ഇലിർ മെറ്റ
ഇലിർ മെറ്റ | |
---|---|
![]() മെറ്റ 2018ൽ | |
അൽബേനിയയുടെ പ്രസിഡന്റ് | |
ഓഫീസിൽ 24 ജൂലൈ 2017 – 24 ജൂലൈ 2022 | |
പ്രധാനമന്ത്രി | എഡി റാമ |
മുൻഗാമി | ബുജാർ നിഷാനി |
പിൻഗാമി | ബജ്റാം ബേഗജ് |
അൽബേനിയയുടെ പ്രധാനമന്ത്രി | |
ഓഫീസിൽ 29 ഒക്ടോബർ 1999 – 29 ജനുവരി 2002 | |
രാഷ്ട്രപതി | റെക്ഷെപ് മെയ്ദാനി |
മുൻഗാമി | പണ്ഡേലി മജ്‌കോ |
പിൻഗാമി | പണ്ഡേലി മജ്‌കോ |
അൽബേനിയ പാർലമെന്റ് സ്പീക്കർ | |
ഓഫീസിൽ 10 സെപ്റ്റംബർ 2013 – 24 ജൂലൈ 2017 | |
മുൻഗാമി | ജോസഫിന ടോപള്ളി |
പിൻഗാമി | വാലൻ്റീന ലെസ്കജ് (Acting) |
47th Minister of Foreign Affairs | |
ഓഫീസിൽ 17 സെപ്റ്റംബർ 2009 – 17 സെപ്റ്റംബർ 2010 | |
പ്രധാനമന്ത്രി | സാലി ബെരിഷ |
മുൻഗാമി | ലുൽസിം ബാഷ |
പിൻഗാമി | എഡ്മണ്ട് ഹക്സിനാസ്റ്റോ |
ഓഫീസിൽ 31 ജൂലൈ 2002 – 18 ജൂലൈ 2003 | |
പ്രധാനമന്ത്രി | ഫറ്റോസ് നാനോ |
മുൻഗാമി | അർട്ട് ഡേഡ് |
പിൻഗാമി | ലുവാൻ ഹജ്ദരാഗ (ആക്ടിംഗ്) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ilir Rexhep Meta 24 മാർച്ച് 1969 Çorovodë, Skrapar, PR Albania |
മറ്റ് രാഷ്ട്രീയ അംഗത്വം | ഫ്രീഡം പാർട്ടി (2022–2024) സ്വതന്ത്രൻ (2017–2022) സോഷ്യലിസ്റ്റ് മൂവ്മെന്റ് ഫോർ ഇന്റഗ്രേഷൻ (2004–2017) സോഷ്യലിസ്റ്റ് പാർട്ടി (1990–2004) |
പങ്കാളി | |
കുട്ടികൾ | 3 |
ഒപ്പ് | ![]() |
ഇലിർ റെക്സ്ഹെപ് മെറ്റ (ജനനം, 24 മാർച്ച് 1969) 2017 മുതൽ 2022 വരെയുള്ള കാലത്ത് അൽബേനിയയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഒരു അൽബേനിയൻ രാഷ്ട്രീയ പ്രവർത്തകനാണ്.[1]
മുമ്പ് 1999 മുതൽ 2002 വരെ അൽബേനിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച മെറ്റ, 2013 മുതൽ 2017 വരെ അൽബേനിയൻ പാർലമെന്റിന്റെ സ്പീക്കറായിരുന്നു.[2] ഉപപ്രധാനമന്ത്രി, യൂറോപ്പ്യൻ വിഷയങ്ങൾ ഉൾപ്പെടെയുള്ള വിദേശകാര്യ മന്ത്രി, സാമ്പത്തിക, വ്യാപാര, ഊർജ്ജ മന്ത്രി എന്നീ പദവികളും അദ്ദേഹം ഇക്കാലത്ത് വഹിച്ചു. അതിനുമുമ്പ്, അദ്ദേഹം യൂറോപ്യൻ ഇന്റഗ്രേഷൻ പാർലമെന്ററി കമ്മീഷന്റെ ചെയർമാൻ സ്ഥാനവും വഹിച്ചു. 2004 ൽ അദ്ദേഹം സോഷ്യലിസ്റ്റ് മൂവ്മെന്റ് ഫോർ ഇന്റഗ്രേഷൻ എന്ന പാർട്ടി സ്ഥാപിച്ചു.
2017 ഏപ്രിൽ 28 ന്, 140 പാർലമെന്റ് അംഗങ്ങളിൽ നിന്ന് 87 വോട്ടുകൾ നേടിയ മെറ്റ അൽബേനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[3] 2021 ജൂൺ 9 ന്, അൽബേനിയൻ പാർലമെന്റ് 104 നെതിരെ 7 വോട്ടുകൾക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ഇംപീച്ച് ചെയ്തതോടെ പാർലമെന്റ് ഇംപീച്ച് ചെയ്ത ചരിത്രത്തിലെ ആദ്യത്തെ അൽബേനിയൻ പ്രസിഡന്റായി അദ്ദേഹം മാറി.[4] 2022 ഫെബ്രുവരി 16-ന് അൽബേനിയയിലെ ഭരണഘടനാ കോടതി ഇംപീച്ച്‌മെന്റ് റദ്ദാക്കുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ഭരണഘടനാ ലംഘനമല്ലെന്ന് വിധിക്കുകയും ചെയ്തു.[5]
അവലംബം
[തിരുത്തുക]- ↑ "Ilir Meta zgjidhet president i Shqipërisë". rtsh.al (in അൽബേനിയൻ). 28 April 2017. Archived from the original on 20 April 2019. Retrieved 14 June 2017.
- ↑ parlament.al Speaker of the Parliament of the Republic of Albania
- ↑ "Ilir Meta, president i ri i Shqipërisë" (in അൽബേനിയൻ). 28 April 2017.
- ↑ Welle (www.dw.com), Deutsche. "Albania parliament impeaches President Ilir Meta, removes him from office | DW | 09.06.2021". DW.COM (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-02-21.
- ↑ "Constitutional court overturns impeachment of Albania's president". euronews (in ഇംഗ്ലീഷ്). 2022-02-17. Retrieved 2022-02-21.