ഇലത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇലത്തവള
Hylarana erythraea Haeckel.png
From Ernst Haeckel's Kunstformen der Natur
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Ranidae
Genus: Hylarana
വർഗ്ഗം:
H. erythraea
ശാസ്ത്രീയ നാമം
Hylarana erythraea
(Schlegel, 1837)
പര്യായങ്ങൾ

Several, see text

സാധാരണയായി പച്ചത്തവള എന്നു വിളിക്കുന്ന ഇലത്തവളകൾ(ഇംഗ്ലീഷ്:Leaf Frog അഥവാ The Common Green Frog) റാണിഡേ ഗോത്രത്തിലെ ഒരു തവളയിനമാണ്. ഹൈലറാണാ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഹൈലറാണാ എറിത്രീയ(Hylarana Erythraea) എന്നാണ്. പ്രധാനമായും ഇവയെ കണ്ടൂവരുന്നത് ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ്. അയനവൃത്തത്തിനടുത്തുളള ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെ​ളിപ്ര​ദേ​ശങ്ങൾ എന്നീ പ്രദേശങ്ങളിലും ഇവയെ കണ്ടു വരുന്നു. ചിലസമയങ്ങളിൽ കൃഷിസ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇലത്തവള&oldid=3276241" എന്ന താളിൽനിന്ന് ശേഖരിച്ചത്