
---|---|
![]() Ela Bhatt at the Qalandia Women's Cooperative in 2009 | |
ജനനം | |
തൊഴിൽ | വക്കീൽ; സാമൂഹിക പ്രവർത്തക |
മാതാപിതാക്ക(ൾ) | Sumantrai Bhatt, Vanalila Vyas |
പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് ഇള ഭട്ട് . (ജനനം : 7 സെപ്റ്റംബർ 1933)
ജീവിതരേഖ[തിരുത്തുക]
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇള സ്വയം തൊഴിൽചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയാണ്. വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളുമാണ്. 1996-ലെ, വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ വീട്ടിലിരുന്നു ജോലിചെയ്യുന്നവരുടെ അവകാശങ്ങളും സംഭാവനകളും അംഗീകരിക്കാൻ പ്രധാനകാരണം ഇളയുടെ നേതൃത്വമായിരുന്നു. അധികം സ്ത്രീകൾ നിയമബിരുദം നേടാത്ത 1950-കളിൽ നിയമബിരുദം നേടിയ ഇള ആ ബിരുദം പ്രാദേശിക തുണിമില്ലുകളിലെ തൊഴിലാളിസംഘടനകളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഉപയോഗിച്ചത്. സ്ത്രീകൾ വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളുടെ വിവരങ്ങൾ ശേഖരിക്കണമെന്നും വിലയിരുത്തണമെന്നും ഇള ഗവേഷകരെ ബോധ്യപ്പെടുത്തി. ഈ വിവരം പുറത്തുവന്നതോടെ നയരൂപകർത്താക്കൾക്ക് അക്കാര്യം അവഗണിക്കാനായില്ലെന്ന് ഹില്ലരി ചൂണ്ടിക്കാട്ടി. തന്റെ ആരാധ്യവനിതകളിൽ ഒരാളാണ് ഇള ഭട്ടെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റൺ വാഷിങ്ടണിൽ നടന്ന ലിംഗനീതി സംബന്ധിച്ച പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.[1]
കൃതികൾ[തിരുത്തുക]
- Bhatt, E. R. (2006). We are poor but so many: the story of self-employed women in India. Oxford, Oxford University Press. ISBN 0-19-516984-0
Ela Bhatt's book has been translated in Gujarati, Urdu, Hindi and is currently being translated in French and Tamil.
പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-21.
അധിക വായനക്ക്[തിരുത്തുക]
- India’s 50 Most Illustrious Women (ISBN 81-88086-19-3) by Indra Gupta
പുറം കണ്ണികൾ[തിരുത്തുക]
![]() |
Ela Bhatt എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |