ഇലിയാന സിത്താറിസ്റ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇലിയാന സിത്താറിസ്റ്റി
Ileana Citaristi.jpg
Ileana Citaristi at the Utkal Sangeet Mahavidyalaya, Bhubaneshwar
ജീവിതരേഖ
ജനനനാമംIleana Citaristi
ജനനംBergamo, Italy
സ്വദേശംItalian
സംഗീതശൈലിOdissi
തൊഴിലു(കൾ)Odissi and Chhau dancer, performer and dance instructor
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഇറ്റലി സ്വദേശിയായ ഒഡീസി, ചാഹു നർത്തകിയാണ് ഇലിയാന സിത്താറിസ്റ്റി (Ileana Citaristi) ഒറീസയിലെ ഭുവനേശ്വർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. യുഗാന്തർ എന്ന ചലച്ചിത്രത്തിലെ നൃത്ത രൂപകൽപ്പനക്ക് 1995 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിൽ ജനിച്ചു.[2] രാഷ്ട്രീയ പ്രവർത്തകനാായിരുന്നു അച്ഛൻ.[3][4] ഇറ്റലിയിലെ പാരമ്പര്യ നാടക രൂപങ്ങളിലും  പരീക്ഷണ നാടക വേദിയിലും അഞ്ച് വർഷത്തോളം പ്രവർത്തിച്ചു. കഥകളി പഠിക്കാനായി കേരളത്തിലേക്ക് വന്നു.[5] കൃഷ്ണൻ നമ്പൂതിരിയുടെ പക്കൽ മൂന്നു മാസത്തോളം കഥകളി പരിശീലനം നേടി. അദ്ദേഹത്തിന്റെ കൂടി ഉപദേശ പ്രകാരം ഒഡീഷയിലേക്കു ഒഡീസി നൃത്ത പരിശീലനത്തിനായി എത്തി.[6] 1979 മുതൽ ഒഡീഷ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സൈക്കോ അനാലിസിസും കിഴക്കൻ മിത്തോളജിയും എന്ന വിഷയത്തിൽ ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്'.[7]

നൃത്ത വേദിയിൽ[തിരുത്തുക]

Iഇലിയാന സിത്താറിസ്റ്റി ചാഹു നൃത്താവതരണത്തിനിടെ

ഗുരു കേളു ചരൺ മഹാപാത്രയുടെ പക്കൽ ഒഡീസി അഭ്യസിച്ചു. 1994 ൽ സ്വന്തം നൃത്ത വിദ്യാലയം തുടങ്ങി. മയൂർബാഞ്ച് ചാഹു നൃത്ത രൂപത്തിലും വിദഗ്ദ്ധയാണ്. ഗുരു ഹരി നായിക്കിന്റെ കീഴിലായിരുന്നു പഠനം.[8][9]

ചലച്ചിത്രത്തിൽ[തിരുത്തുക]

യുഗാന്തറിനു പുറമെ എം.എഫ്. ഹുസൈന്റെ മീനാക്ഷി :എ ടെയിൽ ഓഫ് ടു സിറ്റീസ് (2004) എന്ന സിനിമക്കായും കോറിയോഗ്രാഫി നിർവഹിച്ചു.[10][11] ദ മേക്കിംഗ് ഓഫ് എ ഗുരു : കേളു ചരൺ  മഹാപാത്ര, ഹിസ് ലൈഫ് ആൻഡ് ടൈംസ്, ട്രഡീഷണൽ മാർഷ്യൽ പ്രാക്ടീസസ് ഇൻ ഒറീസ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[12] ഇറ്റാലിയൻ സർക്കാർ 2008 ൽ ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇറ്റാലിയൻ സൊസൈറ്റി അംഗമാക്കി.

കൃതികൾ[തിരുത്തുക]

  • ദ മേക്കിംഗ് ഓഫ് എ ഗുരു : കേളു ചരൺ മഹാപാത്ര, ഹിസ് ലൈഫ് ആൻഡ് ടൈംസ്,, Published by Manohar Pub., 2001. ISBN 81-7304-369-8.
  • ട്രഡീഷണൽ മാർഷ്യൽ പ്രാക്ടീസസ് ഇൻ ഒറീസ, 2012

അവലംബം[തിരുത്തുക]

  1. "She Sways to Conquer". The Indian Express. 7 April 2006. ശേഖരിച്ചത് 22 August 2014.
  2. "Odisha is now my home: Ileana Citaristi". The Times of India. March 29, 2012. ശേഖരിച്ചത് 6 November 2012.
  3. "Description of a dancer's life - Ileana Citaristi". danceshadow.com. ശേഖരിച്ചത് 22 August 2014.
  4. "India, aggredita ballerina italiana. E' figlia dell'ex Dc Citaristi". La Republica. ശേഖരിച്ചത് 22 August 2014.
  5. "Ileana Citarista - Curriculum Vitae". ശേഖരിച്ചത് 6 November 2012.
  6. "Ladies who love Indian rhythm". The Pioneer. 23 October 2012. ശേഖരിച്ചത് 6 November 2012. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  7. "Ileana Citaristi - Bio Data". ശേഖരിച്ചത് 6 November 2012.
  8. "Padmashri Ileana Citaristi". SPICMACAY. ശേഖരിച്ചത് 6 November 2012.
  9. "Dr. Ileana Citaristi: My karma is to break new ground". ശേഖരിച്ചത് 6 November 2012.
  10. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇലിയാന സിത്താറിസ്റ്റി
  11. "A blend of spaghetti and saag". The Tribune. April 11, 2004. ശേഖരിച്ചത് 6 November 2012. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  12. "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. ..state:orissa;Country India
"https://ml.wikipedia.org/w/index.php?title=ഇലിയാന_സിത്താറിസ്റ്റി&oldid=2914407" എന്ന താളിൽനിന്ന് ശേഖരിച്ചത്