ഇളംപള്ളിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിലെ ഗ്രാമം ആണ് ഇളംപള്ളിൽ. ബുദ്ധക്ഷേത്രം നിലനിന്നിരുന്ന സ്ഥലമാണ് പള്ളിക്കൽ എന്നും അതിൻറെ അനുബന്ധ ക്ഷേത്രം അഥവാ ചെറിയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായതിനാൽ ആണ് ഈ സ്ഥലത്തിന് ഇളംപള്ളിൽ എന്ന് പേര് വന്നത് . ആലപ്പുഴ ജില്ലയുമായി അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമം കൂടിയാണ് . പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കെ ജി ദാമോദരൻ ഉണ്ണിത്താൻ ഇളംപള്ളിൽ നിവാസിയാണ് . മേക്കുന്നുമുകൾ , പയ്യനല്ലൂർ ചന്ത , പുത്തൻ ചന്ത , തെങ്ങിനാൽ , മലമുൻപ് ,കൊച്ചുതറ എന്നിവയാണ് പ്രധാന സ്ഥലങ്ങൾ . അർദ്ധ നാരീശ്വര സങ്കൽപ്പത്തിൽ ഉള്ള പൌരാണികമായ ക്ഷേത്രം ആയ ഹിരണ്യനല്ലൂർക്ഷേത്രം ഈ ഗ്രാമത്തിൽ ആണ് . സമീപകാലത്ത് ഈ ക്ഷേത്രം അഗ്നിബാധയിൽ കേടുപാടുകൾ ഉണ്ടായെങ്കിലും ക്ഷേത്രം പുന: നിർമ്മിച്ചു . പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിടെന്റും അടൂർ നിയമസഭാ മണ്ഡലം മുൻ സ്ഥാനാർഥിയും രാഷ്ട്രീയ സാമൂഹ്യ നേതാവുമായ അന്തരിച്ച പ്രസന്ന കുമാർ ഉണ്ണിത്താന്റെ (പള്ളിക്കൽ പ്രസന്ന കുമാർ ) നാമധേയത്തിൽ ആണ് അംഗൻവാടി

പള്ളിക്കൽ മൃഗാശുപത്രി , പള്ളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെൻറർ എന്നിവയും ഈ സ്ഥലത്ത് നിലനിൽക്കുന്നു . ഇളംപള്ളിൽ പത്തനതിട്ട ജില്ലയിൽ ആണെങ്കിലും ആലപ്പുഴ ജില്ലയിലെ നൂറനാടിന്റെ പോസ്റ്റൽ പിൻ കോഡ് ആയ 690504 ആണ് ഉപയോഗിക്കുന്നത്

"https://ml.wikipedia.org/w/index.php?title=ഇളംപള്ളിൽ&oldid=3333874" എന്ന താളിൽനിന്ന് ശേഖരിച്ചത്