ഇല്ലിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ രണ്ടാം വാർഡാണ് ഇല്ലിക്കുന്ന്. കണ്ണൂരിൽ നിന്നും ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്.

ബാസൽ മിഷൻ ബംഗ്ലാവ്[തിരുത്തുക]

ഗുണ്ടർട്ട് ബംഗ്ലാവ്

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ല പത്രപ്രവർത്തനത്തിനും വലിയ സംഭാവനകൾ നൽകിയ ഹെർമൻ ഗുണ്ടർട്ട് ഇല്ലിക്കുന്നിലെ ബാസൽ മിഷൻ ബംഗ്ലാവ് കേന്ദ്രീകരിച്ചാണ് തന്റെ പ്രവർത്തനങ്ങൾ നടത്തിയത്. ഇംഗ്ലീഷുകാരനായ ന്യായാധിപൻ സ്‌ട്രെയ്ഞ്ചാണ്. ഈ ബംഗ്ലാവ് നിർമ്മിച്ചത്. അദ്ദേഹമാണ് ഗുണ്ടർട്ടിനെ തലശ്ശേരിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. ഇവിടെ വച്ച്‌ കല്ലച്ചിലടിച്ച്‌ പുറത്തിറക്കിയ രാജ്യസമാചാരമാണ്‌ മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രം. 20 വർഷത്തോളം ഗുണ്ടർട്ട്‌ ഇല്ലിക്കുന്നിൽ താമസിച്ചു. ഗുണ്ടർട്ട് ബംഗ്ലാവ് എന്നറിയപ്പെടുന്ന ഇവിടെ തലശ്ശേരി പൈതൃകനഗരം പദ്ധതിയുടെ ഭാഗമായി മ്യൂസിയവും ഭാഷാപഠന ഗവേഷണകേന്ദ്രവുമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സി.എസ്.ഐ. പള്ളിയുടെ ഉടമസ്ഥതയിലാണ് ഗുണ്ടർട്ട് ബംഗ്ലാവ്.[1]

തലശ്ശേരി മിഷൻ പ്രസ്[തിരുത്തുക]

1845 ഒക്ടോബർ 23-ന് മിഷൻ ബംഗ്ലാവിന്റെ വരാന്തയിൽ മിഷൻ വകയായി ലിത്തോ പ്രസ് സ്ഥാപിച്ചു. ഈ അച്ചുകൂടത്തിലൂടെ 1846 നവംബർ ഒന്നിന് 'മലയാള പഞ്ചാംഗം' എന്ന ചെറിയ പുസ്തകം അച്ചടിമഷി പുരണ്ടു. 1847 ജൂണിൽ ഇതേ വരാന്തയിൽത്തന്നെ മലയാളത്തിലെ ആദ്യപത്രമായ 'രാജ്യസമാചാരം' വെളിച്ചം കണ്ടു. രണ്ടാമത്തെ പത്രമായ 'പശ്ചിമോദയം' 1847 ഒക്ടോബറിൽ പുറത്തിറങ്ങിയതും ഇവിടെ നിന്നാണ്.

ഗുണ്ടർട്ട് സ്മാരക ദേവാലയം[തിരുത്തുക]

ഗുണ്ടർട്ട് സ്മാരക ദേവാലയം

ഗുണ്ടർട്ട് സ്ഥാപിച്ച ഒരു കൃസ്തീയ ദേവാലയവും ഇവിടുണ്ട്. സി.എസ്.ഐ. ഗുണ്ടർട്ട് സ്മാരക ദേവാലയം എന്നാണിതറിയപ്പെടുന്നത്. 1839 ൽ ഇല്ലിക്കുന്ന് പള്ളി എന്നുമറിയപ്പെടുന്ന ഈ ദേവാലയം സ്ഥാപിച്ചത് ഗുണ്ടർട്ടാണ്. ബാസൽ മിഷന്റെ ആദ്യ പള്ളികളിലൊന്നാണിത്. 1839 മുതൽ 1846 വരെ ഗുണ്ടർട്ടായിരുന്നു ഈ പള്ളിയിലെ വികാരി. ഈ പള്ളി സെമിത്തേരിയിലാണ് കുട്ടിയായിരിക്കേ മരിച്ച ഗുണ്ടർട്ടിന്റെ ചെറു മകന്റെയും സർക്കസ് രംഗത്തെ പ്രതിഭയായിരുന്ന കീലേരി കുഞ്ഞിക്കണ്ണന്റെയും ശവകുടീരങ്ങൾ. [2]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/kannur/kazhcha/1.1958186
  2. https://www.keralatourism.org/thalassery/tourist-circuits/culture/gundert-church-nettoor. Missing or empty |title= (help)

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇല്ലിക്കുന്ന്&oldid=3504868" എന്ന താളിൽനിന്ന് ശേഖരിച്ചത്