ഇളംപച്ച പൊടിക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇളം‌പച്ച പൊടിക്കുരുവി
Greenish Warbler I IMG 0565.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. trochiloides
Binomial name
Phylloscopus trochiloides
Subspecies

see text

ഇന്ത്യ മുതൽ യൂറോപ്പ് വരെ കാണാറുള്ള ഒരു ചെറിയ പക്ഷിവംശമാണ് ഇളം‌പച്ച പൊടിക്കുരുവി[1] [2][3][4] (Phylloscopus trochiloides). ഇന്ത്യയിൽ കണ്ടുവരുന്ന ഇളം പച്ച പൊടിക്കുരുവികൾ ദേശാടനം ചെയ്യാറുണ്ട്. കേരളത്തിൽ ഇവ ഇലക്കുരുവി, ചിലപ്പൻ കുരുവി, പച്ചിലക്കുരുവി എന്നൊക്കെയും അറിയപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

ഇളംപച്ചപൊടിക്കുരുവി ഒരു ചിത്രീകരണം

ഈ ചെറിയ പക്ഷിയുടെ പുറം മഞ്ഞ കലർന്ന ഇളം‌പച്ച നിറമാണ്. അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കറുപ്പുനിറത്തിൽ നീട്ടിയെഴുതിയ കണ്ണിനുമുകളിൽ മഞ്ഞയും വെള്ളയും കലർന്ന നിറത്തിൽ പുരികം പോലുള്ള അടയാ‍ളമുണ്ട്. പൂട്ടിയ ചിറകുകളിൽ വെള്ള നിറത്തിൽ കുത്തനെ പാടുകാണാം. ചുണ്ടിനും കാലിനും മങ്ങിയ തവിട്ടു നിറമാണ്.

ദേശാടന സ്വഭാവം[തിരുത്തുക]

ഇറാൻ, പടിഞ്ഞാറൻ സൈബീരിയ, കാശ്മീർ മുതലായ പ്രദേശങ്ങളിൽ നിന്നും ഈ പക്ഷികൾ സാധാരണ കേരളത്തിലോട്ടും തിരിച്ചും ദേശാടനം നടത്തുന്നു. ഒക്ടോബർ തുടക്കം മുതൽക്കെ ഈ പക്ഷികളെ കേരളത്തിൽ കാണാം. ഏപ്രിൽ പകുതിയാകുമ്പോൾ മടങ്ങിപോയിരിക്കും. ഈ പക്ഷികൾ കേരളത്തിൽ കൂടുകെട്ടാറില്ല. പൊള്ളയായ മരത്തടിക്കുള്ളീൽ എട്ടുകാലിവലപോലുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ച് 4 സെന്റിമീറ്ററിൽ താഴെ വ്യാസമുള്ള ഗോളാകൃതിയുള്ള കൂടുകൾ ഉണ്ടാക്കുന്നു.

സ്വഭാവം[തിരുത്തുക]

കേരളത്തിലുള്ള ആദ്യകാലങ്ങളിൽ സദാസമയവും മരങ്ങളിലൂടെ ചാടിനടക്കുന്ന ഈ ചെറിയ പക്ഷികളെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. അതേസമയം ‘റ്റ്രൂരിറ്റ്’ എന്നോ മറ്റൊ ഉച്ചരിക്കാവുന്ന ഇവയുടെ ശബ്ദം കേൾക്കാനും സാധിക്കും. ഉയരമുള്ള മരങ്ങളിലാവും അപ്പോഴുണ്ടാവുക. ഓരോ പക്ഷിയും തങ്ങൾക്ക് ഇരതേടാനും ചേക്കേറാനുമുള്ള അതിർത്തികൾ തീർക്കാനുള്ള തിരക്കായിരിക്കും അപ്പോൾ. ചില്ലറകൊത്തുകൂടലും തർക്കങ്ങളും ആ സമയം ഉണ്ടാവാറുണ്ട്. റ്റ്രൂരിറ്റ് എന്ന ശബ്ദ്രം തങ്ങളുടെ വാസസ്ഥലത്ത് മറ്റാരും കേറരുതെന്ന അറിയിപ്പാണ്. അതിർത്തികൾ നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞാൽ പൊടിക്കുരുവികളെ ചെറിയ മരങ്ങളിലും കാണാം.

വംശനാശഭീഷണി[തിരുത്തുക]

എയർഗൺ പോലുള്ള ചെറിയ തോക്കുകൾ ഉപയോഗിക്കുന്ന നാട്ടുവേട്ടക്കാരാണ് മിക്കവാറും എല്ലായിനം കുരുവികളുടേയും അന്തകർ. ഇളം പച്ച പൊടിക്കുരുവിയും ഈ വെല്ലുവിളി നേരിടുന്നു. എല്ലാ ദേശങ്ങളിലും പൊടിക്കുരുവികൾ വേട്ടയാടലിനിരയാകാറുണ്ട്. മൂവായിരമോ നാലായിരമോ കിലോമീറ്ററുകൾ നീളുന്ന ദേശാടനം വേട്ടയാടൽ മൂലം മിക്കതും അതിജീവിക്കാറില്ല. കാലാവസ്ഥാ വ്യതിയാനങ്ങളും, ആവാസവ്യവസ്ഥയുടെ നാശവും ജീവിയുടെ അതിജീവനം അസാദ്ധ്യമാക്കുന്ന മറ്റുകാരണങ്ങളാണ്. എന്നിരുന്നാലും വംശനാശഭീഷണി വളരെ കുറവായ ജീവിയായാണ് ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ ഈ ജീവിയെ കുറിച്ചിരിക്കുന്നത്[5].

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 509. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. Bird, J., Butchart, S.(BirdLife International) (2009). "Phylloscopus trochiloides". IUCN Red List of Threatened Species. Version 2009. International Union for Conservation of Nature. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഇളംപച്ച_പൊടിക്കുരുവി&oldid=2607407" എന്ന താളിൽനിന്ന് ശേഖരിച്ചത്