ഇലകൽ സാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Weaving ilkal saree
Indian women fruit vendor

കർണാടകത്തിലെ ഇലകൽ ഗ്രാമത്തിൽ പരമ്പരാഗതമായ രീതിയിൽ നെയ്തെടുക്കുന്ന സാരികളാണ് ഇലകൽ സാരി (Ilkal saree) . ഗ്രാമത്തിന്റെ പേരിൽ നിന്നും ആണ് സാരികൾക്ക് പേര് ലഭിച്ചിരിക്കുന്നത്. ഭൗമസൂചിക അംഗീകാരം ഉണ്ട് .[1]

ചരിത്ര പ്രാധാന്യം[തിരുത്തുക]

പുരാതന നെയ്തു കേന്ദ്രം ആയിരുന്നു ഇലകൽ . 8 ആം നൂറ്റാണ്ടിൽ തന്നെ ഇവിടെ നെയ്തു തുടങ്ങിയിരുന്നു .ബല്ലേരിയിലെ നാട്ടു പ്രമാണിമാർ ആണ് ഇലകൽ സാരിയുടെ വ്യവസായത്തിന് വേണ്ട സഹായ സഹകരണങ്ങൾ കൊടുത്തത് . പ്രാദേശികമായി ഇലകൽ സാരി നിർമ്മിക്കാൻ ഉള്ള വസ്തുക്കളുടെ ലഭ്യതയും ഇതിന്റെ വളർച്ചക്ക് ആക്കം കൂടി . ഏകദേശം 20000 ആളുക്കൾ ഇന്ന് ഇലകലിൽ, ഇലകൽ സാരിയുടെ നെയ്യുന്ന പ്രവർത്തനങ്ങളിൽ ഇന്ന് ഏർപ്പെട്ടിരിക്കുന്നു.[2]

സവിശേഷതകൾ[തിരുത്തുക]

  • ഇലകൽ സാരിയുടെ ബോഡർ നിറത്തിന്റെ സവിശേഷത എന്താന്നാൽ അത് മിക്കപ്പോഴും ചുവപ്പ് അല്ലെക്കിൽ മറൂൺ അധികരിച്ചിരിക്കും.
  • ഇലകൽ സാരിയുടെ പരമ്പരാഗതമായ ബോഡർ ഇവയാണ് 1. ചിക്കി 2. ഗോമി 3. ജാരി 4. ഗടിടടി പിന്നെ ഉള്ളത് പുത്തൻ ബോഡർ ആയ ഗായത്രി ആണ് , ഇവ ഇലക്കൽ സാരികളുടെ മാത്രം സവിശേഷത ആണ് . വീതി 2.5 ഇഞ്ച്‌ മുതൽ 4 ഇഞ്ച്‌ വരെ ആണ് സാധാരണയായി.
  • കസുതി എന്ന് പേരുള്ള വ്യതസ്തമായ ചിത്രത്തയ്യൽ ആണ് ഇലകൽ സാരിയുടെ മറ്റൊരു സവിശേഷത.

നിർമ്മാണം[തിരുത്തുക]

കോട്ടനും സിൽക്കും ഇഴ ചേർത്ത് ആണ് ഇലകൽ സാരികൾ നിർമ്മിക്കുന്നത് . മുഘ്യ ഭാഗം മികവാറും കോട്ടൻ മാത്രം ആയിരിക്കും . സാരിയുടെ പല്ലു ആകട്ടെ ആർട്ട്‌ സിൽക്ക് ആയിരിക്കും . ചില സാഹചര്യങ്ങളിൽ ആർട്ട്‌ സിൽക്കിന് പകരം സിൽക്ക് ഉപയോഗിക്കുന്നു. ഇലകൽ സാരിയുടെ നിർമ്മാണ പ്രവർത്തികൾ മിക്കവയും കെട്ടിടത്തിന് ഉള്ളിൽ ആണ് നടക്കുന്നത് . ഒരു വീടിലെ സ്ത്രികളുടെയും സഹായം ഇതിന്റെ നിർമ്മാണത്തിൽ അനിവാര്യമാണ് . നെയ്തു മെഷീൻ ഉപയോഗിച്ച് ഒരു സാരി നെയ്യാൻ ഒരു ആഴ്ച്ച സമയം എടുക്കുന്നു. ആധുനിക പവർ ലൂം ഉപയോഗിച്ചും സാരി നെയ്യാം.

അവലംബം[തിരുത്തുക]

  1. Rakesh Prakash (2008 April 11). "K'taka gets highest number of GI tags". {{cite web}}: Check date values in: |date= (help)
  2. The history of Indian sarees is discussed by SUBBALAKSHMI B M. "Between the folds". Online edition of the Deccan Herald, dated 2003-11-23. 1999 The Printers (Mysore) Private Ltd. Archived from the original on 2007-04-04. Retrieved 2007-04-22.
"https://ml.wikipedia.org/w/index.php?title=ഇലകൽ_സാരി&oldid=3625192" എന്ന താളിൽനിന്ന് ശേഖരിച്ചത്